മാര് ജേക്കബ് തൂങ്കുഴിയോടുള്ള ആദരം; താമരശേരി രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് 22ന് അവധി
- ASIA, Featured, Kerala, LATEST NEWS
- September 20, 2025
ടെക്സസ്: കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി ശാലോം മീഡിയ. കാത്തലിക് മീഡിയ രംഗത്തെ വിഖ്യാതമായ 12 അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾക്കാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ശാലോം മീഡിയ’ ഇത്തവണ അർഹമായത്- ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം വേൾഡി’ന് അഞ്ച് പുരസ്ക്കാരങ്ങൾ, ‘ശാലോം ടൈഡിംഗ്സി’ന് ഏഴ് പുരസ്ക്കാരങ്ങൾ! നോർത്ത് അമേരിക്കയിലെ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ
കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന് സര്ക്കാര് ഉടന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കളക്ടറേറ്റിനു മുന്നില് വിവിധ സമുദായങ്ങളുടെ നേതൃത്വത്തില് നടത്തിയ ധര്ണ്ണ കെആര്എല്സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. സി.എന് രാമചന്ദ്രന് കമ്മീഷന് റിപ്പോര്ട്ട് സര്ക്കാര് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മുനമ്പം ജനതയെ സര്ക്കാര് ചര്ച്ചക്ക് വിളിക്കണം. ഈ വിഷയത്തില് സംസ്ഥാന സര്ക്കാര് പുലര്ത്തുന്ന കാലവിളംബം ആസന്ന
വാഷിംഗ്ടണ്, ഡി.സി: ചരിത്രത്തിലാദ്യമായി നടത്തിയ പരീക്ഷണ ആണവ സ്ഫോടനത്തിന്റ 80 ാം വാര്ഷികദിനത്തില് ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്ത്ഥനകളുമായി സാന്താ ഫെ രൂപത. 1945 ജൂലൈ 16 ന് പുലര്ച്ചെ 5:29 നാണ് ന്യൂ മെക്സിക്കോയിലെ ജോര്ണാഡ ഡെല് മ്യൂര്ട്ടോ മരുഭൂമിയില് ട്രിനിറ്റി എന്ന് കോഡ് നാമത്തില് ആദ്യ ആണവ സ്ഫോടനം നടത്തിയത്. ഇന്ന് പുലര്ച്ചെ 5:29 ന് ദൈവാലയമണികള് മുഴക്കിക്കൊണ്ട് സാന്താ ഫെ രൂപതയിലെ ദൈവാലയങ്ങള് ‘ദുഃഖകരമായ നാഴികക്കല്ലിന്റെ’ ഓര്മ പുതുക്കി. വാര്ഷികദിനത്തില്, സാന്താ
റായ്പുര് (ഛത്തീസ്ഗഡ്): വീട്ടില് നടന്നുകൊണ്ടിരുന്ന പ്രാര്ത്ഥനാ യോഗം തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തില് തടസപ്പെടുത്തി. വീട്ടില് അതിക്രമിച്ചുകയറിയവരുടെ പേരില് കേസ് എടുക്കുന്നതിന് പകരം വീട്ടുടമസ്ഥന് നോട്ടീസ് നല്കിയിരിക്കുകയാണ് പോലീസ്. ഗവണ്മെന്റിന്റെ സ്ഥലം കയ്യേറി വീടു നിര്മിച്ചതാണോ, വീട്ടില് പ്രാര്ത്ഥനായോഗം നടത്താന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നുമാണ് പോലീസിന്റെ വിചിത്രമായ ചോദ്യങ്ങള്. ഛത്തീസ്ഗഢിലെ കോര്ബ ജില്ലയില് ജൂലൈ 13-നാണ് ഈ സംഭവം ഉണ്ടായത്. പ്രാര്ത്ഥന നടന്നുകൊണ്ടിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും എല്ലാവരെയും ബലമായി പോലീസ് സ്റ്റേഷനിലേക്ക്
ലോസാഞ്ചലസ്: ലോസാഞ്ചലസില് വിശുദ്ധ അല്ഫോന് സാമ്മയുടെ തിരുനാള് ആഘോഷിക്കുന്നു. ലോസാഞ്ചലസ് സെന്റ് അല്ഫോന്സ സീറോമലബാര് ദൈവാലയത്തില് ജൂലൈ 18 മുതല് 28 വരെയാണ് വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാള് ആഘോഷിക്കുന്നത്. 18 ന് ആഘോഷമായ തിരുനാള് കൊടികയറ്റത്തിന് ശേഷം ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്മികത്വത്തില് വിശുദ്ധ കുര്ബാനയും നൊവേനയും അര്പ്പിക്കും. അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികള്ക്കു വേണ്ടിയായിരിക്കും കുര്ബാന അര്പ്പിക്കുന്നത്. തുടര്ന്നുള്ള ദിവസങ്ങളില് വിശുദ്ധ കുര്ബാനയും ഉദ്ദിഷ്ട കാര്യങ്ങള്ക്കായുള്ള നൊവേനയും ഉണ്ടായിരിക്കും. ഫാ. ഷിന്റോ
തിരുവനന്തപുരം: ധന്യന് ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനായിരുന്നെന്ന് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ നയതന്ത്ര സെക്രട്ടറി ആര്ച്ചുബിഷപ് പോള് ഗല്ലഗര്. ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില് നടന്ന വിശുദ്ധ കുര്ബാന മധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാര് ഈവാനിയോസ് പ്രാധാന്യം നല്കിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലര്ത്തിയ അചഞ്ചലമായ സമര്പ്പണമാണ് സാര്വത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും
കണ്ണൂര്: കാരുണ്യസ്പര്ശം അവാര്ഡ് കരുവന്ചാല് ആശാഭവന് സ്പെഷ്യല് സ്കൂളിന് ലഭിച്ചു. വായാട്ടുപറമ്പിലെ ജീവകാരുണ്യപ്രവര്ത്തകനായിരുന്ന ജോര്ജ് അര്ത്തനാകുന്നേലിന്റെ സ്മരണക്കായി ബി പോസിറ്റീവ് ട്രസ്റ്റ് ഏര്പ്പെടുത്തിയതാണ് 25,000 രൂപയും ഫലകവും അടങ്ങിയ അവാര്ഡ്. ആശാഭവന് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം കേന്ദ്ര കാര്ഷിക ഗവേഷണകേന്ദ്രം മുന് പ്രിന്സിപ്പല് ഡോ. ജോസ് ചൊറുക്കാവില് ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ഈനാച്ചേരിയില്നിന്ന് ആശാഭവന് സ്പെഷ്യല് സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് മെര്ലിന് അവാര്ഡ് ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം വിശ്വാസജീവിത പരിശീലകര്ക്കായി ഒരുക്കിയ അധ്യാപക പരിശീലനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല് വികാരി ഫാ. കുര്യന് താമരശേരി, രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടര് ഫാ. തോമസ് വാളന്മനാല് എന്നിവര് സന്നിഹി തരായിരുന്നു. സഭാത്മക ജീവിതത്തിന് അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന് നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയാണ് പരിശീലന പരിപാടിയിലൂടെ.
Don’t want to skip an update or a post?