മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ മതേതരത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്
- ASIA, Featured, Kerala, LATEST NEWS
- September 16, 2025
ജോസഫ് മൈക്കിള്‍ കേരളത്തില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത്. കേരളത്തിലെ പല കോളജുകളിലും സയന്‍സ് ബാച്ചുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മുമ്പൊക്കെ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എത്രയോ ബുദ്ധിമുട്ടായിരുന്നു. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ കോളജുകളിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും അടഞ്ഞുപോകുന്ന കാലം അതിവിദൂരമല്ല. കോളജുകളോ യൂണിവേഴ്‌സിറ്റികള്‍തന്നെയോ പൂട്ടിപ്പോയാലും അത്ഭുതപ്പെടാനില്ല. ഇതൊരു അതിശയോക്തിയല്ല. കാരണം, ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ പെടുന്ന പെടാപ്പാട് നമ്മുടെ കണ്‍മുമ്പിലുണ്ട്.
അമല്‍ സിറിയക് ജോസ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984.
താമരശേരി: താമരശേരി രൂപതാംഗം ഫാ. തോമസ് (അജി) പുതിയാപറമ്പിലുമായി ബന്ധപ്പെട്ട്, സഭയുടെ കാനന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താമരശേരി രൂപതാ പിആര്‍ഒ ഫാ. ജോസഫ് കളരിക്കല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ കാനന്‍ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നടത്തിയിരിക്കുന്ന ആരോപണങ്ങള്‍ വിശ്വാസസമൂഹത്തെയും പൊതുസമൂഹത്തെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫാ. തോമസ് പുതിയാപറമ്പിലിന് താമരശേരി രൂപതയില്‍നിന്നും നല്‍കിയ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, വാഗ്ദാനം ചെയ്ത അനുസരണത്തിന് വിപരീതമായി പ്രവര്‍ത്തിച്ചതുകൊണ്ട്, സഭാ നിയമം അനുശാസിക്കുന്ന
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച (ഒക്‌ടോബര്‍-8) നടത്തുന്നതില്‍നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രവൃത്തിദിനമാക്കുകയും ചെയ്യുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയില്‍ ഒക്‌ടോബര്‍ എട്ടിന് മതബോധന പരീക്ഷ മുന്‍കൂട്ടി ക്രമീകരി ച്ചിരുന്നതാണ്. ക്രൈസ്തവ വിശ്വാസ ജീവിതത്തിന് ഈ വിധത്തില്‍ തടസം സൃഷ്ടിക്കുന്നത് മത സ്വാതന്ത്ര്യത്തിന് നേരെയുള്ള
പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഏഴ് മുതല്‍ 16 വരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 16-ന് രാവിലെ ആറിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. 7.15-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്, പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പത്തിന് പാലാ രൂപതാ ഡിസിഎംഎസ് പദയാത്ര കുറിഞ്ഞി കവലയില്‍നിന്നും പുറപ്പെടുന്നു. 12-ന് പ്രദക്ഷിണം.
മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യായുടെ 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22-ന് സമാപിക്കും. 1723-ല്‍ ആരംഭിച്ച ദൈവാലയത്തിന്റെ മുന്നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുമെന്ന് ഇടവക വികാരി ഫാ. വിന്‍സെന്റ് പുളിക്കല്‍ അറിയിച്ചു. തിരുനാള്‍ ആഘോഷ ദിവസങ്ങളില്‍ ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും. ആറിന് വൈകുന്നേരം ആറിന് ഫാ. ജെറാള്‍ഡ് ജോസഫും ഏഴിന് വൈകുന്നേരം ആറിന് ഫാ. സജി വര്‍ഗീസും ദിവ്യബലിക്ക് നേതൃത്വം
ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെയുള്ള ഭക്ഷണവും വിദ്യാഭ്യാസസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സഭാനേതൃത്വം. തമിഴ്‌നാട്ടില്‍ ക്രൈസ്തവ മാനേജ്‌മെന്റിനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ 8,403 സ്‌കൂളുകളില്‍ ഏകദേശം 2500 സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവ സമൂഹമാണ്. അതെല്ലാം തന്നെ എയ്ഡഡ് സ്‌കൂളുകളുമാണ്. ക്രൈസ്തവരുടെ സ്‌കൂളുകള്‍ ഭൂരിഭാഗവും വിദൂരഗ്രാമങ്ങളിലാണ്. അവിടെയാണെങ്കില്‍ ഗവണ്‍മെന്റിന് സ്‌കൂളുകള്‍ നടത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമാണ്.
മുംബൈ: ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ ജയില്‍ മിനിസ്ട്രിക്ക് തുടക്കംകുറിച്ച സിസ്റ്റര്‍ റോസിറ്റ ഗോമസ് തന്റെ 94-ാമത്തെ വയസില്‍ വിടവാങ്ങി. മുംബൈയിലെ ഫ്രാന്‍സിസ്‌കന്‍ ഹോസ്പിറ്റലര്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ തടവുകാരുടെ മാലാഖ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ബാന്ദ്രയിലെ കന്യാസ്ത്രിമഠത്തിലായിരുന്ന അന്ത്യം. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിലായിരുന്ന സസ്റ്ററിന്റെ പ്രവര്‍ത്തനം മുഴുവനും. 1967 ല്‍ അനേകം കുഷ്ഠരോഗികള്‍ക്ക് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ ജയില്‍ മിനിസ്ട്രിയുടെ പേരിലാണ് സിസ്റ്റര്‍ റോസിറ്റ കൂടുതല്‍ അറിയപ്പെടുന്നത്. കാത്തലിക്
Don’t want to skip an update or a post?