Follow Us On

22

April

2025

Tuesday

  • കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം

    കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം0

    കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മിശിഹാവര്‍ഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാന്‍സിസ്പാപ്പ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതു സമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുവാനും പ്രതീക്ഷകള്‍ നല്‍കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക

  • കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത്

    കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത്0

    കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ്, ബിഷപ് ഡോ.

  • പൊളിച്ചെഴുതേണ്ട  മാധ്യമ സംസ്‌കാരം

    പൊളിച്ചെഴുതേണ്ട മാധ്യമ സംസ്‌കാരം0

     ഫാ. ജെയ്‌സണ്‍ ഇഞ്ചത്താനത്ത് സിഎസ്ടി പത്തുപേര്‍ കൂട്ടംകൂടി പറയുന്ന കള്ളത്തെ പതിനൊന്നാമന്‍ സത്യമെന്നു വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഇന്ന് അഭിനവ മാധ്യമ സംസ്‌കാരം മാറിയിരിക്കുന്നു. സത്യത്തെയും ധര്‍മത്തെയും ചിറകുകളാക്കി പൊതുജനത്തിന് തണലേകേണ്ട, സത്യം വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെയും സത്യമാണെന്നു ജനത്തിന്മേല്‍ അടിച്ചേല്‍പിക്കുകയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയേണ്ടതും അറിയിക്കേണ്ടതും സത്യമാണെന്നറിഞ്ഞിട്ടും തങ്ങള്‍ക്കിഷ്ടമുള്ള വര്‍ണക്കടലാസില്‍ പൊതിഞ്ഞു ജനത്തിനുമുന്നില്‍ എത്തിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യവും ആര്‍ജവും ഉള്ള എത്ര ചാനലുകള്‍ കേരളത്തിലുണ്ട്? എവിടെയെങ്കിലും

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം0

    വാഷിംഗ്ടണ്‍ ഡിസി:  ഫ്രാന്‍സിസ്  മാര്‍പാപ്പക്ക് യുഎസിലെ പരമോന്നതയ സിവിലയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംഗ്ഷനോടെ സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് പ്രസിഡന്റ് ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംക്ഷനോടെ നല്‍കുന്നതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ  തുടങ്ങിയവയ്ക്ക് സംഭവാനകള്‍ നല്‍കുന്നവര്‍ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില്‍ മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്‍കുന്ന പുരസ്‌കാരമാണ്  പ്രസിഡന്‍ഷ്യല്‍

  • മുനമ്പം പ്രശ്‌നം പരിഹരിക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

    മുനമ്പം പ്രശ്‌നം പരിഹരിക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    നെയ്യാറ്റിന്‍കര: സ്വന്തം ഭൂമിയിലുള്ള അവകാശം സംരക്ഷിക്കാനും റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനുമായി പ്രക്ഷോഭത്തിലായിരിക്കുന്ന മുനമ്പം-കടപ്പുറം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ അതീവ ഗുരുതരമായ ജീവല്‍പ്രശ്‌നം നീതിപൂര്‍വം പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ രണ്ടു ദിവസങ്ങളിലായി നടന്ന 44-ാമത് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

  • യേശു നിര്‍ദേശിച്ച  തെറാപ്പി…

    യേശു നിര്‍ദേശിച്ച തെറാപ്പി…0

    ഭൗതികവസ്തുക്കളിലല്ല, മറ്റുള്ളവര്‍ ക്കായി നമ്മുടെ ജീ വിതം തന്നെ ദാനമായി നല്‍കുന്നതിലുള്ള സന്തോഷം കാണിച്ചുതരുന്ന ദൈവത്തില്‍ തന്നെയാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാവുന്നതെന്ന് ഫ്രാന്‍ സിസ് മാര്‍പാപ്പ. ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതും ദൈവത്തെപ്പോലെ സ്‌നേഹിക്കാന്‍ അഭ്യസിക്കുന്നതുമാണ് യഥാര്‍ത്ഥ സമ്പത്തെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. അര്‍ത്ഥപൂര്‍ണമായ ജീവിതം നയിക്കാനും സന്തോഷം കണ്ടെത്താനുമുള്ള അടക്കാനാവാത്ത ദാഹം പേറുന്ന മനുഷ്യഹൃദയങ്ങളെക്കുറിച്ച് പാപ്പ വിചിന്തം ചെയ്തു. ഭൗ തിക വസ്തുക്കളും ഭൗമികമായ സുരക്ഷിതത്വവുമാണ് അതിന്റെ ഉത്തരം എന്ന മിഥ്യാബോധത്തിലേക്ക് നാം വീണുപോകാനിടയുണ്ട്. എന്നാല്‍

  • മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായി മാര്‍ പാംപ്ലാനിയെ നിയമിച്ചു

    മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായി മാര്‍ പാംപ്ലാനിയെ നിയമിച്ചു0

    കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായി തലശേരി അതിരൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനമാണ് ഈ നിയമനം നടത്തിയത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തിരുന്ന മാര്‍ ബോസ്‌കോ പുത്തൂരിന്റെ ആരോഗ്യപരമായ കാരണങ്ങളാലുള്ള രാജി മാര്‍പാപ്പ സ്വീകരിച്ചു. അതോടൊപ്പം, അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേഷന്‍ അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല മേജര്‍ ആര്‍ച്ചുബിഷപ്പിനെ ജനുവരി 11 മുതല്‍ തിരികെ ഏല്പിക്കുന്നതായി ശ്ലൈഹിക

  • അപ്പനും അപ്പോയ്‌മെന്റ്‌

    അപ്പനും അപ്പോയ്‌മെന്റ്‌0

    ഫാ. തോമസ് ആന്റണി പറമ്പി ”അപ്പനെന്താ വിളിക്കാതെ വന്നേ… അറിയിച്ചിരുന്നെങ്കില്‍ ഞാനെന്റെ യാത്ര ഒഴിവാക്കിയേനേ.” തന്നെ സന്ദര്‍ശിക്കാന്‍ വന്ന അപ്പനെ കണ്ടപ്പോള്‍ മകന്റെ അധരങ്ങളില്‍നിന്നും ആദ്യം വന്ന വാക്കുകള്‍. വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുങ്ങിയിരുന്നേനെ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് ഇതു വായിക്കുന്ന ആര്‍ക്കും മനസിലാകും. അപ്പനും അപ്പോയ്‌മെന്റ് എടുത്ത് ഉറപ്പാക്കിക്കൊണ്ടാണ് വരേണ്ടതെന്ന് മക്കള്‍ ആഗ്രഹിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. കാലമിതായതിനാല്‍ കര്‍ത്താവിനോടും ഹൃദയത്തില്‍ ഇതേ ആഗ്രഹംവച്ച് ജീവിക്കാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഈശോയോട് ശിഷ്യര്‍ പറഞ്ഞത്: ”ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും

Latest Posts

Don’t want to skip an update or a post?