Follow Us On

27

November

2024

Wednesday

  • കോട്ടയം അതിരൂപതയില്‍ ഗ്രാന്‍ഡ് പേരെന്റ്സ് ഡേ അഘോഷിച്ചു

    കോട്ടയം അതിരൂപതയില്‍ ഗ്രാന്‍ഡ് പേരെന്റ്സ് ഡേ അഘോഷിച്ചു0

    കോട്ടയം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ  നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. ഗ്രേസ്ഫുള്‍ ഏജിങ്ങ് എന്ന പേരില്‍ നടത്തിയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ജസ്റ്റിന്‍ ക്ലാസിന് നേതൃത്വം നല്‍കി. മജീഷ്യന്‍ ജോയ്‌സ് മുക്കുടം  മാജിക് ഷോ അവതരിപ്പിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 550  പേര്‍

  • ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

    ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു0

    ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും മധ്യസ്ഥ പ്രാര്‍ത്ഥനയയും നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു അസിസ്റ്റന്റ് വികാരി. ഫാ. ബിജു മാധവത്ത് OFM Cap, ഫാ. ജിസ് ആലപ്പാട്ട് OFM Cap, ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് സ്ഥാപിച്ച വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങി വിശ്വാസികള്‍ അനുഗ്രഹം ഏറ്റുവാങ്ങി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

  • മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

    മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു0

    ലക്‌നൗ: ക്രൈസ്തവര്‍ക്കെതിരെയും അവരുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ക്രൈസ്തസമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന വിധത്തില്‍ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കുവാനോ അത് പ്രചരിപ്പിക്കുവാന കഴിയാത്ത അവസ്ഥയാണെന്ന് ലക്‌നൗ ബിഷപ് ജെരാള്‍ഡ് മത്തയാസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായുന്നു ബിഷപ്. ഉത്തര്‍പ്രദേശില്‍ പലപ്പോഴും മതപരിവര്‍ത്തന നിരോധനനിയമം ക്രൈസ്തവര്‍ക്കെതിരെ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. മതമൗലികവാദികള്‍ പലപ്പോഴും പ്രാര്‍ത്ഥനാസമ്മേളനങ്ങളെ മതപരിവര്‍ത്തനങ്ങളായി പ്രചരിപ്പിച്ച് അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്.

  • പിജി ഡിപ്ലോമ  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു

    പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു0

    ബംഗളൂരു: ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തിന്റെ കീഴിലുള്ള Dharmaram Academy for Distance Education (DADE) 2024-25 അധ്യയന വര്‍ഷത്തില്‍ പുതിയ PG Diploma കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. Theology, Philosophy, Counselling Psychology, Canon Law, Bible, Spiritual Theology, Formative Spiritualtiy എന്നിവയിലുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള PG Diploma കോഴ്‌സുകള്‍ നല്‍കുന്നതാണ് ഈ വിദ്യാഭ്യാസ സംരംഭം. യോഗ്യതയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അധ്യാപന-പഠന സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന

  • മണിപ്പൂരിലെ ദുരിതാശ്വാസ  ക്യാമ്പുകള്‍ക്ക് അടിയന്തിര  സഹായം അവശ്യം

    മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അടിയന്തിര സഹായം അവശ്യം0

    ന്യൂഡല്‍ഹി: മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി സഹായം ആവശ്യമാണെന്ന റിപ്പോര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണ ല്‍ എന്ന അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടന. ഈ റിപ്പോര്‍ട്ട് മണിപ്പൂരിലെ യാഥാര്‍ത്ഥ്യങ്ങളാണ് തുറന്നുകാട്ടുന്നതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ഇന്ത്യന്‍ പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോഴും അവര്‍ സഹായം അത്യാവശ്യമായ നിലയിലാണെന്നാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പുകളില്‍ അവശ്യമായ

  • വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം :  മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

     ഇടുക്കി: വയോധികരേ ശുശ്രൂഷിക്കുന്ന  സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്ന കാലമാണിത്. വാര്‍ദ്ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയേണ്ടതുണ്ട്. മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളില്‍

  • വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു

    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു0

    ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മുടെ തിരുനാളിന് വിശ്വാസിസാഗരം സാക്ഷിയായി സമാപനം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. പത്തുദിവസത്തെ തിരുനാളിന് രാത്രി 9.30-നുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് സമാപനമായത്. ഉച്ചയ്ക്ക് തിരുസ്വരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. രാവിലെ ഏഴിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെ 4.45-ന് തീര്‍ത്ഥാടനകേന്ദ്രത്തിലെ വൈദികര്‍ ഒരുമിച്ച്

  • ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം

    ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം0

    കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ ക്രൈസ്തവ അവഹേളനത്തിനെതിരെ കെസിവൈഎം അരീക്കമല യൂണിറ്റ് പ്രതിഷേധജ്വാല തെളിച്ചു. യേശുവിനെയും അന്ത്യ അത്താഴസ്മരണയെയും അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോടും ഒളിമ്പിക്‌സ് അധികാരികളോടും കെസിവൈഎം ആവശ്യപ്പെട്ടു. വികാരി ഫാ. ജോസഫ് പുതുമന ആദ്യ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലന്‍ കാവുംപുറം നേതൃത്വം നല്‍കി. ഇടവകയിലെ എല്ലാ സംഘടനകളും പ്രതിഷേധജ്വാല യില്‍ പങ്കുചേര്‍ന്നു.

Latest Posts

Don’t want to skip an update or a post?