Follow Us On

18

April

2024

Thursday

  • വിശുദ്ധ യൗസേപ്പിന് രാജ്യം സമർപ്പിക്കാൻ ഒരുങ്ങി ഫിലിപ്പൈൻസ് സഭ; തിരുക്കർമങ്ങൾ മേയ് ഒന്നിന്

    വിശുദ്ധ യൗസേപ്പിന് രാജ്യം സമർപ്പിക്കാൻ ഒരുങ്ങി ഫിലിപ്പൈൻസ് സഭ; തിരുക്കർമങ്ങൾ മേയ് ഒന്നിന്0

    മനില: ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് രാജ്യം വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കാൻ തയാറെടുത്ത് ഫിലിപ്പൈൻസിലെ സഭ. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മേയ് ഒന്നിന് ക്രമീകരിച്ചിരിക്കുന്ന സമർപ്പണ തിരുക്കർമങ്ങൾക്ക് ഒരുക്കമായി മാർച്ച് 30 മുതൽ വിശ്വീസസമൂഹം ആരംഭിച്ച ആത്മീയ ഒരുക്കം പുരോഗമിക്കുകയാണ്. ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം അൽമായർക്ക് വേണ്ടിയുള്ള കമ്മീഷനാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ആത്മീയ ഒരുക്കങ്ങൾക്കായി അമേരിക്കയിൽനിന്നുള്ള ഫാ. ഡൊണാൾഡ് കല്ലോവേ തയാറാക്കിയ ‘കോൺസക്രറേഷൻ ടു സെന്റ്

  • ചാവേർ ആക്രമണത്തിന് നാളെ രണ്ട് വർഷം: ഇരകളുടെ ഭവനങ്ങളിൽ അനുസ്മരണാ ബലി അർപ്പിച്ച് ശ്രീലങ്കൻ സഭ

    ചാവേർ ആക്രമണത്തിന് നാളെ രണ്ട് വർഷം: ഇരകളുടെ ഭവനങ്ങളിൽ അനുസ്മരണാ ബലി അർപ്പിച്ച് ശ്രീലങ്കൻ സഭ0

    കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കൊല്ലപ്പെട്ടവരുടെ വീടുകളിൽ അനുസ്മരണാ ദിവ്യബലി ക്രമീകരിച്ചും മൗനാചരണം ഉൾപ്പെടെ വിശേഷാൽ ശുശ്രൂഷകൾക്ക് ആഹ്വാനം നൽകിയും ശ്രീലങ്കയിലെ സഭ. രണ്ടാം വാർഷികമായ നാളെ (ഏപ്രിൽ 21) രാവിലെ 8.45നാണ് രണ്ട് മിനിറ്റ് മൗനാചരണത്തിനും പ്രാർത്ഥനയക്കും കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീകരാക്രമണങ്ങളിൽ 277 പേർക്കാണ് ജീവൻ നഷ്ടമായത്, 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള അനുസ്മരണാർത്ഥം ക്രമീകരിക്കുന്ന മൗനാചരണത്തിൽ

  • പരിശോധന എന്ന പേരിൽ ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളത്തിന്റെ അതിക്രമം; പ്രതിഷേധം ശക്തമാകുന്നു

    പരിശോധന എന്ന പേരിൽ ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളത്തിന്റെ അതിക്രമം; പ്രതിഷേധം ശക്തമാകുന്നു0

    യാങ്കൂൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാൻമറിലെ പട്ടാളഭരണകൂടം പരിശോധനയുടെ പേരിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിടുന്നു എന്ന് റിപ്പോർട്ടുകൾ. ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളം അതിക്രമിച്ച് കയറുന്ന സംഭവങ്ങൾ വ്യാപകമാകുകയാണെന്നും പലപ്പോഴും പരിശോധനകൾ അക്രമാസക്തമാകുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തോലിക്കാ ദൈവാലയങ്ങൾ ഉൾപ്പെടെ നിരവധി ആരാധനലായങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡുകൾ നടന്നെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ സ്ഥിരീകരിച്ചു. സൈനീക ഭരണകൂടത്തിന്റെ പ്രസ്തുത നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു, ജനാധിപത്യ പ്രക്ഷോപകർക്ക് അഭയം നൽകുന്നു എന്നീ

  • സിസ്റ്റർ റൂത്ത് ലെവിസിന് മരണാനന്തര ബഹുമതി സമർപ്പിച്ച് പാക്കിസ്ഥാൻ; സമ്മാനിച്ചത് ഉന്നത സിവിലിയൻ പുരസ്‌ക്കാരം

