93 വര്ഷത്തിനുശേഷം ബിര്ഹു ഗ്രാമത്തില് പുതിയ സ്കൂള് കെട്ടിടം
- Featured, INDIA, LATEST NEWS
- May 16, 2025
തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള് മാത്രം ബാക്കിനില്ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര് 30-ന് ഷാന്ഡോങ് പ്രവിശ്യയിലെ ജിനിംഗില് അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്കാരവേളയില് യാന്ഷൗ ബിഷപ് ജോണ് ലു പീസന് ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്ത്ഥതയുടെയും സ്നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന് സമര്പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്ഷം തടവില് കഴിഞ്ഞ
കണ്ണൂര്: കണ്ണൂര് ബൈബിള് കണ്വന്ഷന് മാര്ച്ച് 28 മുതല് ഏപ്രില് 1 വരെ ബര്ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല് അങ്കണ്ണത്തില് നടക്കും. കണ്ണൂര് ഫൊറോനയിലെ എട്ട് ഇടവകകളുടെ നേതൃത്വത്തിലുള്ള കണ്വന്ഷന് നയിക്കുന്നത് തൃശൂര് ഗ്രേയ്സ് ഓഫ് ഹെവാന് ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല് രാത്രി 9.30 വരെയാണ് കണ്വന്ഷന്. ബൈബിള് കണ്വന്ഷന്റെ വിജയത്തിനായി കണ്ണൂര് രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല് മോണ്.
കാക്കനാട്: മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് പാലായില് സംഘടിപ്പിച്ച സമ്മേളനത്തില് പി.സി ജോര്ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്ക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് വിലയിരുത്തി. അതിന്മേല് വിവാദങ്ങള് സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന് ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്ത്തകള് വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള് ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്ത്താ ചാനലിനു നല്കിയ അഭിമുഖത്തില് ലഹരിയില് നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ
ബിജു ഡാനിയേല് കാതോര്ത്താല് മാതൃഭാഷയില് കേള്ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്. അതില് 36 ഭാഷകളില് തിരുവചനങ്ങള്. നിലവില് ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്ലോഡുകള്. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്. പ്രതിദിനം 8000-12000 ഉം ആഴ്ചയില് 50000-70000ഉം പേര് വചനം വായിക്കുന്ന ബൈബിള് ആപ്പ്. ഇതൊരു സ്വപ്നമല്ല. സ്വപ്ന യാത്രയ്ക്കിടയിലെ ചില കണക്കുകള് മാത്രം. 2025-ല് 50 ഭാഷകളില് തിരുവചനങ്ങളും 50 ലക്ഷം ഡൗണ്ലോഡുകളും – ഇതാണ് ബൈബിള് ഓണ് മൊബൈല് ആപ്ലിക്കേഷന് പ്രവര്ത്തകര് ഇപ്പോള് ലക്ഷ്യം വയ്ക്കുന്നത്. സ്വപ്നം
ജയ്മോന് കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്ന്ന ഒരാള് വീട്ടിലേക്ക് കയറിവരുമ്പോള് ആദരവോടെ എണീറ്റ് നില്ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള് അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്ന്ന മറുപടിയാണ് അവര് പറഞ്ഞിരുന്നത്. എന്നാല് കാലം മാറിയപ്പോള് കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന് കഴിയുക. പഠിക്കുന്ന കാലം മുതല് കുട്ടികളുടെ വാശിക്ക് മുന്നില് തോറ്റുപോയതുകൊണ്ടാകാം അവര് മുതിര്ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്
സഖറിയ മാര് സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ് പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ് കൊട്ടാരത്തില് താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള് ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്. പക്ഷേ അവര് അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള് തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര് ഹൃദയത്തില് നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില് പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര് സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില് ദാനിയേലും കൂട്ടരും
തിരുവനന്തപുരം: സര്ക്കാര്/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല് 8 വരെ ക്ലാസുകളിലെ വിദ്യാര്ത്ഥികള്ക്കുള്ള പ്രീമെട്രിക് സ്കോളര്ഷിപ്പ് പദ്ധതിയായ മാര്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്ത്തി. നിലവില്, ഒരു ലക്ഷം രൂപയായിരുന്നു. മാര്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്ച്ച് 15 വരെ നീട്ടുകയും ചെയ്തു. മാര്ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്ക്കാര് വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്കുള്ള പ്രീമെട്രിക് സ്കോളര്ഷിപ്പ് നല്കുന്നതില് നിന്ന് കേന്ദ്രസര്ക്കാര് പിന്മറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്ക്കാര് പുതിയ പദ്ധതി നടപ്പാക്കിയത്.
പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരക്കല്. പാലക്കാട് പീപ്പിള് സര്വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 600 ഓളം സ്ത്രീകള് പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര ടൗണ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ഐശ്വര്യ ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല് സെന്ററില് നടത്തിയ പൊതു സമ്മേളനത്തില് ജില്ലാ വിമന്സ് ഫെഡറേഷന് പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാഹുല് മാങ്കൂട്ടത്തില് എംഎല്എ ഉദ്ഘാടനം
Don’t want to skip an update or a post?