വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
കൊച്ചി: വര്ത്തമാനകാല യാഥാര്ത്ഥ്യങ്ങള്ഉദയംപേരൂര് സൂനഹദോസിന്റെ കാലാതിവര്ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്. സൂനഹദോസിന്റെ 425-ാം വാര്ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില് അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഉദയംപേരൂര് കാനോനകള് – ആധുനിക മലയാള ഭാഷാന്തരണം’ എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി ഡോ. ജോസഫ് കളത്തിപ്പറമ്പില് പ്രകാശനം ചെയ്തു. മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര് ഡോ. പ്രീ മൂസ് പെരിഞ്ചേരി വര്ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്വ്വഹിച്ച ആധുനിക മലയാളഭാഷാന്തരണമെന്ന്
വത്തിക്കാന് സിറ്റി: വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തില് വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജര്മ്മനിയിലെ ഓഗ്സ്ബര്ഗ് രൂപതയുടെ മെത്രാന് ബേര്ത്രാം മെയെര് ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിന്റെയൊ വിശ്വാസത്തിന്റെറയൊ പേരില് ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം ആഗസ്റ്റ് 22ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 2019-ല് ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏര്പ്പെടുത്തിയത്.
പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് സീറോമലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 22നു വ്യാഴാഴ്ച പാലാ അല്ഫോന്സ്യന് പാസ്റ്ററല് ഇന്സ്റ്റിറ്റിയുട്ടില് സഭാ അസംബ്ലി ആരംഭിച്ചു. കൂട്ടായ്മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയില് മുന്നേറാന് ഈ സഭായോഗം സഹായിക്കട്ടെയെന്നു മാര് തട്ടില് പ്രത്യാശ പ്രകടിപ്പിച്ചു. കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കല് അസംബ്ലിയംഗങ്ങള്ക്കുള്ള
മംഗളൂരു: തടവുകാരുടെ മക്കള്ക്ക് സ്കോളര്ഷിപ്പ് നല്കി ജയില് മിനിസ്ട്രി മംഗളൂരു യൂണിറ്റ് രജതജൂബിലി ആഘോഷിച്ചു. മംഗളൂരു, ബംഗളൂരു, ഷിമോഗ, ബല്ലാരി, കലബുറഗി എന്നിവിടങ്ങളില് നിന്നുള്ള 25 ഓളം വിദ്യാര്ത്ഥികള്ക്ക് അവരുടെ പഠന സഹായത്തിനായി 10,000 രൂപ വീതം ചെക്ക് നല്കി. ‘പണമോ സ്വാധീനമോ ഇല്ലാത്തതിനാല് ഒരു ജാമ്യം പോലും ലഭിക്കാതെ ധാരാളം ആളുകള് ജയിലില് കഷ്ടപ്പെടുന്നു,’ തടവുകാരിലും അവരുടെ കുടുംബങ്ങളിലും പ്രതീക്ഷ വളര്ത്തിയതിന് മന്ത്രാലയത്തിന്റെ സന്നദ്ധപ്രവര്ത്തകരെ അഭിനന്ദിച്ച മംഗലാപുരത്തെ ബിഷപ്പ് പീറ്റര് പോള് സല്ദാന പറഞ്ഞു. ‘ജയില്
ന്യൂഡല്ഹി: ഇന്ത്യയില് വര്ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം സാമൂഹിക അശാന്തിയും അസമത്വവും ഉണ്ടാകാന് സാധ്യതയുണ്ടെന്ന് ന്യൂഡല്ഹിയില് കത്തോലിക്കാ സഭ സംഘടിപ്പിച്ച സെമിനാര് മുന്നറിയിപ്പ് നല്കി. കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ കമ്മീഷന് ഫോര് മൈഗ്രന്റ്സിന്റെ നോര്ത്തേണ് റീജിയന്റെ നേതൃത്വത്തില് നടന്ന പരിപാടി ആര്ച്ച് ബിഷപ്പ് ഹൗസിനോട് ചേര്ന്നുള്ള രൂപതാ കമ്മ്യൂണിറ്റി സെന്ററിലാണ് നടന്നത്. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായാണ് സെമിനാറിനെ ഡല്ഹി ആര്ച്ച് ബിഷപ്പ് അനില് കൗട്ടോ
കാക്കനാട്: സീറോമലബാര് മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം 2024 ഓഗസ്റ്റ് 22നു പാലാ അല്ഫോന്സ്യന് പാസ്റ്ററല് ഇന്സ്റ്റിറ്റിയുട്ടില് ആരംഭിക്കുന്നു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്വീനര് മാര് പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല് പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്ട്രേഷന് ആരംഭിക്കും. അഞ്ചുമണിക്ക് സായാഹ്ന പ്രാര്ത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങള് ദൈവാലയത്തില് ഒരുമിച്ചുകൂടും. തുടര്ന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിര്ദ്ദേശങ്ങള് അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ.
ഭോപ്പാല്: ജബല്പൂര് രൂപതയിലെ ഫാ. എബ്രഹാം താഴത്തേടത്തിനും പ്രൊട്ടസ്റ്റന്റ് ബിഷപ്പ് അജയ് ജെയിംസിനും മധ്യപ്രദേശിലെ ഏഴ് ക്രിസ്ത്യന് സ്കൂളുകളിലെ മറ്റ് 10 മാനേജ്മെന്റ് അംഗങ്ങള്ക്കും മൂന്ന് മാസങ്ങള്ക്കുശേഷം ഇന്ത്യയുടെ പരമോന്നത കോടതിയില്നിന്നും ജാമ്യം ലഭിച്ചു. മധ്യപ്രദേശ് ഹൈക്കോടതി അവരുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്ന്ന് അവര് സുപ്രീം കോടതിയില് അപ്പീല് നല്കുകയായിരുന്നു. കെട്ടിച്ചമച്ച കേസില് പ്രതികളായ ഞങ്ങളുടെ വൈദികര്ക്കും മറ്റുള്ളവര്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതില് ഞങ്ങള്ക്ക് സന്തോഷമുണ്ടെന്ന് ജബല്പൂര് രൂപതയുടെ വികാരി ജനറല് ഫാ. ഡേവിസ് ജോര്ജ്
വത്തിക്കാന് സിറ്റി: വത്തിക്കാനിലെ പോള് ആറാമന് ഹാളില് നടന്ന പൊതുകൂടിക്കാഴ്ചാവേളയില്, ലോകമെമ്പാടുമുള്ള മതാധ്യാപകര്ക്ക് ഫ്രാന്സിസ് പാപ്പ ആശംസകള് അര്പ്പിച്ചു. പത്താം പിയൂസ് പാപ്പയുടെ ഓര്മ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളില് ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാന്സിസ് പാപ്പ, മതാധ്യാപകരെ ഓര്ക്കുവാനും, അവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹര്ഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകള് സദസിലുള്ളവര് സ്വീകരിച്ചത്. ‘ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി
Don’t want to skip an update or a post?