    സിസ്റ്റർ റൂത്ത് ലെവിസിന് മരണാനന്തര ബഹുമതി സമർപ്പിച്ച് പാക്കിസ്ഥാൻ; സമ്മാനിച്ചത് ഉന്നത സിവിലിയൻ പുരസ്‌ക്കാരം0

    കറാച്ചി: മാനസിക വൈകല്യവും ഭിന്നശേഷിയും മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കാൻ ജീവിതം സമർപ്പിച്ച കത്തോലിക്കാ കന്യാസ്ത്രീക്ക് മരണാനന്തര ബഹുമതിയായി ഉന്നത സിവിലിയൻ പുരസ്‌ക്കാരം സമ്മാനിച്ച് പാക് ഭരണകൂടം. സിസ്റ്റർ റൂത്ത് ലെവിസ് സമൂഹത്തിന് നൽകിയ സേവനങ്ങൾക്കുള്ള ആദരമായി രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ ‘സീതാര- ഇ- ഇംതിയാസ്’ അഥവാ ‘സ്റ്റാർ ഓഫ് എക്‌സലൻസ്’ അവാർഡാണ് പാക് ഭരണകൂടം സമർപ്പിച്ചത്. മാനസിക വൈകല്യവും ഭിന്നശേഷിയും മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘ദാറുൽ സുകുൺ’ (ഭിന്നശേഷിക്കാരായ

  • അഡ്വ. വിതയത്തിൽ പ്രതിബദ്ധതയുടെ അൽമായ വ്യക്തിത്വം; അനുശോചനം അറിയിച്ച്‌ മാർ ആലഞ്ചേരി

    അഡ്വ. വിതയത്തിൽ പ്രതിബദ്ധതയുടെ അൽമായ വ്യക്തിത്വം; അനുശോചനം അറിയിച്ച്‌ മാർ ആലഞ്ചേരി0

    കൊച്ചി: സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയും കേരള സർക്കാരിന്റെ കാർഷിക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ (69) നിര്യാണത്തിൽ കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാർ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. അഡ്വ. ജോസ് വിതയത്തിലിന്റെ വേർപാടിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് പ്രതിബദ്ധതയുടെ അൽമായവ്യക്തിത്വമാണെന്നു കർദിനാൾ അനുസ്മരിച്ചു. കെ.സി.ബി.സി. അൽമായ കമ്മീഷൻ സെക്രട്ടറി, എറണാകുളംഅങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, കത്തോലിക്കാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ

  • സഭയ്ക്ക് ഫിലിപ്പൈൻസ് ഭരണകൂടത്തിന്റെ വിശേഷാൽ ആദരം; ബസിലിക്കയും തിരുരൂപവും ഇനി  രാജ്യത്തിന്റെ ദേശീയ നിധികൾ!

    സഭയ്ക്ക് ഫിലിപ്പൈൻസ് ഭരണകൂടത്തിന്റെ വിശേഷാൽ ആദരം; ബസിലിക്കയും തിരുരൂപവും ഇനി രാജ്യത്തിന്റെ ദേശീയ നിധികൾ!0

    മനില: ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ ഭരണകൂടത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും ‘സാന്റോ നിനോ ഡെ സെബു’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുരൂപവും ദേശീയ സാംസ്‌കാരിക നിധികളായി പ്രഖ്യാപിച്ച് ഫിലിപ്പൈൻസിലെ നാഷണൽ ഹിസ്റ്റോറിക്കൽ കമ്മീഷൻ. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ദിനത്തിൽ (ഏപ്രിൽ 14) തന്നെയായിരുന്നു പ്രഖ്യാപനം. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള പൈതൃകങ്ങൾക്ക് രാഷ്ട്രം നൽകുന്ന ഏറ്റവും വലിയ

  • കഷ്ടതകൾക്ക് മധ്യേയും മ്യാൻമറിന് ദൈവകരുണയുടെ വെളിച്ചം പകരണം; വിശ്വാസികൾക്ക് കർദിനാളിന്റെ ആഹ്വാനം

    കഷ്ടതകൾക്ക് മധ്യേയും മ്യാൻമറിന് ദൈവകരുണയുടെ വെളിച്ചം പകരണം; വിശ്വാസികൾക്ക് കർദിനാളിന്റെ ആഹ്വാനം0

    യാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം

  • അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ജാഗ്രതാസമിതി

    അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ജാഗ്രതാസമിതി0

    ചങ്ങനാശേരി: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ്  ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി

Latest Posts

Don’t want to skip an update or a post?