Follow Us On

14

July

2025

Monday

  • മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു

    മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു0

    മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാ. അനൂപ് കൊല്ലംകുന്നേല്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 37-കാരനായ ഈ യുവവൈദികന്‍. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായതിനെതുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്ററി നടത്തുകയും തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുകയും അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കു കയായിരുന്നു. കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 2015 ഡിസംബര്‍ 29നാണ്  പൗരോഹിത്യം സ്വീകരിച്ചത്. പയ്യമ്പള്ളി, തരിയോട്, ബോയ്‌സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക്

  • മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം

    മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം0

    വത്തിക്കാന്‍ സിറ്റി:  ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററി സന്ദര്‍ശിച്ച ലിയോ 14 ാമന്‍ പാപ്പ  ഡിക്കാസ്റ്ററി അംഗങ്ങളോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി  ശുശ്രൂഷ ചെയ്തുവരവേയാണ് മെയ് 8-ന് മാര്‍പ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലത്തീന്‍  ബിഷപ്പുമാരുടെ ചുമതലനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സഹായിക്കുന്ന പ്രധാന വത്തിക്കാന്‍ കാര്യാലയമാണിത്. പിയാസ പിയോ പന്ത്രണ്ടാമനിലെ ഡിക്കാസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പ തന്റെ മുന്‍സഹപ്രവര്‍ത്തകരായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും, ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.  സന്ദര്‍ശനം കഴിഞ്ഞ്   പുറത്തേക്ക് വന്ന പാപ്പയെ  ‘വിവ ഇല്‍

  • ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’

    ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’0

    വിശ്വാസ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന ചലച്ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും സ്ട്രീം ചെയ്യാന്‍ രൂപപ്പെടുത്തിയ ക്രെഡോ എന്ന പുതിയ പ്ലാറ്റ്ഫോം മെയ് 28 മുതല്‍ ലോകവ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ‘കാര്‍ലോ അക്യുട്ടിസ്’ ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കളാണ് ക്രെഡോ എന്ന പുതിയ ആഗോള കാത്തലിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്.  ടിം മോറിയാര്‍ട്ടിയാണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’ എന്ന ഡോക്യുമെന്ററി ആയിരിക്കും ആദ്യം ക്രെഡോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍

  • കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

    കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു0

    കാമറൂണില്‍ നിന്ന് മെയ് 7-ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഫാ. വാലന്റൈന്‍ എംബൈബാരെ മോചിതനായി.  മോചിതനായ വൈദികന്റെ   ആരോഗ്യനില തൃപ്തികരമാണെന്ന് ഗറൂവയിലെ ആര്‍ച്ചുബിഷപ് ഫൗസ്റ്റിന്‍ അംബാസ നാജോഡോ അറിയിച്ചിട്ടുണ്ട്. മാഡിംഗ്രിങിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ ഇടവക വികാരിയായ ഫാ. വാലന്റൈനേയും മറ്റ് അഞ്ചു പേരെയും മെയ് ഏഴിനാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ആറ് പേരില്‍ അവസാനമായാണ് ഫാ. വാലന്റൈന്‍ മോചിതനായത്. ഒരാള്‍ തടവില്‍ മരിച്ചിരുന്നു. വൈദികന്റെ മോചനത്തിനായി അക്രമികള്‍ 42,000 ഡോളറിന്റെ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അതിരൂപത

  • യുഎസില്‍ പ്രോ ലൈഫ് വസന്തം; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു

    യുഎസില്‍ പ്രോ ലൈഫ് വസന്തം; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു0

    വാഷിംഗ്ടണ്‍ ഡിസി: സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് മിഷിഗനിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ്, സംസ്ഥാനത്തുള്ള നാല് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. അപ്പര്‍ പെനിന്‍സുല മേഖലയില്‍ ഗര്‍ഭഛിദ്രം ലഭ്യമാക്കിയിരുന്ന മാര്‍ക്വെറ്റ് ക്ലിനിക്കും ഇതിനകം അടച്ചുപൂട്ടിയ ക്ലിനിക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് ഗര്‍ഭഛിദ്രം ലഭ്യമായിരുന്ന ഏക ആരോഗ്യ കേന്ദ്രമാണിത്.  പ്രതിവര്‍ഷം 1,000-ലധികം രോഗികള്‍ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു. അമേരിക്കയിലെ ഗര്‍ഭഛിദ്രം നിയമപരമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 17 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിപ്പോള്‍

  • തൃശൂര്‍ അതിരൂപതാ ദിനം

    തൃശൂര്‍ അതിരൂപതാ ദിനം0

    തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ 138-ാമത് വാര്‍ഷിക ആഘോഷം കണ്ടശാങ്കടവ് സെന്റ്‌മേരീസ് നെറ്റിവിറ്റി ഫൊറോന ദൈവാലയത്തില്‍ വച്ച് നടന്നു. അതിരൂപതാദിനത്തോട നുബന്ധിച്ച് 700 ഡയാലിസിസിനുള്ള പണവും പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോലും കൈമാറി. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മ്മിതിയില്‍ ഭാരത കത്തോലിക്കരുടെ പങ്ക് വലുതാ ണെന്നും തൃശൂര്‍ അതിരൂപതയുടെ നേതൃത്വം കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസം, ആതുര ശുശ്രൂഷരംഗം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍

    റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍0

    കാഞ്ഞിരപ്പള്ളി: റവ.ഡോ. സെബാസ്റ്റ്യന്‍  കൊല്ലംകുന്നേലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം രൂപത വികാരി ജനറലുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പം ഫാ. സെബാസ്റ്റ്യന്‍ വികാരി ജനറലിന്റെ ചുമതല നിര്‍വഹിക്കും. കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പരേതരായ ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്

  • ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍

    ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ ഡയറക്ടറായി ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി നിയമിതനായി.  കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോ സ്തലേറ്റ് & ബിസിസിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു. ചങ്ങനാശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലൈസന്‍ഷ്യേറ്റ് എടുത്തു. കെആര്‍എല്‍സിസി ഫാമിലി കമ്മീഷന്റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു. ജ്ഞാനദീപവിദ്യാപീഠം കോളേജിന്റെ

Latest Posts

Don’t want to skip an update or a post?