വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്) രാജ്യത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്തവരാണ് ക്രൈസ്തവ സമൂഹം. ഈ നാടിന്റെ വികസന പ്രക്രിയയില്‍ അവര്‍ നല്‍കിയിട്ടുള്ള പിന്തുണ അതുല്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യവികസനം കയ്യെത്തുംദൂരത്തെത്തി നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്, കത്തോലിക്കാ സഭയുടെ സംഭാവനകളാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രൈസ്തവ സമൂഹം സാമൂഹ്യ പരമായും രാഷ്ട്രീയപരമായും അരക്ഷിതാവസ്ഥയിലാണെന്ന കാര്യം പറയാതെ വയ്യ. ഇന്ത്യയില്‍ രണ്ടു ശതമാനത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ന്യൂനപക്ഷമായിരുന്നിട്ടു
ഗോവര്‍/യുഎസ്എ: സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലങ്കാസ്റ്ററിന്റെ ശരീരത്തിന് കേടുപാടുകളില്ലെന്ന് കന്‍സാസ് രൂപത നിയോഗിച്ച മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായി കന്‍സാസ് ബിഷപ് ജെയിംസ് വി ജോണ്‍സ്റ്റണ്‍. 2019 മെയ് 19ന് അന്തരിച്ച ബെനഡിക്ടന്‍സ് ഓഫ് മേരി, ക്വീന്‍ ഓഫ് അപ്പോസ്തല്‍സ് സന്യാസിനിസഭയുടെ സ്ഥാപകയായ സിസ്റ്ററ് വില്‍ഹെല്‍മിനയുടെ ശരീരം അബ്ബെ ദൈവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി 2023 ഏപ്രില്‍ 28-ന് പുറത്തെടുത്തപ്പോഴാണ് സിസ്റ്ററിന്റെ ശരീരം അഴുകാത്ത അവസ്ഥയില്‍ കാണപ്പെട്ടത്. തടികൊണ്ടുള്ള മൃതപേടകത്തില്‍ സാധാരണ പോലെ സംസ്‌കരിച്ച മൃതശരീരം നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അഴുകാത്ത
തിരുവല്ല: മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രവാചകതുല്യമായ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ആത്മീയാ ചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം കോട്ടൂര്‍, ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അര നൂറ്റാണ്ട് മുമ്പേ ആശങ്കപ്പെട്ടിരുന്ന കാര്‍ഷിക വിദഗ്ധനായിരുന്നു മാര്‍ ഗ്രിഗോറിയോസെന്നും ക്ലിമീസ് ബാവ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ചുബിഷപ്
പാലാ: വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാന്‍ ഇടയായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ കര്‍ഷക പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗീകമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടതിനാലാണ് പിന്നീട് ഡോ. കസ്തൂരിരംഗന്‍
പാലാ: രണ്ടര വര്‍ഷം മുമ്പ് പ്രത്യേക നിയോഗം സമര്‍പ്പിച്ച് ആരംഭിച്ച ബൈബിള്‍ പകര്‍ത്തിയെഴുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഇടവകയിലെ നിഷ ജീതു ഞാറക്കാട്ട്. വചനം ഇശോയാണെന്നും വചനത്തെ സ്‌നേഹിക്കുമ്പോള്‍ ഈശോയെ തന്നെയാണ് സ്‌നേഹിക്കുന്നതെ ന്ന ഉറച്ച ബോധ്യത്തോടെയാണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും ദൈവസന്നിധിയില്‍ അതിന് വിലയുണ്ടാവും എന്ന ബോധ്യം എന്റെ ജീവിതത്തെ നയിച്ചിരുന്നു; നിഷ പറയുന്നു. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ സാധിക്കുന്ന വചനങ്ങളാണ്
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു. സ്വാശ്രയത്വം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക്
പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഫലപ്രദവും സത്വരവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍
പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയര്‍ക്ക് ആവേശം സമ്മാനിച്ചും സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേര്‍ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചര്‍ച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍ മേഖലയിലേക്ക് പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സീറോമലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍
Don’t want to skip an update or a post?