ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചത് നീതിനിഷേധം
- ASIA, Featured, Kerala, LATEST NEWS
- February 1, 2025
പാലാ: തദ്ദേശസ്ഥാപനങ്ങളില്‍ 50% വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ചുബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024-ലെ ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാ ലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍
ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍. ‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍
പുല്‍പ്പള്ളി: പുതിയ ഇഎസ്എ വിജ്ഞാപന പ്രകാരം ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. ഇഎസ്എയില്‍ നിന്ന് കൃഷിയിടങ്ങളെ പൂര്‍ണമായും ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, നാളിതുവരെ അപ്രകാരമൊരു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്തതിനാല്‍ നിരവധി വില്ലേജുകള്‍ ഇഎസ്എ ആകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുന്നുണ്ട്. വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ്, റവന്യൂ
കൊച്ചി: മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്‌നേഹവും വത്തിക്കാനില്‍ മാര്‍പാപ്പയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍. കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന്
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുന്നത് ഒക്ടോബര്‍ 19-നാണ്. രൂപതയിലെ വിവിധ റീജിയണുകളിലെ സീറോമലബാര്‍ പ്രോപ്പസേഡ് മിഷന്‍, മിഷന്‍, ഇടവകകള്‍ എന്നിവിട ങ്ങളില്‍നിന്നുമുള്ള മത്സരാത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. ലണ്ടന്‍,പ്രെസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. ഒക്ടോബര്‍ 26 ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍
ഓസ്റ്റിന്‍/യുഎസ്എ: ഗര്‍ഭഛിദ്രത്തെ അടിയന്തിര സര്‍വ്വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ടെക്‌സാസിലെ ആശുപത്രികളില്‍ എമര്‍ജന്‍സി റൂമുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നിര്‍ബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തെ സുപ്രീം കോടതി തടഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്ടിന്റെ പിരിധിയില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടില്ലെന്നുള്ള ഫിഫ്ത് സര്‍ക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹോസ്പിറ്റലുകള്‍ നല്‍കേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ആശുപത്രികളുടെ
അറ്റ്‌ലാന്റ/യുഎസ്എ: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നത് മുതല്‍ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നത് തടയുന്ന ‘ലൈഫ് ആക്ട്’ യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കേസില്‍ വിചാരണ കോടതി അസാധുവാക്കിയ നിയമമാണ് ജോര്‍ജിയ സുപ്രീം കോടതി പുനഃസ്ഥാപിച്ചത്. ഒന്നിനെതിരെ ആറ് ജഡ്ജിമാര്‍ നിയമം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരാണ് ‘ലൈഫ് ആക്ട്’ എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ജഡ്ജി ലൈഫ് ആക്ട്
Don’t want to skip an update or a post?