ലോകസമാധാനത്തിനായി സീറോമലബാര് സഭയില് ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്ത്ഥനാ ദിനം
- ASIA, Featured, LATEST NEWS
- August 21, 2025
ലിയോ പതിനാലാമന് മാര്പാപ്പ ഇറ്റലിയിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസം പ്രഖ്യാപിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും ധീരമായ നടപടികള് സ്വീകരിക്കാന് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടു.
ഭോപ്പാല്: ക്രിസ്ത്യന് കണ്വന്ഷന് നടത്താന് മധ്യപ്രദേശ് ഹൈക്കോടതി കോടതി അനുമതി നല്കി. സംസ്ഥാന സര്ക്കാരിന്റെ കടുത്ത എതിര്പ്പ് അവഗ ണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2010 ല് ആരംഭിച്ച, മൂന്ന് ദിവസത്തെ വാര്ഷിക ക്രിസ്ത്യന് കണ്വന്ഷന് നടത്താന് ഖാര്ഗോണ് ജില്ലാ ഭരണകൂടം തുടര്ച്ചയായി അനുമതി നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു സ്വതന്ത്ര സഭയെ നയിക്കുന്ന പാസ്റ്റര് കമേഷ് സോളങ്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 16 മുതല് 18 വരെ തീരുമാനിച്ചിരുന്ന കണ്വന്ഷന് നടത്താന് കഴിയാത്തതിനാല്, പുതുക്കിയ
കൊച്ചി: രൂക്ഷമായ കാലാവര്ഷക്കെടുതിയും കടലാക്രമണവുംമൂലം ഭവനരഹിതരും ജീവിതമാര്ഗംതന്നെ വഴിമുട്ടിയവരുമായ ചെല്ലാനത്തെ മനുഷ്യരുടെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് സീറോ മലബാര്സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. അവര്ക്കു സുരക്ഷിതമായ താമസസൗകര്യങ്ങള് ഒരുക്കാന് സര്ക്കാര് അടിയന്തിരമായി ഇടപെടണമെന്നും ദുരിതാശ്വാസ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കണമെന്നും മാര് റാഫേല് തട്ടില് ആവശ്യപ്പെട്ടു. ചെല്ലാനം നിവാസികള് അനുഭവിക്കുന്ന പ്രതിസന്ധികള്ക്ക് ഓരോ വര്ഷവും താല്ക്കാലിക പരിഹാരമാര്ഗങ്ങള് സ്വീകരിക്കുന്നതുകാരണമാണ് വര്ഷങ്ങളായിട്ടും അവരുടെ ദുരിതത്തിന് അറുതിവരാത്തത്. അതിനാല് പ്രദേശവാസിക ളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിഞ്ഞു ശാശ്വതമായ പരിഹാരമാര്ഗങ്ങള് സര്ക്കാര്
ഇംഫാല്: മെയ്തി വിഭാഗത്തിന്റെ സ്വാധീന മേഖലകളില്നിന്ന് ആയുധ ശേഖരം പിടികൂടിയ സംഭവത്തെ ക്രൈസ്തവ സഭാ നേതാക്കാള് സ്വാഗതം ചെയ്തു. ഈ നടപടി സമാധാന ശ്രമങ്ങളിലേക്കുള്ള പുതിയ കാല്വയ്പ്പ് ആകട്ടെയെന്ന് അവര് പ്രത്യാശ പ്രകടിപ്പിച്ചു. ഇംഫാല് താഴ്വരയിലെ മെയ്തി ആധിപത്യമുള്ള പ്രദേശങ്ങളില്നിന്ന് കേന്ദ്ര സുരക്ഷാ സേനയാണ് നേരത്തെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തത്. മെഷീന് ഗണ്, എകെ 47, തുടങ്ങിയ 5,000-ത്തിലധികം ആയുധങ്ങളും 60,000 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു വെന്നാണ് പുറത്തുവന്ന റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്ഷമായി
