വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി ‘ജീവാധാര 2024’ എന്ന പേരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെയും രക്തദാന ക്യാമ്പിന്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ അസിസ്റ്റന്റ് ഡയക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ വൈസ് ഡയക്ടര്‍ സിസ്റ്റര്‍ റിറ്റാ മരിയ എഫ്‌സിസി, സംസ്ഥാന സമിതി അംഗം
ഇടുക്കി: ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ
വയനാടിനെ ഹൃദയത്തോട് ചേര്‍ത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപത അല്‍മായ സംഘടനയും. MCA (മലങ്കര കാതലിക് അസോസിയേഷന്‍) തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ മേഖല സമതികള്‍ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച 12 ലക്ഷം രൂപ അതിരൂപത, മേഖല നേതാക്കന്‍മാരുടെയും, വൈദീക ഉപദേഷ്ടാക്കളുടെയും സാന്നിധ്യത്തില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനിയ്ക്ക് കൈമാറി.
2020 ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന് പാപ്പാ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നും, തന്റെ പ്രാര്‍ത്ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. സ്‌ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തികളെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന്
ക്രിസ്തു പരിശുദ്ധാത്മാവില്‍, പിതാവിനോടു നടത്തുന്ന പ്രാര്‍ത്ഥനയിലുള്ള പങ്കുചേരലാണ് ആരാധനക്രമ പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. ആരാധനക്രമ പ്രാര്‍ത്ഥന, ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സ്‌നേഹനിര്‍ഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയില്‍ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിന്റെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അതില്‍ വ്യക്തിപരമായ വാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും ്സ്ഥാനമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറ്റലിയിലെ മോദെനനൊണാന്തൊള (Modena-Nonantola) അതിരൂപതയില്‍ വച്ച് നടത്തപ്പെടുന്ന എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്,
കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവി ത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും. 31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍ രാവിലെ അഞ്ചിനും 6.30 നും 8. 15 നും
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുവാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമായ മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ സംയുക്ത കര്‍ഷക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരട് പട്ടികയില്‍ ജില്ലയിലെ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് കര്‍ഷക സംഘട നകളുടെ പങ്കാളിത്തത്തോടെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി
പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി
Don’t want to skip an update or a post?