Follow Us On

25

November

2024

Monday

Author's Posts

  • പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 1400 വൈദീക വിദ്യാർത്ഥികൾ കാൽനടയായി ജസ്‌ന ഗോറയിലേക്ക്!

    പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 1400 വൈദീക വിദ്യാർത്ഥികൾ കാൽനടയായി ജസ്‌ന ഗോറയിലേക്ക്!0

    സെസ്റ്റോച്ചോവ: അജപാലന ശുശ്രൂഷയിൽ ദൈവമാതാവിന്റെ പരിപാലനയും മാധ്യസ്ഥവും തേടാൻ പോളണ്ടിലെ ജസ്‌ന ഗോറെ തീർത്ഥാടന കേന്ദ്രത്തിലേക്ക് 1400 വൈദീക വിദ്യാർത്ഥികളുടെ കാൽനട തീർത്ഥാടനം. പോളണ്ടിലെ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന മേജർ സെമിനാരി വിദ്യാർത്ഥികളാണ് ചെസ്റ്റോചോവയിലെ ജസ്‌ന ഗോറെ തീർത്ഥാടനകേന്ദ്രത്തിലേക്ക് തീർത്ഥാടകരായി എത്തിയത്. രൂപതയ്ക്കുവേണ്ടിയും സന്യാസസഭകൾക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്നവരുടെ ജസ്‌ന ഗോറെ തീർത്ഥാടനം അഞ്ച് വർഷത്തിൽ ഒരിക്കൽ പോളിഷ് സഭ ക്രമീകരിക്കുന്ന വിശേഷാൽ അനുഷ്ഠാനമാണ്. ദൈവവിളികൾ വർദ്ധിക്കാനും വൈദികർ തങ്ങളുടെ വിളിയിൽ വിശ്വസ്തതയോടെ ഉറച്ചുനിൽക്കാനും വേണ്ടി

    READ MORE
  • മാർഗരറ്റ് റോപ്പർ: ധീരപിതാവിന്റെ വീരപുത്രി! 0

    ഇന്ന് (ജൂൺ 22) വിശുദ്ധ തോമസ് മൂറിന്റെ തിരുനാൾ. ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറിഎട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മൂറിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാർഗരറ്റ് റോപ്പറെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? പിതാവിന്റെ കാലടികൾ പിൻചെന്ന ആ മകളുടെ വിശ്വാസസ്‌ഥൈര്യം അടുത്തറിയാം, പിതാവിന്റെ തിരുനാൾ ദിനത്തിൽ. കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കുന്നവരിൽ തോമസ് മൂറിനെ അറിയാത്തവരായി ആരുമുണ്ടാവില്ല- ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറി എട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ വധശിക്ഷ ഏറ്റുവാങ്ങിയ ധീരരക്തസാക്ഷി.

    READ MORE
  • ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ

    ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ0

    ബ്രസീൽ: ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിയാറുണ്ടായിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു. പാപ്പയുടെ സ്വദേശമായ ജർമനിയിലെ ബവേറിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഓസ്വാൾഡ് ദൈവാലയത്തിൽ നിന്നാണ് കുരിശ് നഷ്ടമായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും അവിടെനിന്ന് പണവും നഷ്ടപ്പെട്ടതായും പൊലീസ് അറിയിച്ചു. 1951ൽ ഇതേ ദൈവാലയത്തിൽ വച്ചായിരുന്നു ബെനഡിക്ട് പാപ്പയുടെ പൗരോഹിത്യസ്വീകരണം. 2020ൽ നടന്ന ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പാപ്പ സമ്മാനിച്ച നൽകിയ ഈ കുരിശ് ചില്ലുകൂട്ടിൽ ദൈവാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രസ്തുത കുരിശുരൂപം കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന ബോധ്യമുണ്ടെന്ന് അന്വേഷണ

    READ MORE
  • കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു

    കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തെ ചെറുക്കുന്ന, ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന തൊഴിലാളികൾക്ക് പ്രോത്‌സാഹനമേകാൻ 5000 ഡോളർ ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി. മികച്ച ഉത്പന്നങ്ങളും സർവീസുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മാർക്കറ്റ് പ്ലേസ് ആപ്ലിക്കേഷൻ കമ്പനിയായ ‘പബ്ലിസ്‌ക്യു’വാണ് ജീവന്റെ വക്താക്കളായ തൊഴിലാളികൾക്കായി ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങളുള്ള, കുഞ്ഞിനെ ദത്തെടുക്കുന്ന തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. ‘കുടുംബങ്ങളെ അനുകൂലിക്കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും അത് തുറന്നുപറയുന്നതിൽ ലജ്ജയില്ലെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ‘പബ്ലിസ്‌ക്യു’ സി.ഇഒയും സ്ഥാപകനുമായ മൈക്കൽ സീഫെർട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

    READ MORE

Latest Posts

Don’t want to skip an update or a post?