Follow Us On

24

January

2025

Friday

  • വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍  കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും

  • സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി

    സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി0

    തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും  മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന്‍ അനികുടിയില്‍ ഒഎഫ്എം ക്യാപ്,

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു  ദൈവശാസ്ത്ര  ക്വിസ് – ‘ഉര്‍ഹാ  2024’ സംഘടിപ്പിച്ചത്. മത്സരത്തില്‍  ഒന്നാം

  • ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു

    ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു0

    കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ

  • സാക്ഷ്യമാകുന്ന  ജീവിതങ്ങള്‍

    സാക്ഷ്യമാകുന്ന ജീവിതങ്ങള്‍0

    ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.

  • കഥയിലെ ഉത്തരം

    കഥയിലെ ഉത്തരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു.

  • ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

    ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍

  • നിഖ്യ  സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാം; അഭ്യര്‍ത്ഥനയുമായി പാപ്പ

    നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാം; അഭ്യര്‍ത്ഥനയുമായി പാപ്പ0

    വത്തിക്കാന്‍ സിറ്റി: നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം  കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന അഭ്യര്‍ത്ഥനയുമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേവ് പ്രഥമന് പാപ്പയുടെ കത്ത്. ഓര്‍ത്തഡോക്‌സ് സഭ ആഘോഷിക്കുന്ന വിശുദ്ധ ആന്‍ഡ്രൂസിന്റെ തിരുനാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇസ്താംബുളിലെത്തിയ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് മുഖേന കൈമാറിയ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ച വിവിധ സഭാംഗങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള  അവസരമായി  നിഖ്യാ സൂനഹദോസിന്റെ ആസന്നമായ

Latest Posts

Don’t want to skip an update or a post?