Follow Us On

02

February

2025

Sunday

  • ഇഎസ്എ:  മലയോരം ആശങ്കയുടെ  മുള്‍മുനയില്‍

    ഇഎസ്എ: മലയോരം ആശങ്കയുടെ മുള്‍മുനയില്‍0

    മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാ മെത്രാന്‍) സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാല്‍ കലുഷിതമാണ് എന്നും മലയോര മേഖല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമായിരുന്നു. ഈ സമയം പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല എന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ

  • മറിയത്തിന്റെ  പാഠശാലയില്‍ ചേരാം

    മറിയത്തിന്റെ പാഠശാലയില്‍ ചേരാം0

    യുഎസിലെ അര്‍ക്കന്‍സാസിലുള്ള സുബിയാകോ അബ്ബെ എന്ന ബനഡിക്ടന്‍ സന്യാസ ആശ്രമത്തിന്റെ ചാപ്പലിന് നാശനഷ്ടം വരുത്തി എന്ന കുറ്റത്തിനാണ് കുറച്ചു നാളുകള്‍ക്കുമുമ്പ് ജെറിഡ് ഫാര്‍ ണാന്‍ എന്ന യുവാവിനെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ആശ്രമ ചാപ്പലിന്റെ അള്‍ത്താര ഒരു ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്ത ജെറിഡ് സക്രാരിയും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. എന്നാല്‍ ആ സമയത്താണ് അവിടെ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം അയാള്‍ കണ്ടത്. മാതാവിന്റെ രൂപത്തെ നോക്കിയപ്പോള്‍ മറിയത്തിന്റെ തിരുക്കുമാരന്റെ തിരുശരീരം സൂക്ഷിക്കുന്ന സക്രാരി തകര്‍ക്കാന്‍ അക്രമിയുടെ

  • ദൈവം ചിലപ്പോള്‍  ഇങ്ങനെയും ചെയ്യും

    ദൈവം ചിലപ്പോള്‍ ഇങ്ങനെയും ചെയ്യും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണദിവസം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുംതന്നെ ഓണസദ്യ ഉണ്ടാക്കാറുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സദ്യയുടെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. എന്റെ ഓര്‍മവച്ച കാലംമുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണംവരെയും ഓണസദ്യ കഴിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ 2024-ലെ എന്റെ ഓണസദ്യ ഹോട്ടലില്‍നിന്നും വാങ്ങിച്ചുകൊണ്ടുവന്ന ഒരു സാധാരണ പൊതിച്ചോര്‍ ആയിരുന്നു. ഓണസദ്യയല്ല, ഒരു സാധാരണ പൊതിച്ചോറ്. അന്നുച്ചയ്ക്ക് ആ ചോറു തിന്നുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നി. ആ വിഷമം

  • ക്രൈസ്തവരുടെ ശ്രദ്ധക്ക് !

    ക്രൈസ്തവരുടെ ശ്രദ്ധക്ക് !0

    മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത

  • ഉയരുമോ മൂന്നാം  ജെറുസലേം ദൈവാലയം

    ഉയരുമോ മൂന്നാം ജെറുസലേം ദൈവാലയം0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിര്‍, യഹൂദരെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള്‍ ശിഷ്ട ലോകത്തിന് ഇത് ഭയം കലര്‍ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്

  • കാവല്‍ നില്‍ക്കുവാനുള്ള  കര്‍ത്തവ്യമാണ് ദൈവം  നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

    കാവല്‍ നില്‍ക്കുവാനുള്ള കര്‍ത്തവ്യമാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: സൃഷ്ടിയില്‍ മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന പ്രഥമ കര്‍ത്തവ്യം കാവല്‍ നില്‍ക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഒരു തീര്‍ത്ഥാടനം പോലെ വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങള്‍’ എന്ന ഗ്രന്ഥത്തിന് വേണ്ടി രചിച്ച ആമുഖസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഒസ്സെര്‍വതോരെ റൊമാനോയുടെ ലേഖകനായ റോബെര്‍ത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്‌കോ പിത്തോണും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവല്‍ നിന്നുകൊണ്ട്, ഓരോ വര്‍ഷവും അര

  • പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി

    പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി0

    തിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമായി മലങ്കര കത്തോലിക്കാ സഭയില്‍ വചനവര്‍ഷാചരണത്തിന് തുടക്കമായി. ”എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്” (യോഹ. 8:31) എന്ന ബൈബിള്‍ വാക്യം അടിസ്ഥാനമാക്കി, ‘എന്റെ വചനത്തില്‍ വസിക്കുക’ എന്നതാണ് വചനവര്‍ഷത്തിലെ ചിന്താവിഷയം. മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് ബൈബിളില്‍ ആഴമായ അറിവും അനുഭവവും പകര്‍ന്നു നല്‍കുന്നതിനോടൊപ്പം വിശുദ്ധ ലിഖിതത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതിന് അവരെ ഒരുക്കുക എന്നതുമാണ് വചനവര്‍ഷാചരണത്തിന്റെ ലക്ഷ്യം. ആദിമസന്യാസ ആശ്രമങ്ങളില്‍ നിലനിന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ വിശുദ്ധ വായനയായ

  • കിര്‍ഗിസ്ഥാന്‍  രാഷ്ട്രപതി പാപ്പായെ സന്ദര്‍ശിച്ചു

    കിര്‍ഗിസ്ഥാന്‍ രാഷ്ട്രപതി പാപ്പായെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍: 2021 മുതല്‍ കിര്‍ഗിസ്ഥാന്റെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിര്‍ ജാപറോവ് വത്തിക്കാനില്‍ എത്തിഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. പോള്‍ ആറാമന്‍ ശാലയിലെ സ്വീകരണ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ചകള്‍ നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും തദവസരത്തില്‍ സന്നിഹിതനായിരുന്നു. കര്‍ദിനാള്‍ പരോളിനുമായുള്ള ചര്‍ച്ചാവേളയില്‍, കിര്‍ഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ

Latest Posts

Don’t want to skip an update or a post?