വാഷിങ്ടണ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്, അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാര് സമാധാനത്തിനുള്ള നയതന്ത്ര ഇടപെടലിനായി ലോകനേതാക്കളോട് അഭ്യര്ത്ഥിച്ചു. ‘ഇസ്രയേലിനും ഇറാനും ഇടയില് ദീര്ഘകാല സമാധാനത്തിനായുള്ള പാത തുറക്കുന്നതിന്, എല്ലാ രാജ്യങ്ങളും നയതന്ത്ര ഇടപെടലുകള് പുനരാരംഭിക്കണം’ എന്ന് അമേരിക്കന് ബിഷപ്പുമാരുടെ സമ്മേളനം പുറത്തുവിട്ട പ്രസ്താവനയില് വ്യക്തമാക്കി. മധ്യപൂര്വ ദേശത്തെ ആണവായുധങ്ങളുടെ വ്യാപനവും ഇപ്പോഴത്തെ തീവ്രമായ ആക്രമണങ്ങളും ഈ മേഖലയില് അവശേഷിക്കുന്ന ദുര്ബലമായ സ്ഥിരതയെക്കൂടി ഭീഷണിപ്പെടുത്തുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്പുമാരുടെ സമിതിയുടെ ചെയര്മാനും അന്താരാഷ്ട്ര നീതിയും
വത്തിക്കാന് : ജൂബിലി വര്ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്ത്ഥാടനത്തിനെത്തിയ മഡഗാസ്കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന് മാര്പാപ്പ വത്തിക്കാനില് സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള് മറക്കരുതെന്നും അവരോടുള്ള കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്ശനവേളയില് പാപ്പ ഓര്മിപ്പിച്ചു. ‘ദരിദ്രരില് നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്ക്കിടയില് സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു. പേപ്പല് ബസിലിക്കകളുടെ വിശുദ്ധ വാതിലുകള് വഴി പ്രത്യാശയുടെ തീര്ത്ഥാടനം നടത്തിയ മെത്രാന്മാര് തങ്ങളുടെ സേവന മേഖലയില് പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്മിപ്പിച്ചു.
റവ. ഡോ. മൈക്കിള് പുളിക്കല് സിഎംഐ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലര്ച്ചെയുണ്ടായ ഭീകരാക്രമണത്തില് ഇരുനൂറോളം പേര് കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമര്ശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാന്, മ്യാന്മാര്, ഉക്രെയ്ന്, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങള്ക്കുവേണ്ടി പ്രാര്ത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങള്ക്ക് വിധേയരാകുന്ന നൈജീരിയന് ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികള്ക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്ക്ക്
കാഞ്ഞിരപ്പള്ളി: മുണ്ടക്കയം സെന്റ് ജോസഫ്സ് സെന്ട്രല് സ്കൂളിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിശാലമായ ഫുട്ബോള് ടര്ഫ് തിരുവല്ല ആര്ച്ചുബിഷപ് ഡോ. തോമസ് മാര് കൂറിലോസ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ ചിന്തകള് രൂപീകരിച്ച് ക്രിയാത്മക പഠന പ്രവര്ത്തനങ്ങളിലൂടെ ഉയരങ്ങള് കീഴടക്കണമെന്ന് മാര് കൂറിലോസ് പറഞ്ഞു. കേരള സന്തോഷ് ട്രോഫി താരം നിതിന് മധുവും കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാല് സുധീഷും പെനാല്റ്റി കിക്ക് എടുത്ത് ഉദ്ഘാടനത്തെ ആഘോഷമാക്കി. സെന്റ് ജോസഫ്സ് സ്കൂള് വിദ്യാര്ഥികളുടെ ഫ്ലാഷ് മോബിനെതുടര്ന്ന് എറണാകുളം മഹാരാജാസ് കോളേജും
Don’t want to skip an update or a post?