ലോകസമാധാനത്തിനായി സീറോമലബാര് സഭയില് ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്ത്ഥനാ ദിനം
- ASIA, Featured, LATEST NEWS
- August 21, 2025
റോം: ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല് അമോര്ത്തിന്റെ നൂറാം ജന്മവാര്ഷികത്തില്, അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയായ ഇന്റര്നാഷണല് അസോസിയേഷന് ഓഫ് എക്സോര്സിസ്റ്റ്സ്(ഐഎഇ) അദ്ദേഹത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്’ എന്ന് വിശേഷിപ്പിച്ചു. അസാധാരണമായ പൈശാചിക പ്രതിഭാസങ്ങളുമായി പോരാടിക്കൊണ്ട്, പൈശാചിക ബന്ധനത്തില്പ്പെട്ടുപോയ ദുര്ബലരായ മനുഷ്യരെ വീണ്ടെടുക്കാന് ഫാ. അമോര്ത്ത് ജീവിതം ഉഴിഞ്ഞുവച്ചതായി ഐഎഇ വെബ്സൈറ്റില് പ്രസിദ്ധീകരിച്ച ലേഖനത്തില് ഫാ. മാര്സലോ ലാന്സ പറഞ്ഞു. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവയ്ക്ക് പിന്നിലുള്ള സാത്താന്റെ സാന്നിധ്യത്തെ അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു.
ലണ്ടന്: ഇംഗ്ലണ്ടിലും വെയില്സിലും ഗര്ഭഛിദ്ര നിയമം പൂര്ണമായി പൊളിച്ചെഴുതാനുള്ള നടപടിക്രമങ്ങള് പാര്ലമെന്റില് ആരംഭിച്ചു. ജീവനെതിരെ കടുത്ത വെല്ലുവിളികള് ഉയര്ത്തുന്ന നിയമഭേദഗതിക്ക് എതിരെ അവിടുത്തെ ബിഷപ്സ് കോണ്ഫ്രന്സും പ്രോ-ലൈഫ് പ്രവര്ത്തകരും ആരോഗ്യപ്രവര്ത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലും വെയില്സിലും നിലവില് രണ്ട് ഡോക്ടര്മാരുടെ അംഗീകാരത്തോടെ 24 ആഴ്ചവരെ ഗര്ഭഛിദ്രം നിയമപരമാണ്. മറ്റുചില സാഹചര്യങ്ങളില് 24 ആഴ്ചയ്ക്ക് ശേഷവും. നിയമഭേദഗതി പ്രകാരം സമയ പരിധിയില്ലാതെ എപ്പോള് വേണമെങ്കിലും സ്ത്രീകള്ക്ക് ഗര്ഭഛിദ്രം നടത്താം. അതവരുടെ അവകാശമായിട്ടാണ് ബില്ലില് വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്സിലെയും കത്തോലിക്കാ ബിഷപ്സ്
ജറുസലേം: മിഡില് ഈസ്റ്റിലെ സ്ഥിതിഗതികള് കൂടുതല് രൂക്ഷമാകുന്ന സാഹചര്യത്തില്, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ശക്തമാക്കി. സംഘടനയുടെ ഡയറക്ടര് ആന്റണ് അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നത്. മരുന്നുകള്, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്, 122 അംഗങ്ങളടങ്ങിയ മെഡിക്കല് ടീമുകള് പത്ത് യൂണിറ്റുകളിലായി പ്രവര്ത്തിക്കുന്നു. ബോംബാക്രമണങ്ങള്ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര് പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില് ഭക്ഷണം
വത്തിക്കാന് സിറ്റി: ഇറാന്, ഇസ്രായേല്, ഗാസാ, ഉക്രൈന് തുടങ്ങിയ സംഘര്ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്പ്പിക്കുന്നതായി ലിയോ 14 ാമന് പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന് പാപ്പ യുദ്ധങ്ങള്ക്കും സംഘര്ഷങ്ങള്ക്കുമെതിരെ ശക്തമായ താക്കീത് നല്കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല് യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില് സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്മിപ്പിച്ചു. ഫ്രാന്സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും
കൊച്ചി: ജൂബിലി വര്ഷമായ 2025-ലെ കേരള കത്തോലിക്ക മെത്രാന് സമിതിയുടെ (കെസിബിസി) വാര്ഷിക ധ്യാനം റവ. ഡോ. റോയ് പാലാട്ടി സിഎംഐ നയിക്കും. കെസിബിസിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്വച്ച് ഓഗസ്റ്റ് അഞ്ചു മുതല് ഒമ്പതുവരെയാണ് ധ്യാനം നടക്കുന്നത്. ”നീ എന്നെ സ്നേഹിക്കുന്നുവോ” (യോഹ. 21:17) എന്ന തിരുവചനത്തെ അധികരിച്ചാണ് അഞ്ചു ദിനങ്ങളിലെ ധ്യാനചിന്തകള് പങ്കുവയ്ക്കുന്നത്. ശാലോം വേള്ഡ് ടിവിയുടെ സ്പിരിച്വല് ഡയറക്ടറും ബംഗളൂരുവിലെ ധര്മാരാം വിദ്യാക്ഷേത്രത്തിലെ അധ്യാപകനുമാണ് ഫാ. റോയി പാലാട്ടി സിഎംഐ.
ജോസഫ് മൈക്കിള് ക്രിസ്ത്യന് ഭക്തിഗാന മേഖലയില് കുളിര്മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന് എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 21 വര്ഷങ്ങള് പൂര്ത്തിയാകുന്നു. വിശുദ്ധ കുര്ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്നിന്നാണ്. രാഷ്ട്രപതി ഭവനില് ക്രിസ്മസ് ആഘോഷങ്ങള്ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില് തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്
‘അവര്ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന് ഒരിടവുമില്ലായിരുന്നു, അതിനാല് കുറച്ച് മുറികളില് കഴിയുന്നത്ര കുട്ടികളെ ഞങ്ങള് സ്വാഗതം ചെയ്തു’, സിസ്റ്റര് ഫ്രാന്സിസ്ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര് ഗാര്ട്ടന് ആരംഭിച്ചു. ഉക്രെയ്നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്ഗ്രിഗേഷനിലെ സിസ്റ്റേഴ്സ് നിര്ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്ത്തകരുടെയും കുട്ടികള്ക്കായി കാരിത്താസ് നല്കിയ മുറികളിലാണ് കിന്റര്ഗാര്ട്ടന് തുറന്നത്. ‘കുട്ടികള് എല്ലാ ദിവസവും സൈനികര്ക്കും
മാര്പാപ്പായുടെ സമാധാന യത്നങ്ങള്ക്ക് സഹകരണം ഉറപ്പുനല്കി കര്ദ്ദിനാള് ത്സൂപ്പി! ലിയോ പതിനാലാമന് പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന് സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. മാര്പാപ്പയുടെ സമാധാനസംസ്ഥാപ സംരഭങ്ങളില് പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാന്സംഘം അറിയിച്ചു. യുദ്ധങ്ങള് മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയില് പാപ്പാ സമാധാനത്തിന്റെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങള്ക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര് ഉറപ്പുനല്കി. ജൂണ് 17ന് ചൊവ്വാഴ്ച വത്തിക്കാനില് ലിയൊ പതിനാലാമന് പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന് സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയില് മെത്രാന് സംഘത്തിന്റെ അദ്ധ്യക്ഷന് കര്ദ്ദിനാള് മത്തേയൊ
Don’t want to skip an update or a post?