ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത
- Featured, INDIA, LATEST NEWS
- August 19, 2025
താമരശേരി: വിശുദ്ധനായ വൈദിക ശ്രേഷ്ഠനാ യിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് തലശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം. താമരശേരി രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധി യുള്ളവര്‍ക്കേ സാധിക്കൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണെന്ന് മാര്‍ വലിയമറ്റം പറഞ്ഞു. മേരി മാതാ കത്തീഡ്രലില്‍ നടന്ന വിശുദ്ധ
ഫീനിക്‌സ്: കുടുംബബന്ധങ്ങളിലുണ്ടായ തകർച്ചയും ആളുകൾ തങ്ങളിലേക്കുതന്നെ ചുരുങ്ങുന്നതും അമേരിക്കയിലെ സഭയിൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ ഫീനിക്‌സ് രൂപതാ ബിഷപ്പ് ജോൺ പാട്രിക് ഡോളൻ. വിശ്വാസികളുടെ ചെറുസമൂഹങ്ങളുടെ നിർമിതിയിലൂടെ മാത്രമേ അമേരിക്കയിൽ സഭയുടെ വളർച്ച സംഭവിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിസ്തുവിശ്വാസം അതിവേഗം വളരുന്ന സാഹചര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘അമേരിക്കയിലേതിൽനിന്ന് നേരെ വിപരീതമായാണ് ആഫ്രിക്കയിൽ സംഭവിക്കുന്നത്. അവിടത്തെ ജനങ്ങളിൽ അന്തർലീനമായ സാമൂഹിക ജീവിതഘടനയും ജനങ്ങളുടെ പരസ്പര ബന്ധവുംമൂലം ആഫ്രിക്കയിൽ ക്രിസ്തുമതം ദ്രുതഗതിയിൽ വ്യാപിക്കുകയാണ്.’
കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ ദിവ്യ കാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. കേരള സഭ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോടെ അനുബന്ധിച്ചാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വിശുദ്ധ കുര്‍ബാന ഓര്‍മ്മയുടെ ആഘോഷം എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കംകുറിച്ചു. വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സന്തോഷ് കരുമാത്ര എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ
കോൺസ്റ്റാന്റിനോപ്പിൾ: യുദ്ധങ്ങളെല്ലാം സൃഷ്ടിക്കെതിരായ വെല്ലുവിളിയും പ്രകൃതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ദുരന്തമാണെന്നും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ. ‘യുദ്ധങ്ങൾ എല്ലായ്‌പ്പോഴും മനുഷ്യജീവൻ ഹനിക്കുന്നതും ഭയങ്കരമായ പാരിസ്ഥിതിക നാശത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്,’ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബോംബിംഗിലൂടെ അന്തരീക്ഷം, ജലം, ഭൂമി എന്നിവയുടെ മലിനീകരണം, ആണവ കൂട്ടക്കൊലയുടെ അപകടകരമായ സാധ്യത, ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ വികിരണം, പൊട്ടിത്തെറിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള കാൻസറിന് കാരണമാകുന്ന പൊടി, വന നശീകരണം, കാർഷിക വസ്തുക്കളുടെ
തോമസുകുട്ടി കാഞ്ഞിരപ്പള്ളി ഇരുപതാം വയസില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ദൈവാലയ ശുശ്രൂഷിയായി 71 വര്‍ഷം പിന്നിട്ട കുട്ടപ്പന്‍ ചേട്ടന് ആദരവുമായി ഇടവക സമൂഹം. കാഞ്ഞിരപ്പള്ളി രൂപതയിലെ വാഴൂര്‍ ചെങ്കല്‍ തിരുഹൃദയപ്പള്ളി ദൈവാലയ ശുശ്രൂഷകനായി 71 വര്‍ഷം ശുശ്രൂഷ ചെയ്ത കുട്ടപ്പന്‍ ചേട്ടനെയാണ് ചെങ്കല്‍ ഇടവകസമൂഹം ആദരിച്ചത്. നേരത്തെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കുട്ടപ്പന്‍ ചേട്ടനെന്ന് ഏവരും വിളിക്കുന്ന വാഴൂര്‍ മൈലക്കാവുങ്കല്‍ എം.ടി. മാത്യൂവിനെ പൊന്നാട അണിയിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. വൈദികര്‍ക്ക്
തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ മികച്ച ജൈവകര്‍ഷകനായി ബ്രഹ്മകുളം സെന്റ് തോമസ് ദൈവാലയ വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ കര്‍ഷക ദിനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ദൈവാലയത്തിലെ ഒരേക്കര്‍ സ്ഥലത്ത് നഗരസഭയുടെ കദളീവനം പദ്ധതിയില്‍ 75 കദളി വാഴകളാണ് അച്ചന്‍ പരിപാലിക്കുന്നത്. ഇതിനൊപ്പം 115 റോബസ്റ്റ് വാഴകളും നൂറ് പൂവന്‍ വാഴകളും 45 ചെങ്ങാലിക്കോടനും കൃഷിയിറക്കിയിട്ടുണ്ട്. കൃഷിയോട് വലിയ താല്‍പര്യമുള്ള ഫാ. ജെയിംസ് ഏറെ ബുദ്ധിമുട്ടിയാണ് കൃഷിസ്ഥലമൊരുക്കിയത്. പയര്‍, വെണ്ട, വഴുതന, കാന്താരിമുളക് എന്നിവയും
ജയ്‌സ് കോഴിമണ്ണില്‍ സന്യസ്തജീവിതം പ്രഭാപൂരിതമാക്കിയ ശ്രേഷ്ഠാചാര്യനായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി, കൊല്ലം ഭദ്രാസനങ്ങളുടെ അധിപനായിരുന്ന കാലം ചെയ്ത സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ. പുനലൂരിലെ വൈദികപാരമ്പര്യമുള്ള ആറ്റുമാലില്‍ വരമ്പത്ത് കുടുംബത്തിലെ പൂര്‍വികരായ വൈദികര്‍ പരുമല തിരുമേനിയോടും പരുമല സെമിനാരിയുടെ സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമനോടും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മാര്‍ അന്തോണിയോസിന്റെ പിതാമഹനായ ആറ്റുമാലില്‍ സ്‌കറിയാ കത്തനാര്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍
ഭോപ്പാല്‍: ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സിബിസിഐ. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടി ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സമൂഹത്തിലെ ദളിതരെ സംബന്ധിച്ച് ഒന്നും മാറിയിട്ടില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസ് ഫോര്‍ ദളിത്‌സ് ആന്റ് ലോവര്‍കാസ്റ്റ്‌സ് സെക്രട്ടറി ഫാ. വിജയ് കുമാര്‍ നായക് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ഒരു ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയും അമ്മയെ നഗ്നയാക്കുകയും സഹോദരിയെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 18-കാരനായ നിതിന്‍ അഹിര്‍വാര്‍ എന്ന ദളിത്
Don’t want to skip an update or a post?