വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍
കൊളംബോ: 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ദൈവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ജൂബിലി വര്‍ഷത്തില്‍ പുറത്തിറക്കുന്ന 21-ാം നൂറ്റാണ്ടിലെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊളംബോയില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിക്കാസ്റ്ററിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പിന്റെ വിശദാംശങ്ങള്‍, കൊളംബോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വിശ്വാസികളുമായി പങ്കുവച്ചു. ജൂബിലിക്കായി പട്ടിക തയാറാക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമായി ചുമതലപ്പെടുത്തിയ പ്രത്യേക വത്തിക്കാന്‍ കമ്മീഷനാണ് ‘വിശ്വാസ
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സര് സിപിക്കെതിരെയുള്ള സമരം മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചില്‍ മാത്തൂ തരകന് മുതല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഹിതം മാര്‍ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ
കോഴിക്കോട്: കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു. ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പ്രിയങ്ക ഗാന്ധിയെ പൊന്നാട അണിയിക്കുകയും രൂപത വികാരി ജനറല്‍ മോണ്‍.ജെന്സണ് പുത്തന്‍വീട്ടില്‍ ഹാരമണിയിച്ചു സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് എം.പി എം.കെ രാഘവന് കൊടിക്കുന്നില്‍, സുരേഷ് എം.പി, ഷാഫി പറമ്പില്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ, തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
വാഷിംഗ്ടണ്‍ ഡിസി: കര്‍ദിനാള്‍ തിമോത്തി ഡോളനെയും ബിഷപ് റോബര്‍ട്ട് ബാരനെയും മതസ്വാതന്ത്ര്യ കമ്മീഷനില്‍ അംഗങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങിലാണ് മതസ്വാതന്ത്ര്യ കമ്മീഷന് സൃഷ്ടിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. മതസ്വാതന്ത്ര്യത്തിനെതിരായ നിലവിലെ ഭീഷണികളെക്കുറിച്ചും മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കാനുള്ള ചുമതല പുതിയ മതസ്വാതന്ത്ര്യ കമ്മീഷനെ ഭരമേല്പ്പിച്ചിട്ടണ്ട്. മത വിദ്യാഭ്യാസത്തിലെ രക്ഷകര്‍തൃ അവകാശങ്ങള്‍, സ്കൂള്‍ തിരഞ്ഞെടുപ്പ്, മന:സാക്ഷി സംരക്ഷണം, മതസ്ഥാപനങ്ങള്‍ക്കുള്ള
അബുജ/നൈജീരിയ: നൈജീരിയയിലെ പ്ലേറ്റോ, ബെന്യൂ സംസ്ഥാനങ്ങളിലായി ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 170 ലധികം ക്രൈസ്തവര്‍. പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും മാത്രം ഇവിടെ ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 72 പേരെങ്കിലും കൊല്ലപ്പെട്ടതായി ആക്രമണത്തിന് ഇരയായ ഇടവകകളില്‍ ഒന്നായ സെന്റ് ജോസഫ് അബോകി ഇടവകയുടെ വികാരി ഫാ. മോസസ് ഔന്ദൊയനഗെ ഇഗ്ബ പറഞ്ഞു. നിഷ്കളങ്കരായ മനുഷ്യരാണ് വിശുദ്ധവാരത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഫാ. ഇഗ്ബ പറഞ്ഞു. ഇസ്ലാമികവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുലാനി തീവ്രവാദികള്‍ ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ
വാഷിംഗ്ടണ്‍ ഡിസി: കുട്ടികളിലെ ട്രാന്‍സ്ജെന്‍ഡര്‍ ശസ്ത്രക്രിയകളും ഹോര്‍മോണ്‍ ചികിത്സകളും ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎസ് ഗവണ്മെന്റിന്റെ കീഴിലുള്ള ആരോഗ്യ-മാനവ സേവന വകുപ്പിന്റെ (എച്ച്എച്ച്എസ്) പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേറ്റപ്പോള്‍, ഈ വിഷയം ആഴത്തില്‍ പരിശോധിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ എച്ച്എച്ച്എസിനോട് നിര്‍ദേശിച്ചിരുന്നു. ഗവണ്മെന്റില് നിന്നും ധനസഹായം ലഭിക്കുന്ന ആശുപത്രികള്‍ കുട്ടികള്‍ക്ക് ഈ ചികിത്സകള്‍ നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ ലിംഗമാറ്റ ചികിത്സ നടത്തുന്നവരില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വന്ധ്യത, ലൈംഗികശേഷിക്കുറവ്, അസ്ഥി സാന്ദ്രത കുറയല്‍,
വാഷിംഗ്ടണ്‍ ഡിസി: കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്കാന് കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വിപുലമായ ‘പ്രോ -ഫാമിലി’ പദ്ധതികളുമായി ട്രംപ് ഭരണകൂടം. പ്രോജക്ട് 2025 എന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, കുടുംബം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, കുടുംബ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ലഭ്യമാക്കുക, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, വിവാഹിതരായ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, വിവാഹിതര്‍ക്കും
Don’t want to skip an update or a post?