Follow Us On

04

March

2025

Tuesday

  • പത്മഭൂഷന്‍ ഫാ. ഗ്രബിയേല്‍ ചിറമേലിന്റെ 110-ാം ജന്മദിനത്തില്‍ 110 പേര്‍ രക്തം ദാനം ചെയ്തു

    പത്മഭൂഷന്‍ ഫാ. ഗ്രബിയേല്‍ ചിറമേലിന്റെ 110-ാം ജന്മദിനത്തില്‍ 110 പേര്‍ രക്തം ദാനം ചെയ്തു0

    തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപക പിതാവായ  പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 110-ാം ജന്മദിനത്തോടനുബന്ധിച്ച് 110 പേര്‍ രക്തദാനം ചെയ്തു. അമല സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെയും അമല ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍  ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഗബ്രിയേലച്ചന്റെ വിദ്യാര്‍ത്ഥിയും ഇവിഎം ഗ്രൂപ്പ് ചെയര്‍മാ നുമായ ഇ.എം ജോണി ഉദ്ഘാടനകര്‍മ്മം  നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. വിനു വിപിന്‍, ഗബ്രിയേലച്ചന്റെ ശിഷ്യന്‍

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ മല്‍സരിക്കണം

    തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ മല്‍സരിക്കണം0

    ഇരിങ്ങാലക്കുട: നീതിക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളാകാന്‍ രൂപതയിലെ വിശ്വാസി സമൂഹത്തില്‍ നിന്നു കൂടുതല്‍ പേര്‍ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്ത വിധം സര്‍വരംഗങ്ങളിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ പ്രവണതകള്‍ക്കെതിരെ നിലകൊള്ളുന്ന മൂല്യബോധമുള്ള ജനപ്രതിനിധികള്‍ കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെ പാളിച്ചകളും അഴിമതികളും

  • യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്‍ ലീഡേഴ്‌സ് മീറ്റ്

    യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്‍ ലീഡേഴ്‌സ് മീറ്റ്0

    തലശേരി: കത്തോലിക്ക കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്റെ ലീഡേഴ്‌സ് മീറ്റ് നടത്തി. തലശേരി, താമരശേരി, മാനന്തവാടി രൂപത കമ്മിറ്റികളുടെ കീഴിലുള്ള യുവജന നേതാക്കളാണ്  തലശേ രിയില്‍ സമ്മേളിച്ചത്. ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട്, അസംഘടിതരായ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഭരണകൂട ഭീകരതയ്‌ക്കെതിരെ സധൈര്യം പോരാടുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശക്തിയാണ് യൂത്ത് കൗണ്‍സിലെന്ന് അദ്ദേഹം പറഞ്ഞു.  യൂത്ത് കൗണ്‍സിലിന്റെ ജനറല്‍

  • സമന്വയം തൊഴില്‍ രജിസ്‌ട്രേഷന്‍; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

    സമന്വയം തൊഴില്‍ രജിസ്‌ട്രേഷന്‍; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു0

    ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രജിസ്‌ട്രേഷന്‍ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റാഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ വച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസ് കാവുങ്കല്‍, ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍

  • ദൈവാലയ ദ്വിശതാബ്ദി; സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി

    ദൈവാലയ ദ്വിശതാബ്ദി; സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തില്‍ മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുത്തു നടന്നു. ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിശ്വാസികള്‍ പങ്കെടുത്തു.  ഇതിനുവേണ്ടി  പ്രത്യേകം പേപ്പറുകള്‍ തയ്യാറാക്കി നല്‍കി. ബൈബിളും പേനയുമായി ബൈബിള്‍ പകര്‍ത്തി എഴുത്തിന് ഉച്ചയോടെ നിയോഗം വച്ച് ഉപാവാസവും പ്രാര്‍ത്ഥനയും നടത്തിയിരുന്ന വിശ്വാസികള്‍ എത്തി. ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി. തുടര്‍ന്ന് വിശ്വാസികള്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത്

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎല്‍സിഎ

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎല്‍സിഎ0

    തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 2025 ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്. ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന   കെഎല്‍സിഎ സമ്പൂര്‍ണ സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായി പിന്‍വലിക്കണം. മുനമ്പം വഖഫ് വിഷയത്തില്‍ തര്‍ക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യാനും

  • മുനമ്പം റിലേ നിരാഹാരം 65-ാം ദിവസത്തിലേക്ക്

    മുനമ്പം റിലേ നിരാഹാരം 65-ാം ദിവസത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിവസത്തിലേക്ക്. 64-ാം ദിന നിരാഹാര സമരം  വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. രാജു അന്തോണി, കര്‍മലി ജോര്‍ജ്, ആന്റണി ലൂയിസ് എന്നിവര്‍ നിരാഹാരമിരുന്നു.  ഈ സമരം വിജയിച്ചു എന്ന് കേള്‍ക്കുവാന്‍ ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് സമരപന്തലില്‍ എത്തിയ കോതമംഗലം രൂപതയിലെ കാരക്കുന്നം  എല്‍എസ്എസ്പി കോണ്‍വെന്റിലെ സിസ്റ്റര്‍  മേരി ലീമ  പറഞ്ഞു. കാരക്കുന്നം സെന്റ് മേരിസ് ഇടവകയിലെ

  • അറേബ്യന്‍ നാടുകളില്‍ സുവിശേഷം നല്‍കാന്‍ നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ ഡിജിറ്റല്‍ മാസിക

    അറേബ്യന്‍ നാടുകളില്‍ സുവിശേഷം നല്‍കാന്‍ നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ ഡിജിറ്റല്‍ മാസിക0

    അവാലി: കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യയുടെ സമര്‍പ്പണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിലെ (മിസ്സിയോ-അവോന) പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിസ് ആദ്യ ഡിജിറ്റല്‍ മാസിക പുറത്തിറക്കി. സുവിശേഷവല്‍ക്കരണം, യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചുമുള്ള പ്രഘോഷണം, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈസിന് പ്രോത്സാഹനം, മിസിയോ-അവോനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എന്നിവയാണ് ഈ മാസികയിലൂടെ ലക്ഷ്യമിടുന്നത്. 1816-ല്‍ ഓസ്ട്രിയന്‍ പുരോഹിതന്‍ ജോസഫ് മോഹര്‍ എഴുതിയ ‘സൈലന്റ് നൈറ്റ് – ഹോളി നൈറ്റ്’ എന്ന വിഷയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആദ്യ ലക്കമായ

Latest Posts

Don’t want to skip an update or a post?