യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 14, 2025
വിശുദ്ധ കാതറിന് ഡ്രെക്സലിന്റെ (1858-1955) സ്മരണാര്ത്ഥം ഡ്രെക്സെല് റൂട്ട് എന്ന് പേരിട്ട ദേശീയ ദിവ്യകാരുണ്യ തീര്ത്ഥയാത്രയ്ക്ക് ഇന്ഡ്യാനാപൊളിസില് ഉജ്വലതുടക്കം. അമേരിക്കന് ബിഷപ്പുമാരുടെ നേതൃത്വത്തില്, യേശുക്രിസ്തുവിലും ദിവ്യകാരുണ്യത്തിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുവര്ഷ പദ്ധതിയുടെ ഭാഗമാണ് രാജ്യത്തുടനീളമുള്ള ആറ് ആഴ്ചത്തെ ഈ പ്രയാണം. ആര്ച്ച് ബിഷപ്പ് ചാള്സ് സി. തോംസണ് അര്പ്പിച്ച ദിവ്യബലിയോടെയാണ് തീര്ത്ഥയാത്രയ്ക്ക് ഔദ്യോഗിക തുടക്കമായത്. ആയിരക്കണക്കിന് വിശ്വാസികളും പുരോഹിതരും സന്യസ്തരും ഈ വര്ഷത്തെ യാത്രയ്ക്കായി അണിനിരന്നു. ‘പെര്പെച്വല് പില്ഗ്രിംസ്’എന്നറിയപ്പെടുന്ന, എട്ട് യുവ തീര്ത്ഥാടകര്, 3,300 മൈല് ദൈര്ഘ്യമുള്ള
സ്ഥാനാരോഹണ ചടങ്ങുകള്ക്ക് ശേഷം, ലിയോ പതിനാലാമന് പാപ്പ, ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര് സെലന്സ്കിയുമായി, സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഉക്രെയ്നും റഷ്യയും തമ്മിലുള്ള സമാധാന ചര്ച്ചകള്ക്കായി, വത്തിക്കാന് വേദിയാകുമെന്ന്, മാര്പാപ്പ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാര്പാപ്പയ്ക്ക് നന്ദി അര്പ്പിച്ചുകൊണ്ട് Xല് സെലെന്സ്കി ഒരു പോസ്റ്റ് പങ്കുവച്ചു. ‘വ്യക്തമായ ഫലങ്ങള്ക്കായി ഏത് രൂപത്തിലും സംഭാഷണത്തിന് ഞങ്ങള് തയ്യാറാണ്. ഉക്രെയ്നിനുള്ള പിന്തുണയെയും, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള വ്യക്തമായ ശബ്ദത്തെയും ഞങ്ങള് അഭിനന്ദിക്കുന്നു’ എന്ന് ആ പോസ്റ്റില് പറയുന്നു.’ രക്തസാക്ഷിയായ ഉക്രെയ്ന്
കോണ്ക്ലേവിനെക്കുറിച്ചും ലിയോ പതിനാലാമന് പാപ്പയെക്കുറിച്ചും കര്ദിനാള് ടാഗ്ലെ പങ്കുവയക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങള്. പാപ്പയും കര്ദിനാള് ടാഗ്ലെയും ഒന്നിച്ച് പ്രവര്ത്തിച്ചിട്ടുള്ളവരാണെന്നതിനാല് അദ്ദേഹത്തിന്റെ വാക്കുകള് ഏറെ പ്രസക്തവുമാണ്: ”കോണ്ക്ലേവ് ചിലര് ചിന്തിക്കുന്നതുപോലൊരു പൊതുസമ്മേളനം അല്ല. അത് പ്രാര്ത്ഥനയ്ക്കും ദൈവവചനം ശ്രവിക്കാനും പരിശുദ്ധാത്മാവിന്റെ ഉണര്വുകള്ക്ക് പൂര്ണ്ണ സമര്പ്പണം നല്കാനും സഭയുടെ വേദനകളറിയാനും മനുഷ്യരുടെയും സൃഷ്ടിയുടെയും വ്യക്തിപരവും സമൂഹപരവുമായ ശുദ്ധീകരണത്തിനും ദൈവത്തിന്റെ ആരാധനയ്ക്കും വേണ്ടിയുള്ള പരിശുദ്ധമായ ഒരു സമയമാണ്. ഫ്രാന്സിസ് മാര്പ്പാപ്പയും ലിയോ മാര്പ്പാപ്പയും രണ്ടാം ദിവസം തിരഞ്ഞെടുക്കപ്പെട്ടു. യഥാര്ത്ഥ ദൈവത്തെ ആരാധിച്ചാല്
കത്തോലിക്കാസഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ കൂട്ടായ്മയും പാരമ്പര്യ പ്രൗഢിയും ഒത്തുചേര്ന്ന ഞായറാഴ്ചയായിരുന്നു ഇന്നലെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയ രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടേയും ലോക നേതാക്കളുടെയും മത നേതാക്കളുടെയും സാന്നിധ്യത്തില്, കത്തോലിക്കാ സഭയുടെ 267ആമത് അധ്യക്ഷനായി. ലിയോ പതിനാലാമന് മാര്പ്പാപ്പ ഔദ്യോഗികമായി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്ക്ക് മുന്നോടിയായി പാപ്പ തുറന്ന വാഹനത്തില് സെന്റ് പീറ്റേഴ്സ് ചത്വരത്തില് എത്തിയ വിശ്വാസികളെ ആശീര്വദിച്ചു. വിവ ഇല് പാപ്പ എന്നു ഉച്ചത്തില് ആര്ത്തുവിളിച്ചാണ് വിശ്വാസസമൂഹം പാപ്പയെ സ്വാഗതം
