യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 14, 2025
അവിഞ്ഞോണ്‍ നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു. മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.
കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ തലത്തില്‍ സംഘ ടിപ്പിക്കുന്നു. മിഷന്‍ ലീഗിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേ ക്കുയര്‍ത്തിയതിന്റെ 100-ാം വാര്‍ഷിക ആചരണവും ഇതോടൊപ്പം നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോമലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെ തിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ നടത്തിയ സെമിനാറിന്റെയും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ്
കൊച്ചി: നിലമ്പൂര്‍ കാളികാവില്‍ റബര്‍ ടാപ്പിങ്ങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സിറോമലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ ദുഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി. ജനവാസ മേഖലകളില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ് ആശങ്ക അറിയിച്ചു. വനാതിര്‍ത്തികളോടെ ചേര്‍ന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ പോലും
കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീന്‍ കത്തോലിക്ക സമുദായ സംഗമം മെയ് 18 ഞായാഴ്ച വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് സി. ജെ. പോള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി ഉദ്യോഗസ്ഥയായ ലയ ഏപ്രില്‍ 30-ന് സിസ്റ്റര്‍ നിര്‍മല്‍ സിഎംസി എന്ന പേര് സ്വീകരിച്ചുകൊണ്ട് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഏറെ സന്തോഷത്തോടെയാണ് ഐടി മേഖലയില്‍ ശോഭിക്കുകയും മികച്ച നിരവധി പ്രൊജക്ടുകളില്‍ പങ്കാളിയാകുകയും ചെയ്ത ലയ സന്യാസജീവിതം തിരഞ്ഞെടുത്തതെന്ന് ലയ അംഗമായിരുന്ന ടെക്‌നോപാര്‍ക്ക് ജീസസ് യൂത്ത് കൂട്ടായ്മ പറയുന്നു. ജോലി ചെയ്തിരുന്ന ഐടി മേഖലയില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഉള്ളില്‍ അനുഭവപ്പെട്ട ശൂന്യതയാണ്, കൂടുതല്‍ അര്‍ത്ഥവത്തായ കാര്യങ്ങള്‍ തേടിയുള്ള അന്വേഷണത്തിലേക്ക് ലയയെ നയിച്ചത്. ആഴമായി വിശ്വാസത്തിലേക്കും ആത്മീയതയിലേക്കും
കൊച്ചി: സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം മെയ് 17,18 തിയതികളില്‍ പാലക്കാട് വച്ച് അന്താരാഷ്ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ നടക്കും. 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തില്‍ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് സഭാനേതൃത്വത്തോടും
ചൈനയിലെ ഹുബെയ്, ഷാന്‍സി പ്രവിശ്യകളിലായി രണ്ട് പുതിയ ദൈവാലയങ്ങളുടെ ആശീര്‍വാദം നടന്നു. ഈ പുതിയ ദൈവാലയങ്ങള്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചന നല്‍കുന്നു. ഹാന്‍കോ/വുഹാനിലെ ബിഷപ് ഫ്രാന്‍സിസ് കുയി ക്വിങ്കി ഹുബെയ് പ്രവിശ്യയിലെ സിയോഗാനില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ ദൈവാലയ കൂദാശ നടത്തി. ചൈനീസ് പാരമ്പര്യത്തിന്റെ സമ്പന്നത നിലനിര്‍ത്തിക്കൊണ്ട് നിര്‍മിച്ച 33 മീറ്റര്‍ ഉയരമുള്ള ദൈവാലയ മണിഗോപുരം വിശ്വാസികളുടെ നോട്ടം സ്വര്‍ഗരാജ്യത്തിലേക്ക് ഉയിര്‍ത്തുന്ന ഒരു പ്രതീകമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 32 വൈദികരും ആയിരത്തിലേറെ
Don’t want to skip an update or a post?