ഗോവയില്‍ എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
കോഴിക്കോട്: ജനവാസമേഖലകള്‍ ഒഴിവാക്കിയ ഇഎസ്ഐ മാപ്പ് ഉടന്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കാതോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എ സംബന്ധമായി കേന്ദ്രത്തിന് സമര്‍പ്പിക്കുവാന്‍ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങള്‍ക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
ഷാര്‍ജ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 94 -മത് പുനരൈക്യ വാര്‍ഷികം ഷാര്‍ജയില്‍ ആഘോഷിച്ചു. 1930 സെപ്റ്റംബര്‍ 20-ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റ ഓര്‍മകള്‍ ഉണര്‍ത്തി ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ പുനരൈക്യ റാലി നടത്തി. കമ്മിറ്റി അംഗങ്ങള്‍, ഇടവകയുടെ മുന്‍ ഭാരവാഹികള്‍, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, എംസിവൈഎം, മാതൃസമാജം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പുനരൈക്യത്തിന്റെ ദീപശിഖ ഇടവക വികാരിയും യുഎഇ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോ-ഓര്‍ഡിനേറ്ററുമായ ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പക്കു കൈമാറി. സഭയോടും
പാറശാല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) രണ്ടു ദിവസങ്ങളിലായി നടന്നു. സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹദിവ്യബലി അര്‍പ്പിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്കി. ഐക്യത്തെ ഭയപ്പെടുന്നവരുടെ കാലഘട്ടത്തിലാണ്
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ഡോ. റോക്സി മാത്യു കോള്‍ (ഡോ. റോക്സി മാത്യു കോള്‍ പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന് പുരസ്കാര ജേതാവുമാണ്) 2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ പ്രളയമായും വരള്‍ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്‍ഷം വയനാട്ടില്‍ സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്‍
സ്വന്തം ലേഖകന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്വ്വേശ.’ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന് ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര് വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ്
ഫ്രാന്‍സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസസഭാംഗമായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല്‍ മെഡിറ്ററേനിയന്‍, അറ്റ്ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്‍ബര്‍ട്ടിന്റെ ഓര്‍മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില്‍ ഒന്‍പത് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്നിയില്‍ നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്‍ബര്‍ട്ട് പിന്നീട്
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) മലയാള ക്രൈസ്തവ പ്രസാധനരംഗത്ത് ഒരു ക്വാളിറ്റി റവലൂഷന് കാരണമായ ശാലോം ടൈംസ് പ്രസിദ്ധീകരണത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച പേപ്പറില്‍, ബഹുവര്ണങ്ങളില് തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തില്‍, പുതുമയാര്‍ന്ന അവതരണ ശൈലിയില്‍ പുറത്തിറങ്ങിയ ഈ മാസിക വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം നല്കി. ഇന്ന് അതില്‍ ഒരു പുതുമയില്ല. കാരണം സെക്കുലര്‍, കൊമേഴ്സ്യല്‍ പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധത്തില്‍ കെട്ടിലും മട്ടിലും വളരെ ആകര്‍ഷകമായിട്ടാണ് ആത്മീയ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് വായനക്കാരുടെ കൈകളിലെത്തുന്നത്.
Don’t want to skip an update or a post?