Follow Us On

24

August

2025

Sunday

  • കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം

    കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം0

    സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് വനം-വന്യജീവി വകുപ്പാണ്. ഓരോ ദിവസവും വന്യമൃഗശല്യം കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി ഉണ്ടാകണം. അതിന് പകരം കൃഷിഭൂമിയില്‍  വന്യമൃഗം ഇറങ്ങിയാല്‍  കര്‍ഷകനെതിരെ കേസെടുക്കുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തിലെത്.

  • ബോണ്ടിംഗ് ഫാമിലീസ് പദ്ധതി;സ്ത്രീ സുരക്ഷാ നിയമ അവബോധ സെമിനാര്‍

    ബോണ്ടിംഗ് ഫാമിലീസ് പദ്ധതി;സ്ത്രീ സുരക്ഷാ നിയമ അവബോധ സെമിനാര്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സെമിനാര്‍  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ആശാകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാറിന്

  • ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍  കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന

    ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന0

    വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഹൈസ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ അതിയായ ദു:ഖവും വേദനയും രേഖപ്പെടുത്തി. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച്‌  മാര്‍പാപ്പ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ജൂണ്‍ 10-ന് മുന്‍ വിദ്യാര്‍ത്ഥിയായ 21 വയസുള്ള യുവാവ് സ്‌കൂളിനുള്ളില്‍ തോക്കുമായെത്തി നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. ഇത് ഓസ്ട്രിയയുടെ ചരിത്രത്തില്‍ നടന്ന അതിദാരുണമായ അക്രമങ്ങളില്‍ ഒന്നാണ്. ‘എന്റെ ചിന്തകള്‍ ഓസ്ട്രിയയിലെ കുടുംബങ്ങളോടും,

  • ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം;നോക്കിലെ ദിവ്യബലിയില്‍ ബിഷപ് ഡൊണാള്‍ പറഞ്ഞത്

    ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം;നോക്കിലെ ദിവ്യബലിയില്‍ ബിഷപ് ഡൊണാള്‍ പറഞ്ഞത്0

    ഡബ്ലിന്‍/അയര്‍ലണ്ട്: ആധുനിക ലോകത്തിലെ ആഴത്തിലുള്ള ആത്മീയ നവീകരണത്തിനും മിഷനറി ഇടപെടലിനുമുള്ള പരിവര്‍ത്തനാത്മക ഉപകരണമാണ് ജപമാലയെന്ന് ബിഷപ് ഡൊണാള്‍ മക്കൗണ്‍. അയര്‍ലണ്ടിലെ നോക്കില്‍ നടന്ന ജപമാല റാലിയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. നമ്മള്‍ ഭ്രാന്തമായ വേഗത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. വേഗത പ്രധാനമാണ്. ശ്രദ്ധാപരിധികള്‍ കൂടുതല്‍ കുറവാണ്. കേള്‍ക്കല്‍ കുറവാണ്. ഈ സാംസ്‌കാരിക തിടുക്കത്തിനുള്ള ഒരു മറുമരുന്നായി ജപമാല സ്വീകരിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മറിയത്തെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് തുറന്നവരാക്കാന്‍ജപമാലക്ക് കഴിയുമെന്ന് ബിഷപ് പറഞ്ഞു.

  • മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

    മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ്  ആദ്യ കൂടിക്കാഴ്ചയില്‍  നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ

  • മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു

    മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു0

    ഭുവനേശ്വര്‍/ഒഡീഷ: ഒഡീഷയിലെ  30 തോളം ജില്ലകളിലെ ക്രൈസ്തവര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി.  മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല്‍ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ (എന്‍സിഎഫ്)  നേതൃത്വത്തില്‍ ക്രൈസ്തവര്‍  പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക്

  • ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍0

    മനില/ഫിലിപ്പൈന്‍സ്:  ഗോവയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനും ഹോളിക്രോസ് സഭയുടെ ദക്ഷിണേന്ത്യന്‍ പ്രവിശ്യയിലെ അംഗവുമായ ഫാ. ടെറന്‍സ് അബ്രാഞ്ചസിനെ  ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡിന്റെ ദേശീയ ഡയറക്ടറായി നിയമിച്ചു. 2019 മുതല്‍ 2025 മെയ് 31 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വില്‍സണ്‍ തോപ്പിലാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനായത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹോളിക്രോസ് സഭയുടെ സെമിനാരിയില്‍ പ്രവേശിച്ച ഫാ. ടെറന്‍സ് പൂനെയിലുള്ള ജ്ഞാന-ദീപ സര്‍വകലാശാലയിലാണ് തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചത്. 2014-ല്‍ വൈദികനായി അഭിഷിക്തനായി.  തുടര്‍ന്ന്  മുംബൈയിലെ

  • കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം

    കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം. യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’

Latest Posts

Don’t want to skip an update or a post?