Follow Us On

15

March

2025

Saturday

Author's Posts

  • റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍

    റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായി  റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ. കുര്യന്‍ താമരശേരി  കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരിയായി നിയമിതനായതിനെതുടര്‍ന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാന്‍സലറായി നിയമിതനായത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍നിന്നും സഭാ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെത്തി 2023 മെയ് മാസം മുതല്‍ രൂപതയുടെ വൈസ് ചാന്‍സലര്‍ ആയി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവകയിലെ  ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ്.

    READ MORE
  • സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു

    സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു0

    കോട്ടയം:  മാതൃകാ കര്‍ഷക കുടുംബത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്. ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷി തോട്ടം, ഔഷധ

    READ MORE
  • ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും ബിഷപ് മാര്‍ ജോസ് പുളിക്കലിനും  ചാവറ അവാര്‍ഡ്

    ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും ബിഷപ് മാര്‍ ജോസ് പുളിക്കലിനും ചാവറ അവാര്‍ഡ്0

    കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സെന്റ് ചാവറ അവാര്‍ഡിന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു. 250 ല്‍ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ്

    READ MORE
  • കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു

    കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു0

    കൊച്ചി : കെസിബിസി വിമണ്‍സ് കമ്മീഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (ചെയര്‍മാന്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നന്മയിലേക്ക് നയിക്കുന്നവയാകണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മീയവളര്‍ച്ചയ്ക്കു സഹായകരമാകണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ഡോ. ജിബി ഗീവര്‍ഗീസ് പുതിയ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി സ്ഥാനമേറ്റു. ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. തോമസ് തറയില്‍ (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ & പിഒസി ഡയറക്ടര്‍), ഫാ. ബിജു കല്ലിങ്കല്‍, ഫാ. ജോസ് പാറയില്‍കട, ഡെല്‍സി

    READ MORE

Latest Posts

Don’t want to skip an update or a post?