വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിര്‍വഹിക്കുന്നതിനുപകരം, പ്രതികാരബോധം വളര്‍ത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും മാര്‍പാപ്പാ. തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ട തടവുകാര്‍ക്ക് ആത്മീയ പരിപാലനശുശ്രൂഷ നടത്തുന്ന 72 വയസുകാരനായ, ദാലെ രചിനെല്ല രചിച്ച, ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത’ എന്ന ഗ്രന്ഥത്തിനു ഫ്രാന്‍സിസ് പാപ്പാ രചിച്ച ആമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. 1998 മുതല്‍ ഫ്ലോറിഡയിലെ ചില തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു
വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ ആ ബാലന് വൈദികനെ നോക്കിയങ്ങനെ നില്ക്കും. അദ്ദേഹത്തെ ഒരു മാലാഖയെപ്പോലെയാണ് അവന് തോന്നിയിരുന്നത്. ദൈവവചനം പ്രഘോഷിക്കുമ്പോള്‍ വിശ്വാസികളില്‍ സ്നേഹം ജ്വലിപ്പിക്കുന്ന ആ വ്യക്തി എവിടെനിന്നാണ് വരുന്നത് എന്ന് അവന് ആശ്ചര്യത്തോടെ ചിന്തിക്കും. മെക്സിക്കോയിലെ സാന്‍ ആന്‍ഡ്രെസ് ഇക്സ്റ്റ്ലാന്‍ എന്ന കൊച്ചുപട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ലൂയിസ് സുയിഗാ ഷാവെസ് ആയിരുന്നു ആ ബാലന്. ~ ആ ആശ്ചര്യവും സന്തോഷവുമെല്ലാം അവനെ ദിവ്യബലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വൈദികനാകണമെന്നൊന്നും ചിന്തിച്ചില്ലെങ്കിലും ദിവ്യബലിയെക്കുറിച്ച് പഠിക്കാന്‍ അതിലൂടെ ദൈവം അവനെ ക്ഷണിച്ചു.
വത്തിക്കാന്‍ സിറ്റി: തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാന്‍സിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു. പാപ്പായെ സന്ദര്‍ശിച്ചശേഷം, വത്തിക്കാന്‍ കാര്യാലയത്തിലും കൂടിക്കാഴ്ചകള്‍ നടത്തി. ചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ
ആലക്കോട്: വത്തിക്കാനില്‍ മാര്‍പ്പാപ്പായുടെ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റി അംഗമായി മലയാളി വൈദികനായ റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറയെ മാര്‍പ്പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ സഭാചരിത്രത്തില്‍ മുന്‍ അധ്യാപകനും ഇപ്പോള്‍ ആഫ്രിക്കയില്‍ നമീബിയായില്‍ അധ്യാപകനുമാണ്. സിഎംഐ സഭാംഗമായ ഫാ. തോണിപ്പാറ നേരത്തെ സിഎംഐ കോഴിക്കോട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളായും സേവനം ചെയ്തിരുന്നു. ആലക്കോട് നെല്ലിപ്പാറയിലെ തോണിപ്പാറ പരേതരായ കുര്യന് ഫ്രാന്‍സിസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. അടുത്ത മാസം അദ്ദേഹം വത്തിക്കാനില്‍ ചുമതലയേല്‍ക്കും.
ഇടുക്കി: 2,10,677 ഏക്കര്‍ ഏലമലകള്‍ വനമാണെന്ന വനം വകുപ്പ് നിലപാടില്‍ ആശങ്കയറിയിച്ച് ഇടുക്കി രൂപത. വനംവകുപ്പിന്റെ മൂന്നാര്‍ കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ 2,10, 677 ഏക്കര്‍ ഏലമലകള്‍ വനത്തിന്റെ പട്ടികയില്‍ ആണെന്നാണ് വനമന്ത്രി എ കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചത്. വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്കിയ പട്ടയ ഭൂമിയും സിഎച്ച്ആര്‍ റിസര്‍വ് വനമായാണ് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്ക് മുഴുവന്‍ സിഎച്ച്ആര്‍ റിസര്‍വ് വനം ആണെന്നാണ് വനം വകുപ്പിന്റെ രേഖകളില്‍ ഉള്ളത്.
എറണാകുളം: ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷിക ആഘോഷങ്ങള്‍ 22-ന് എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിക്കും. 1599 -ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദവിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. കെആര്‍എല്‍സിസി ഹെറിറ്റേജ് കമ്മീഷന് വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും.
കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ച് നടത്തപ്പെടുന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചര്‍ച്ചകളും പ്രസ്താവനകളും ചില വ്യക്തികള്‍ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. 2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റില്‍ സഭാഅസംബ്ലി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച്
കാക്കനാട്: സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനഡുസമ്മേളനത്തിന്റെ ആരംഭത്തിൽ
Don’t want to skip an update or a post?