ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്കും മെഡ്ജുഗോറിയയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ക്കും അനുമതി നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളോളം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍
തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി
ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്‌കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കാര്‍ലോ അക്യുറ്റിസിനെപ്പോലെ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ അക്യുറ്റിസ് പറഞ്ഞതുപോലെ ദൈവസാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണ് ദിവ്യകാരുണ്യമെന്നും രൂപത തലത്തില്‍ ആഘോഷിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 24നാണ് രൂപത തലത്തിലുള്ള ലോക യുവജനദിനം ആഘോഷിക്കുന്നത്. ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍
വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ
വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്
യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും
വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍
Don’t want to skip an update or a post?