Follow Us On

05

March

2025

Wednesday

  • മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം

    മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം0

    കൊച്ചി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐകദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ഞായര്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. മുനമ്പത്തെ വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലി ക്കുന്ന  ജനപ്രതിനിധികള്‍ മറുപടി പറയുക, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐകദാര്‍ഢ്യ

  • യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍

    യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍0

    ഇടുക്കി: യുവജനങ്ങള്‍ ഇടുക്കിയില്‍ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടതെന്ന് സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. കാല്‍വരിമൗണ്ടില്‍ നടന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രവര്‍ത്തനവര്‍ഷവും യുവനസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ ഇത് മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത സ്ഥലമാണ് എന്നാണ്. എന്നാല്‍ ഇടുക്കി സാധ്യതകളുടെ നാടാണ്. യുവജനങ്ങള്‍ നാട്ടില്‍നിന്ന് ഒളിച്ചോടരുത്. പഴയതലമുറ കാണിച്ചുതന്നതുപോലെ പ്രതിസന്ധികളോട് പോരാടി ജയിക്കാനുള്ള ധൈര്യം കാണിക്കണം. യുവജനങ്ങള്‍ സഭാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രനിര്‍മിതിയിലും

  • ആ മനുഷ്യന്‍ ഞാന്‍  തന്നെയായിരുന്നു…

    ആ മനുഷ്യന്‍ ഞാന്‍ തന്നെയായിരുന്നു…0

    വടിവാള്‍ മുതല്‍ ബോംബ് വരെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ വീണ്ടുമൊരു മരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. ഇവിടെ മരണമടഞ്ഞത് നവീന്‍ ബാബു എന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാണെങ്കില്‍ ആ മരണത്തിന് കാരണമായ ആയുധം നാവാണെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിന്റെ അവസരത്തില്‍ പറയപ്പെട്ട ചില വാക്കുകളാണ് നവീന്‍ ബാബുവിനെ മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അഴിമതിരഹിതനായ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന പേര് നേടി അധികാരികളുടെ ഗുഡ്ബുക്ക്‌സില്‍ വരെ ഇടംനേടിയ

  • സാമ്പത്തിക വളര്‍ച്ചയിലെ  പട്ടിണി സൂചികകള്‍

    സാമ്പത്തിക വളര്‍ച്ചയിലെ പട്ടിണി സൂചികകള്‍0

    ജോസഫ് മൂലയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്നു, അതിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. 2030-ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഒരു റിപ്പോര്‍ട്ട് പറയുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് അത്രയുമൊന്നും കാത്തിരിക്കേണ്ടതില്ല 2027-ല്‍ തന്നെ ആ നേട്ടം കൈവരിക്കുമെന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനെയും സന്തോഷിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുമുമ്പുവന്ന ഒരു റിപ്പോര്‍ട്ടുപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പട്ടിണി സൂചികയില്‍

  • മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ  വാക്കുകള്‍ ചര്‍ച്ചയാകുന്നു

    മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു0

    ബംഗളൂരൂ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ്പും കര്‍ണാടക കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറയുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നുമായിരുന്നു അടുത്ത കാലത്ത് നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആര്‍ച്ചുബിഷപ് മച്ചാഡോയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്യൂസിനോട് സംസാരിച്ചപ്പോഴാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തിയത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും സെമിത്തേരികളില്‍ മൃതസംസ്‌കാരംവരെ നിഷേധിക്കുകയും ചെയ്ത

  • പ്രിയമുള്ളവര്‍ പിരിയുമ്പോള്‍

    പ്രിയമുള്ളവര്‍ പിരിയുമ്പോള്‍0

     ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്റെയൊരു കസിനും ഭാര്യയും സന്തോഷകരമായ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഭവനത്തില്‍ ഇരുവരും ഒരുമിച്ച് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചി പെട്ടെന്നൊന്ന് കുഴഞ്ഞുവീണു. ഉടനെ പ്രാഥമിക ശുശ്രൂഷ കൊടുത്ത് വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലും പ്രവേശിപ്പിച്ചു. ആദ്യ കുറച്ചുനാളുകള്‍ കണ്ണിമപോലും അനക്കാനാവാതെ ഒരേ കിടപ്പ്. തലച്ചോറിന്റെ സര്‍ജറി ഉള്‍പ്പെടെ പല ചികിത്സകളും ചെയ്തു. ആറുമാസത്തിനുശേഷം നിത്യതയിലേക്ക് യാത്രയായി. ആ മരണം ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി.

  • മരണത്തിന്റെ പിറ്റേന്ന്‌

    മരണത്തിന്റെ പിറ്റേന്ന്‌0

    മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്‌നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

  • ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?

    ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?0

    ജോസഫ് ദാസൻ പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും. ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ ചെയ്തത് ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചു കൂടി രാത്രി മുഴുവൻ നിർത്താതെ ജപമാല ചൊല്ലുക എന്നതായിരുന്നു. ഒറ്റ രാത്രി കൊണ്ട് നമുക്ക് 40 ജപമാലകൾ ചൊല്ലാൻ സാധിക്കും. രാഗിണി ചേച്ചിയും സണ്ണി

Latest Posts

Don’t want to skip an update or a post?