Follow Us On

01

September

2025

Monday

  • അരുണാചല്‍ പ്രദേശിലെ  മിയോ അതിരൂപത ഔദ്യോഗിക  വെബ്‌സൈറ്റ് ആരംഭിച്ചു

    അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപത ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു0

    ടിന്‍സുകിയ, അസം: അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ടിന്‍സുകിയയിലെ കൃഷ്ണ ജ്യോതിനിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് ലോഞ്ച് ചെയ്തു. അതിരൂപതയുടെ 20ാം വാര്‍ഷികം അടുത്തിരിക്കെ അതിരൂപതയിലെ വൈദീകരുടെ സമാപന യോഗത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിന് മിയോ അതിരൂപതയുടെ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷനായി. www.miaodiocese.in എന്ന വെബ്‌സൈറ്റ് ഉപയോഗസൗകര്യമുള്ള ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിരൂപതയുടെ ചരിത്രം, അതിലെ പ്രാദേശിക കേന്ദ്രങ്ങള്‍, ബിഷപ്പുമാരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയവ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരൂപതയുടെ സ്ഥാപക മിഷണറിമാരായ ദൈവദാനസമാരായ

  • പാവങ്ങളുടെ മെത്രാന്‍

    പാവങ്ങളുടെ മെത്രാന്‍0

    ജോര്‍ജ് കൊമ്മറ്റം ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു

  • സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം

    സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം0

    ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന്‍ ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന്‍ ആകുക. സിസ്റ്റേഴ്‌സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന്‍ ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന്

  • വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ  അവസാന മെത്രാന്‍

    വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ അവസാന മെത്രാന്‍0

    ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ വി. ജോണ്‍ 23-മന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്‌സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന്

  • ബുദ്ധിമാനായ യുവപുരോഹിതന്‍ പോപ്പ് ലിയോ പതിനാലാമന്റെ സെക്രട്ടറി

    ബുദ്ധിമാനായ യുവപുരോഹിതന്‍ പോപ്പ് ലിയോ പതിനാലാമന്റെ സെക്രട്ടറി0

    പെറുവിലെ പുരോഹിതനെ പേഴ്‌സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു.  പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്. യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ

  • ആശീര്‍വാദത്തിന്റെ  സ്മരണകളുമായി  ഫാ. ബോസ്‌കോ

    ആശീര്‍വാദത്തിന്റെ സ്മരണകളുമായി ഫാ. ബോസ്‌കോ0

    പൗരോഹിത്യം സ്വീകരിച്ച നിമിഷം തന്നെ ആശീവദിച്ച താന്‍ അംഗമായ അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസിലേക്കുവന്ന ആനന്ദം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ ഫാ. ജോണ്‍ ബോസ്‌കോ കഴിയുന്നില്ല. 2004 ഏപ്രില്‍ 22ന് കലൂര്‍, കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയത്തില്‍ വച്ച് അന്നത്തെ വരാപ്പുഴ അതിരൂപധ്യക്ഷന്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കൈവയ്പുവഴിയാണ് പൗരോഹിത്യം സ്വീകരിച്ചത്. ആ അനുഗ്രഹീതനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എത്തിയതായിരുന്നു സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ്. ആറു ഡീക്കന്മാരായിരുന്നു

  • കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക്  പുതിയ മേഖലാ ഡയറക്ടറായി  ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി  നിയമിതയായി

    കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക് പുതിയ മേഖലാ ഡയറക്ടറായി ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി നിയമിതയായി0

    ബംഗളൂരു: കത്തോലിക്കാ മൂല്യങ്ങള്‍ ആസ്പദമാക്കി ഇന്ത്യയില്‍ മാനസികാരോഗ്യ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരളത്തിന് പുതിയ മേഖലാ ഡയറക്ടറായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു. മദര്‍ ഓഫ് കാര്‍മല്‍ കോണ്‍ഗ്രിഗേഷനിലെ (സിഎംസി) സമര്‍പ്പിത അംഗമായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസിന് മനശ്ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ബംഗളൂരിലെ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയും ഉണ്ട്. നിലവില്‍ കേരളത്തിലെ ചാവറ മൈന്‍ഡ് കെയറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. സിബിസിഐയുടെ ആരോഗ്യശുശ്രൂഷാ വിഭാഗത്തിന്റെ കീഴിലായി

  • ആനന്ദനിറവില്‍  തലപ്പുഴ

    ആനന്ദനിറവില്‍ തലപ്പുഴ0

    കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ഏറെ ആനന്ദത്തോടെയാണ് തലപ്പുഴ, ചുങ്കം സെന്റ് തോമസ് ഇടവകാംഗങ്ങള്‍ ശ്രവിച്ചത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വരുന്ന ഈ പ്രദേശത്തുകാര്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശനംകൊണ്ട് തങ്ങളുടെ നാട് അനുഗ്രഹിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്. പുതിയ മാര്‍പാപ്പ തലപ്പുഴ ഇടവകയില്‍ 19 വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരാണ് അവരില്‍ പലരും. ഒരു ദിവസം അവിടുത്തെ പള്ളിമുറിയില്‍ അദ്ദേഹം താമസിക്കുകയും ചെയ്തിട്ടുണ്ട്. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 2006 ഒക്ടോബര്‍

Latest Posts

Don’t want to skip an update or a post?