സ്ഥാനരോഹണ ചടങ്ങുകളുടെ ആരവങ്ങള്ക്കിടയിലും ലിയോ മാര്പാപ്പയുടെ മനസില് തങ്ങി നിന്നത് യുദ്ധത്തിന്റെ നോവുകള് പേറുന്ന നിഷ്കളങ്കരായ മനുഷ്യരുടെ ഓര്മകളാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങള്ക്കായി അദ്ദേഹം പ്രത്യേകം പ്രാര്ത്ഥിക്കുകയും സമാധാനത്തിനായി അഭ്യര്ത്ഥിക്കുകയും ചെയ്തു. ‘വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തില്, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്ക് മറക്കാനാവില്ല,’ എന്ന്, പാപ്പ ഓര്മിപ്പിച്ചു. ഇസ്രായേല്-ഹമാസ് യുദ്ധം തുടരുന്നതിനാല് ഗാസയിലെ ‘അതിജീവിച്ച കുട്ടികള്, കുടുംബങ്ങള്, പ്രായമായവര്’ എന്നിവര് പട്ടിണിയിലാണെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിച്ചു. മ്യാന്മറില്, പുതിയ സംഘര്ഷങ്ങള് ഒട്ടേറെ നിരപരാധിയായ
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267 മത് തലവനായി ലിയോ പതിനാലാമന് മാര്പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള് നടന്നത്. ജനനിബിഡമായ സെന്റ്പീറ്റേഴ്സ് സ്ക്വയറില് നിന്നും വിശ്വാസികള് വഴിയോരങ്ങളിലും നിറഞ്ഞ് നിരത്തുകളും കീഴടക്കിയിരുന്നു. ഇന്ത്യന് സമയം ഉച്ചയ്ക്ക് 1.30നാണ് സ്ഥാനാരോഹണ ദിവ്യബലി ആരംഭിച്ചത്. പൗരസ്ത്യ സഭകളില് നിന്നുള്ള പാത്രിയര്ക്കീസുമാര്ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്ഥിച്ചശേഷമാണ് മാര്പാപ്പ വിശുദ്ധ കുര്ബാനയ്ക്കെത്തിയത്. ചടങ്ങുകളുടെ ഭാഗമായി മാര്പാപ്പ പോപ് മൊബീലില് വത്തിക്കാന് ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്വദിച്ചു.
കണ്ണൂര്: കത്തോലിക്ക സഭയിലെ 1500-ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്ശനത്തിനും വണക്കത്തിനും അവസരമൊരുക്കി തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന മരിയന് തീര്ത്ഥാടന ദൈവാലയം. ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനി പ്രദര്ശനം ഉദ്ഘാടനം ചെയ്തു. ആദ്യനൂറ്റാണ്ടുമുതല് സമീപകാലത്ത് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെട്ടവര്വരെയുള്ളവരുടെ തിരുശേഷിപ്പുകള് പ്രദര്ശനത്തിനും പൊതുവണക്കത്തിനും ഒരുക്കിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെയും കറകളഞ്ഞ വിശ്വാസജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെയുമെല്ലാം തിരുശേഷിപ്പുകള് ‘സ്വര്ഗം ഒരു കുടക്കീഴില്’ എന്ന് പേരിട്ട പ്രദര്ശനത്തില് ഒരുക്കിയിരുന്നു. ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള് ശിരസില് അണിയിച്ച മുള്ക്കിരീടത്തിലെ മുള്ളിന്റെ
കൊച്ചി: ലത്തീന് വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്സിഎ എറണാകുളം ജില്ലാ സമുദായ സംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില് സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്ട്ടികളെ മാത്രമേ സമുദായം പരിഗണിക്കൂ എന്ന് സംഗമം വ്യക്തമാക്കി. എല്ലാകാലത്തും സമദൂരമായി തുടരാന് ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാന് കഴിവുള്ളവരാണ് ലത്തീന് കത്തോലി ക്കരെന്ന് കണ്വെന്ഷന് പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂള് ഗ്രൗണ്ടില് നടന്ന സംഗമത്തില് വരാപ്പുഴ അതിരൂപത
Don’t want to skip an update or a post?