ന്യൂനപക്ഷ സ്കോളര്ഷിപ്പുകള് വെട്ടിക്കുറച്ചത് നീതിനിഷേധം
- ASIA, Featured, Kerala, LATEST NEWS
- February 1, 2025
ചെറായി: റവന്യൂ അവകാശങ്ങള് ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില് ചെറായി -മുനമ്പം നിവാസികള് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില് ആരംഭിച്ച നിരാഹാര സത്യാഗ്രഹം വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര് തറയില് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരില് നിന്ന് സ്വാതന്ത്ര്യം നേടാന് മഹാത്മാഗാന്ധി ഉപയോഗിച്ച സമരവിധി തന്നെ ആധുനിക അധിനിവേശക്കാരില് നിന്ന് സ്വാതന്ത്ര്യം നേടാന് മുനമ്പം കടപ്പുറംകാര് അവലം ബിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് രൂപതാ വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ഹോളി റെഡിമര് ദൈവാലയത്തില് ഫെറോന വികാരി റവ. ഡോ. ജെറോം ചിങ്ങംതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സമുദായ ഉന്നമനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ. ഡെന്നീ മോസസ് സംഗമത്തില് അധ്യക്ഷത വഹിച്ചു. ഇടവക ആനിമേറ്റര് സിസ്റ്റര് ലിനറ്റ് പ്രസംഗിച്ചു. രൂപതാ ചാന്സലര് ഫാ. സജിവ് വര്ഗീസ്, പാക്സ് കമ്മ്യൂണിക്കേഷന് ഡയറക്ടര് ഫാ. സൈമണ് പീറ്റര് എന്നിവര് ക്ലാസുകള്ക്ക് നേതൃത്വം നല്കി. വിവിധ ഇടവകയില് നിന്നുള്ള പ്രതിനിധിയില് പങ്കെടുത്തു.
താമരശേരി: ഇഎസ്എയുടെ ആശങ്ക അറിയിച്ചും വിലങ്ങാട് ദുരന്തത്തില് കേന്ദ്ര സഹായം ഉടന് നല്കണമെന്ന് അഭ്യര്ത്ഥിച്ചും കേന്ദ്രമന്ത്രി ജോര്ജ് കുര്യന് നിവേദനം നല്കി. താമരശേരി രൂപതാ ചാന്സലറും ജനസംരക്ഷണ സമിതി കോ-ഓഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യന് കാവളക്കാട്ട്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല് കണ്വീനറും കത്തോലിക്കാ കോണ്ഗ്രസ് രൂപത പ്രസിഡന്റുമായ ഡോ. ചാക്കോ കാളംപറമ്പില്, വിലങ്ങാട് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ രൂപതാ കമ്മിറ്റി കോ-ഓഡിനേറ്റര് ഫാ. സായി പാറന്ക്കുളങ്ങര എന്നിവര് കേന്ദ്രമന്ത്രി ജോര്ജ് കുര്യനെ സന്ദര്ശിച്ച് നിവേദനം നല്കി. ഈ വിഷയങ്ങളില്
പെരുവണ്ണാമൂഴി: 2023-ലെ മോണ്. സി.ജെ വര്ക്കി മെമ്മോറിയല് ശാലോം മീഡിയ അവാര്ഡ് ഷെക്കെയ്ന ന്യൂസ് ചാനല് മാനേജിംഗ് ഡയറക്ടര് സന്തോഷ് കരുമത്രക്ക്. ക്രിസ്തീയ എഴുത്തുകാരെയും മാധ്യമപ്രവര്ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന് ഏര്പ്പെടുത്തിയതാണ് ശാലോം മാധ്യമ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്ഡ്. ഷെക്കെയ്ന ടെലിവിഷനിലൂടെ കേരള സഭയ്ക്കും ക്രൈസ്തവ മാധ്യമശുശ്രൂഷയ്ക്കും നല്കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ അവാര്ഡിനായി തിരഞ്ഞെടുത്തത്. സഭയ്ക്കുവേണ്ടി ശബ്ദിക്കാനും സഭയെ പ്രതിരോധിക്കാനും സത്യങ്ങള് നിര്ഭയമായി വിളിച്ചുപറയാനും ഷെക്കെയ്ന
