Follow Us On

13

December

2025

Saturday

  • സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും  പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ

    സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ0

    റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ  വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍   ഇന്റര്‍നാഷണല്‍ യൂണിയന്‍

  • ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന  പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍

    ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍0

    കെയ്‌റോ/ ഈജിപ്ത്: ഈജിപ്ഷ്യന്‍ ഖനിയില്‍ കണ്ടെത്തിയ 3,800 വര്‍ഷം പഴക്കമുള്ള ലിഖിതത്തില്‍ ബൈബിളിന് പുറത്ത് കണ്ടെത്തിയ മോശയെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമര്‍ശം കണ്ടെത്തിയതായി സ്വതന്ത്ര ഗവേഷകനായ മൈക്കല്‍ എസ് ബോര്‍ റോണ്‍. ‘ഹൈ റെസല്യൂഷന്‍ ഇമേജറി’-യും ഹാര്‍വാഡിലെ സെമിറ്റിക് മ്യൂസിയം നല്‍കിയ 3ഡി സ്‌കാനുകളും ഉപയോഗിച്ച് ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് മോശയെക്കുറിച്ചുള്ള രണ്ട് പരാമര്‍ശങ്ങള്‍ ലിഖിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍ ബാര്‍-റോണ്‍ എത്തിയത്. 1900 കളുടെ തുടക്കത്തില്‍ പ്രശസ്ത പുരാവസ്തു ഗവേഷകനായ സര്‍ വില്യം

  • ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി

    ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി0

    വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമ്പോള്‍ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിള്‍. സെമിനാരിയില്‍ ചേര്‍ന്ന് ആദ്യനാളുകളില്‍ തന്നെ  അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളില്‍ പേരെഴുതുവാനും ഓരോരുത്ത രുടെയും ഹൃദയത്തിനും താല്പര്യങ്ങള്‍ക്കും  ചേര്‍ന്ന  കുഞ്ഞു കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്.  അപ്രകാരം ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് തന്റെ ബൈബിളിന്റെ ആദ്യ പേജില്‍ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തില്‍ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുന്ന  ഇരടികള്‍. ‘കുഞ്ഞു

  • ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?

    ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?0

    ജോസഫ് മൈക്കിള്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ നിയന്ത്രിക്കുന്ന സിറിയയും പാക്കിസ്ഥാനുംപോലെ ഇന്ത്യയിലെ ഭരണത്തിന്റെ നിയന്ത്രണവും ചില തീവ്രവര്‍ഗീയ സംഘടനകളുടെ കരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണോ? ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇങ്ങനെയൊരു സംശയം  ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒഡീഷയിലെ അക്രമത്തിന്റെ പിന്നിലും ബജ്‌റംഗദള്‍ വിശ്വഹിന്ദുപരിഷിത്തിന്റെ യുവജനവിഭാഗമായ ബജ്റംഗദള്‍ എന്ന കൊടുംവര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന മദമിളകിയ കൊമ്പന്റെ കണക്ക് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ

  • ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ ആക്രമിച്ചു

    ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ ആക്രമിച്ചു0

    ഭുവനേശ്വര്‍: ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും  അവരുടെ ഒപ്പം ഉണ്ടായിരുന്ന മതബോധന അധ്യാപകനും നേരെ   തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 6) വൈകുന്നേരമാണ് സംഭവം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.   മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള

  • സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാര്‍ സഭ

    സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാര്‍ സഭ0

    കൊച്ചി: സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തില്‍ സീറോമലബാര്‍ സഭ മീഡിയ കമ്മീഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ്റ് 6  ബുധനാഴ്ച  വൈകുന്നേരം ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ  ഫാ. ലിജോ നിരപ്പേല്‍, ഫാ. വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍  മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ബുധനാഴ്ച വൈകുന്നേരം  വൈദി കരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി.കോശി  കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും പുറത്തിറക്കാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ  ഒരധ്യായത്തില്‍  സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ

  • സ്‌നേഹം, ബോധപൂര്‍വം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും, ഒരുക്കം ആവശ്യമുളള തീരുമാനവും: ലിയോ പതിനാലാമൻ പാപ്പ

    സ്‌നേഹം, ബോധപൂര്‍വം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും, ഒരുക്കം ആവശ്യമുളള തീരുമാനവും: ലിയോ പതിനാലാമൻ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സ്‌നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും  ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ  പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത  പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ  അര്‍ത്ഥത്തെക്കുറിച്ച്  വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു.  അത്

Latest Posts

Don’t want to skip an update or a post?