മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം
- Featured, Kerala, LATEST NEWS, Pope Francis
- April 22, 2025
പാലക്കാട്: തത്തമംഗലത്തും നല്ലേപ്പള്ളിയിലും സ്കൂളുകളില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ക്കുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും ചെയ്തതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംഭവം മതേതര കേരളത്തിന് അപമാനക രമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണ മെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് സമിതി യോഗം ആവശ്യപ്പെട്ടു. പാലക്കാട് തത്തമംഗലം ജിയുപി സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പുല്ക്കൂടാണ് തകര്‍ത്തത്. സ്കൂളിന്റെ ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്ക് എടുത്തെറിഞ്ഞു നശിപ്പി ക്കുകയായിരുന്നു. നല്ലേപള്ളി ഗവണ്മെന്റ് യുപി സ്കൂളില്‍ നടത്തിയ
തൃശൂര്‍: സീറോ മലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലയൂര്‍ സെന്റ് തോമസ് ദൈവാലയത്തിലെ കരോള്‍ ശുശ്രൂഷകള്‍ തടസപ്പെടാനിടയായ പോലീസ് നടപടികള്‍ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാലയൂര്‍ പള്ളി സന്ദര്‍ശിച്ച പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധി സംഘം. സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലയൂരി ലുണ്ടായ പോലീസ് നടപടികളില്‍ സഭയ്ക്ക് അതീവ ഉത്ക്കണ്ഠയും വേദനയുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ചില കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളോട്
കോട്ടപ്പുറം: ആഗോള കത്തോലിക്കാസഭയില്‍ 2025 ജൂബിലി വര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ നിന്നും കോട്ടപ്പുറം കത്തീഡ്രലിലേക്ക് നടന്ന വിളംബര ജാഥയ്ക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്കി. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്ഥര്‍, സംഘടനാ ഭാരവാഹികള്‍, മത അധ്യാപകര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, അല്മായര് തുടങ്ങിയവര്‍ പ്രദക്ഷിണമായി കത്തീഡ്രലിന്റെ മുമ്പില്‍ എത്തുകയും ബിഷപ് ഡോ. അംബ്രോസിന്റെ നേതൃത്വത്തില്‍ കത്തീഡ്രലിലേക്ക് പ്രവേശിക്കുകയും
ഡോ. ഡെയ്സന്‍ പാണേങ്ങാടന് തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളില്‍ നഴ്സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്കുന്ന മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അ പേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാ ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാ നവ സരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി
കോഴിക്കോട്: 2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോഴിക്കോട് രൂപതാ മെത്രാന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പിച്ചു. ഭദ്രാസന ദൈവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓര്‍മിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയില്‍ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും
ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര് സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന് വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും അണിനിരന്നു. പ്രദക്ഷിണം പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍
വാഷിംഗ്ടണ്‍ ഡിസി: കന്യാസ്ത്രീകളും മറ്റ് മത സംഘടനകളും ഉള്‍പ്പടെയുള്ള തൊഴില്‍ ദാതാക്കള്‍ അവരുടെ ജീവനക്കാരുടെ ആരോഗ്യ പദ്ധതികളില്‍ ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്കുമുള്ള പരിരക്ഷ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന നിയമഭേദഗതിക്കുള്ള നിര്‍ദേശം പിന്‍വലിച്ച് ബൈഡന് ഭരണകൂടം. യു.എസ്. ഗവണ്മെന്റുമായി ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പുവര്‍ എന്ന സന്യാസിനിസമൂഹം 14 വര്‍ഷമായി മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിവരുന്ന പോരാട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) പുറപ്പെടുവിച്ച അറിയിപ്പില്‍ ഇതുമബായി ബന്ധപ്പെട്ട നിയമ മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്കിയ ശിക്ഷാ ഇളവില്‍ ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്. യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സ് മേധാവി ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന
Don’t want to skip an update or a post?