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര്അഡ്വ. വി.സി സെബാസ്റ്റ്യന്. ജെ.ബി കോശി കമ്മീഷന് 17 മാസങ്ങള്ക്ക് മുമ്പ് സമര്പ്പിച്ച പഠന റിപ്പോര്ട്ടിന്മേല് തുടര്നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റിപ്പോര്ട്ടുമായി ബന്ധപ്പെട്ട് ഒക്ടോബര് 9ന് നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില് നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില് നല്കിയ മറുപടി തന്നെയാണ്
കടുത്തുരുത്തി: ഇഎസ്എ കരട് ബില്ലില് കേരള സര്ക്കാര് ഇടപെട്ടു കര്ഷകരുടെ ആശങ്കകള് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര് ഡാം ഡി കമ്മീഷന് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നടത്തിയ ഒപ്പ് ശേഖരണത്തിന്റ രേഖകള് തപാലില് കേന്ദ്ര സര്ക്കാരിന് തപാലില് അയച്ചുകൊണ്ട് കത്തോലിക്ക കോണ്ഗ്രസ് പൂഴിക്കോല് യൂണിറ്റ് പ്രതിഷേധ സദസ് നടത്തി. പൂഴിക്കോല് ഇടവക വികാരിയും യൂണിറ്റ് രക്ഷാധികാരിയുമായ ഫാ. ജോര്ജ് അമ്പഴത്തിനാല് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തില് കേരളത്തിലെ ജനങ്ങളുടെ ആശങ്ക ഉടന് പരിഹരിക്കാന് നടപടികള് സ്വീകരിക്കാന് സര്ക്കാരുകളോട്
കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മി നിസ്ട്രേറ്ററായി ആലപ്പുഴ രൂപതാധ്യക്ഷന് ഡോ. ജെയിംസ് റാഫേല് ആനാപറമ്പിലിനെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ആലപ്പുഴ രൂപതാധ്യക്ഷന്റെ ചുമതലക്കൊപ്പം പുതിയ ചുമതലയും അദ്ദേഹം വഹിക്കും. കൊച്ചി രൂപതാ വികാരി ജനറലായി മോണ്. ഷൈജു പര്യാത്തുശേരിയെ ഡോ. ജെയിംസ് റാഫേല് ആനാപറമ്പില് നിയമിച്ചു. പുതിയ രൂപതാധ്യക്ഷനെ വത്തിക്കാന് നിയമിക്കുന്നതുവരെ തന്റെ കടമ നിറവേറ്റാന് എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യര്ത്ഥിച്ചു. കൊച്ചി രൂപതാധ്യക്ഷനായിരുന്ന ഡോ. ജോസഫ് കരിയില് 75 വയസ് പൂര്ത്തിയായ തിനെത്തുടര്ന്ന്
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് സംബന്ധിച്ച തുടര്നടപടികള്ക്ക് ഉണ്ടാകുന്ന കാലതാമസം വഞ്ചനാപരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജെ.ബി. കോശി കമ്മീഷന് മുഖ്യമന്ത്രിക്ക് മുന്നില് റിപ്പോര്ട്ട് സമര്പ്പിച്ചിട്ട് ഒന്നര വര്ഷത്തോളമാകുന്നു. റിപ്പോര്ട്ടിലെ നിര്ദ്ദേശങ്ങള് പരിഗണിക്കുന്ന കാര്യത്തില് അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതല് കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങള് ഉയരുന്ന ഘട്ടത്തില് സമാശ്വാസമെന്നോണം ചില പ്രസ്താവനകള് അധികാരികള് നടത്തുന്നു എന്നതിനപ്പുറം ആത്മാര്ത്ഥമായ ഇടപെടലുകള് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കെസിബിസി ജാഗ്രത
Don’t want to skip an update or a post?