Follow Us On

01

December

2025

Monday

Author's Posts

  • ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ

    ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ0

    വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതു പകരാനെത്തുന്ന പേപ്പൽ പര്യടനത്തിന്റെ ആപ്തവാക്യം ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ്. കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ

    READ MORE
  • പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ

    പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ0

    മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്‌പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്. ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന്

    READ MORE
  • ചർച്ച വിഫലം, നിക്കരാഗ്വൻ ബിഷപ്പ് അൽവാരസിനെ ഒർട്ടേഗാ ഭരണകൂടം വീണ്ടും ജയിലിലടച്ചു

    ചർച്ച വിഫലം, നിക്കരാഗ്വൻ ബിഷപ്പ് അൽവാരസിനെ ഒർട്ടേഗാ ഭരണകൂടം വീണ്ടും ജയിലിലടച്ചു0

    മനാഗ്വേ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടവും രാജ്യത്തെ സഭാനേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകൾ വിഫലം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ നിരന്തരം വിമർശിക്കുന്നതിനെ തുടർന്ന് 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസ് വീണ്ടും ജയിലിലേക്ക്. ബിഷപ്പ് ജയിൽ മോചിതനായെന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബിഷപ്പ് അൽവാരസ് ജയിലിലേയ്ക്ക മടങ്ങാൻ നിർബന്ധിതനായി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘ബിഷപ്പിനെ

    READ MORE
  • ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ

    ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളിൽനിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന്

    READ MORE

Latest Posts

Don’t want to skip an update or a post?