Follow Us On

25

November

2024

Monday

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും0

    കൊച്ചി: മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്‌നേഹവും വത്തിക്കാനില്‍ മാര്‍പാപ്പയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍. കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന്

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ   ബൈബിള്‍ കലോത്സവത്തിന് തുടക്കമായി

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി0

    ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ  നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിന്റെ  റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുന്നത് ഒക്ടോബര്‍ 19-നാണ്. രൂപതയിലെ  വിവിധ റീജിയണുകളിലെ  സീറോമലബാര്‍ പ്രോപ്പസേഡ് മിഷന്‍, മിഷന്‍, ഇടവകകള്‍ എന്നിവിട ങ്ങളില്‍നിന്നുമുള്ള മത്സരാത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. ലണ്ടന്‍,പ്രെസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍  ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. ഒക്ടോബര്‍ 26 ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 16 ന്  സ്‌കെന്തോര്‍പ്പില്‍

  • ഗര്‍ഭഛിദ്രം അടിയന്തിര ചികിത്സകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തിന് തിരിച്ചടി

    ഗര്‍ഭഛിദ്രം അടിയന്തിര ചികിത്സകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തിന് തിരിച്ചടി0

    ഓസ്റ്റിന്‍/യുഎസ്എ: ഗര്‍ഭഛിദ്രത്തെ അടിയന്തിര സര്‍വ്വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ടെക്‌സാസിലെ ആശുപത്രികളില്‍ എമര്‍ജന്‍സി  റൂമുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നിര്‍ബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തെ സുപ്രീം കോടതി തടഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്ടിന്റെ പിരിധിയില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടില്ലെന്നുള്ള ഫിഫ്ത് സര്‍ക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹോസ്പിറ്റലുകള്‍ നല്‍കേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ആശുപത്രികളുടെ

  • യുഎസിലെ ജോര്‍ജിയ സംസ്ഥാനത്ത് ‘ഹാര്‍ട്ട്ബീറ്റ്’ നിയമം പുനഃസ്ഥാപിച്ചു

    യുഎസിലെ ജോര്‍ജിയ സംസ്ഥാനത്ത് ‘ഹാര്‍ട്ട്ബീറ്റ്’ നിയമം പുനഃസ്ഥാപിച്ചു0

    അറ്റ്‌ലാന്റ/യുഎസ്എ: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നത് മുതല്‍ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നത് തടയുന്ന ‘ലൈഫ് ആക്ട്’ യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കേസില്‍  വിചാരണ കോടതി അസാധുവാക്കിയ നിയമമാണ് ജോര്‍ജിയ സുപ്രീം കോടതി പുനഃസ്ഥാപിച്ചത്. ഒന്നിനെതിരെ ആറ് ജഡ്ജിമാര്‍ നിയമം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരാണ് ‘ലൈഫ് ആക്ട്’ എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ജഡ്ജി ലൈഫ് ആക്ട്

  • അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനം

    അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനം0

    പാലക്കാട്: ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനമെന്നും ദൈവിക രേഖകളുടെ കലവറയില്‍ നിന്നും പുതുതലമുറയ്ക്ക് വിശ്വാസ പരിശീലകര്‍ പകര്‍ന്നു നല്‍കുന്നതാണ് ഞായറാഴ്ച വിശ്വാസ പരിശീലനമെന്നും മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ രൂപത മതാധ്യാപക ദിനത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തും വിധം രൂപതയില്‍ വിശ്വാസപരിശീലനം നടത്തുന്ന എല്ലാ വിശ്വാസ പരിശീലകരെയും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

  • യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ

    യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ0

    വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു.  ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

  • ഇഎസ്എ; കൃഷിഭൂമികളും ജനവാസമേഖലകളും ഒഴിവാക്കണം: മാര്‍ തോമസ് തറയില്‍

    ഇഎസ്എ; കൃഷിഭൂമികളും ജനവാസമേഖലകളും ഒഴിവാക്കണം: മാര്‍ തോമസ് തറയില്‍0

    തിരുവനന്തപുരം: കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ചുബിഷപ്പും സീറോ മലാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതുപോലെ റിസര്‍വ് ഫോറസ്റ്റുകളും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളും സംരക്ഷിതമേഖലകളും മാത്രം ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്നും മാര്‍ തറയില്‍ ആവശ്യപ്പെട്ടു. കരടു വിജ്ഞാപനപ്രകാരമുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ഇഎസ്എ സംബന്ധമായ അന്തിമ റിപ്പോര്‍ട്ടും അനുബന്ധ മാപ്പും ഉടന്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്നും മാര്‍

  • സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം

    സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം0

    തൃശൂര്‍: സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ‘സഹൃദയ കോളേജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   ഓട്ടോണമസ് അംഗീകാരം കോളേജിന് കൂടുതല്‍ പഠന സ്വാതന്ത്ര്യം മാത്രമല്ല നല്‍കുന്നത്, ഒപ്പം അക്കാദമിക് മികവിന്റെ പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍

Latest Posts

Don’t want to skip an update or a post?