Follow Us On

19

August

2025

Tuesday

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണം0

    കാക്കനാട്: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്. എസ്എംവൈഎം ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരളാ റീജിയണ്‍ രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപ ക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്  പ്രസിദ്ധീകരി ക്കാത്തതിനെ അപലപിക്കുകയും ചെയ്തു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എസ്എംവൈഎം

  • അമ്മയുടെ  ബര്‍ത്ത്‌ഡേ സമ്മാനം!

    അമ്മയുടെ ബര്‍ത്ത്‌ഡേ സമ്മാനം!0

    റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.

  • ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ  നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ

    ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ0

    രണ്ടായിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അപൂർവ ദിനമാവുകയാണ് 2023 സെപ്തംബര് 10. പോളണ്ടിൽ നിന്നുള്ള ഉൾമ കുടുംബം സഭയുടെ ധീര രക്തസാക്ഷികളുടെ നിരയിൽ സ്ഥാനം പിടിക്കുന്നത് ചില അപൂർവതകളോടെയാണ്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒൻപത് അംഗ കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നത്. ജനനത്തോടെ ജീവൻ വെടിഞ്ഞ അവരുടെ ഏഴാമത്തെ കുഞ്ഞും നാമകരണം ചെയ്യപ്പെടുന്നു എന്നതും ഏറെ ശ്രദ്ധേയം. 1944 ലെ നാസി കൂട്ടക്കൊലയിൽനിന്ന് രക്ഷിക്കാൻ ഒരു കുടുംബത്തിലെ എട്ട് ജൂതന്മാരെ രണ്ടു

  • കെസിബിസി നാടകമേള 21 മുതല്‍ 30 വരെ

    കെസിബിസി നാടകമേള 21 മുതല്‍ 30 വരെ0

    കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ  എറണാകുളം പിഒസിയില്‍ നടക്കും. ഒമ്പത് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉള്‍പ്പെടെയാണ് ഇത്തവണത്തെ നാടക മേള. 21-ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചി യമ്മ, 22-ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’, 23-ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24-ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25-ന് കൊല്ലം ആത്മ മിത്രയുടെ ‘കള്ളത്താക്കോല്‍’, 26-ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27- ന്

  • 40 വർഷത്തെ വിലക്കിന് വിട, സന്യസ്തരെ രാജ്യത്തേക്ക് വീണ്ടും സ്വീകരിച്ച് മൊസാംബിക്ക്

    40 വർഷത്തെ വിലക്കിന് വിട, സന്യസ്തരെ രാജ്യത്തേക്ക് വീണ്ടും സ്വീകരിച്ച് മൊസാംബിക്ക്0

    ഡോമു: കടുത്ത കത്തോലിക്കാ വിരുദ്ധതയെ തുടർന്ന് രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട് 40 വർഷത്തിനുശേഷം കത്തോലിക്കാ സന്യസ്തരെ തിരികെ സ്വാഗതം ചെയ്ത് തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്. പോർച്ചുഗലിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ മൊസാംബിക് പുറത്താക്കിയത്. രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ വിവരിക്കാനാവാത്ത സന്തോഷമാണ് തനിക്കെന്ന് മടങ്ങിയെത്തിയ ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’ സഭാംഗം സിസ്റ്റർ മരിയൻ ഡോസ് സാന്റോസ് പറഞ്ഞു. മൊസാംബിക്കിന്റെ വടക്കുകിഴക്കുള്ള ടെറ്റെ രൂപതയിലെ ഡോമുവിൽ എത്തിയ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം തന്നെ ഏറെ സ്പർശിച്ചുവെന്നും

  • ‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍

    ‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍0

     സിസ്റ്റര്‍ ജോയ്‌സ് സി.എം.സി ‘ദൈവത്തിലുള്ള ആശ്രയത്വമാണ് ഞങ്ങളുടെ ബാങ്ക്, യാചിക്കുന്നതാണ് ഞങ്ങളുടെ രീതി, അസൗകര്യമാണ് ഞങ്ങളുടെ സൗകര്യം.’ നല്ല സമറായന്‍ ആശ്രമത്തിന് ആരംഭംകുറിച്ച ഫാ. റോയി വടക്കേലിന്റെ ജീവിതപ്രമാണമാണിത്. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന അദ്ദേഹം, അഗതികളും അനാഥരും സമൂഹം അവഗണിച്ചവരുമായവരുടെ വേദന തിരിച്ചറിഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു. മാനസികമായി താളം തെറ്റിയവരും സ്‌നേഹിക്കാനും സംരക്ഷിക്കാനും ആരും ഇല്ലാത്തവരുമായ സ്ത്രീകള്‍ക്ക് സ്‌നേഹവും സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നതിന് ഒരു ഭവനം എന്ന സ്വപ്‌നം ഫാ. റോയി നിരന്തര പ്രാര്‍ത്ഥനാ വിഷയമാക്കി.

  • ഓണം കഴിഞ്ഞപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം

    ഓണം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അങ്ങനെ 2023-ലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞു. ഓണാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല വിഭാഗത്തില്‍പെടുന്ന ആളുകളുടെ സന്തോഷം വര്‍ധിക്കുന്നതിന് അത് കാരണമായി. വിവിധ വിഭാഗം ജനങ്ങള്‍ക്ക് ഓണക്കാലം എങ്ങനെയൊക്കെ സന്തോഷം നല്‍കി എന്നു നോക്കാം. ആദ്യം ബിസിനസ് മേഖലയെ എടുക്കാം. ഉത്പാദകര്‍, വിതരണക്കാര്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ മേഖല. അവര്‍ക്കെല്ലാം ബിസിനസ് നല്ലവണ്ണം നടന്നു. ഓണക്കോടി വില്‍പനയിലൂടെ ആ മേഖല 1700 കോടി രൂപയെങ്കിലും ഓണക്കാലത്ത് നേടി. ഉത്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം

  • താളംതെറ്റുന്ന  ന്യൂനപക്ഷ ക്ഷേമം

    താളംതെറ്റുന്ന ന്യൂനപക്ഷ ക്ഷേമം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്). വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി

Latest Posts

Don’t want to skip an update or a post?