ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 4, 2025

ഏഡന്‍/യെമന്‍: നാലാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്ന തുറമുഖ നഗരമാണ് ഏഡന്‍. പല പീഡനങ്ങളിലൂടെയും കടന്നുപോയെങ്കിലും ഇസ്ലാമിന്റെ അധിനിവേശം ഉണ്ടാകുന്നത് വരെ ഇവിടെ ക്രൈസ്തവവിശ്വാസം പടര്‍ന്നു പന്തലിച്ചു. 1970 കളില്‍ പോലും ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് മോസ്‌കുകള്‍ക്കൊപ്പം നികുതിയിളവ് ഇവിടെ ലഭ്യമായിരുന്നു. മാത്രമല്ല വിദേശത്ത് നിന്ന് വൈദികര്‍ക്ക് ഇവിടെ വന്ന് താമസിക്കുന്നതിനോ ദൈവാലയത്തില്‍ പ്രസംഗിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലീം ബദര്‍ഹുഡ് അധികാരത്തിലേക്ക് കടന്നുവന്നതോടയാണ് ഇവിടെ കാര്യങ്ങള്‍ മാറിമറിയുന്നത്. 1980 കളില്‍ ഏഡനില്‍ ക്രൈസ്തവ വിശ്വാസിയായി ജനിച്ച് ആദ്യകാലത്ത്

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി. ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ആയിരത്തഞ്ഞൂറോളം സ്ത്രീകള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികളായി ബ്രിട്ടനില്‍ എത്തിയിട്ടുള്ള സ്ത്രീകള്‍ വിശ്വാസ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സന്‍ അധ്യക്ഷത വഹിച്ചു.

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ രേഖകളില്‍ സാധരണയായി ഉപയോഗിച്ചുവരുന്ന രണ്ടു പദങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി വത്തിക്കാന്‍. ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിനെ’ അഭിസംബോധന ചെയ്ത വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് കത്തോലിക്ക സഭയുടെ ധാര്‍മിക വീക്ഷണവുമായി ചേര്‍ന്നുപോകാത്ത ‘റിപ്രൊഡക്റ്റീവ് ഹെല്‍ത്ത്’, ‘ജെന്‍ഡര്‍’ എന്നീ പദങ്ങളുടെ പൊതുവായ അര്‍ത്ഥത്തിലുള്ള ഉപയോഗത്തോട് വിയോജിപ്പ് വ്യക്തമാക്കിയത്. ഗര്‍ഭഛിദ്രത്തെ കൂടെ ഉള്‍പ്പെടുത്തുന്ന പ്രസവത്തോടനുബന്ധിച്ചുള്ള ചികിത്സയെ സൂചിപ്പിക്കുന്നതിനായി ‘റിപ്രൊഡക്റ്റീവ് ഹെല്‍ത്ത്’ എന്ന പദം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ദിനാള്‍

സ്വന്തം ലേഖകന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന്‍ ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍ വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ്

ഫ്രാന്‍സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസസഭാംഗമായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല്‍ മെഡിറ്ററേനിയന്‍, അറ്റ്‌ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്‍ബര്‍ട്ടിന്റെ ഓര്‍മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില്‍ ഒന്‍പത് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്‌നിയില്‍ നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്‍ബര്‍ട്ട് പിന്നീട്

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജനസംഗമം (ഹന്തൂസാ-ആനന്ദം-2024) ശ്രദ്ധേയമായി. എസ്എംവൈഎം സംഘടിപ്പിച്ച സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ തനതായ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മോട്ടിവേഷണല്‍ സ്പീക്കറും കത്തോലിക്കാ വചനപ്രഘോഷകനുമായ ബ്രണ്ടന്‍

ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരമെങ്കിലും ഈ പ്രതിമക്ക് കൂടുതലുണ്ട്. ഇതോടെ

വാഷിംഗ്ടണ്‍ ഡിസി: കോളേജുകളും സ്‌കൂളുകളുമായി ‘ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തുവാനുള്ള പദ്ധതിയുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രാര്‍ത്ഥനാ ആപ്പുകളിലൊന്നായ ഹാലോ ആപ്പ്. ഇത്തരത്തില്‍ ഹാലോ ആപ്പിന്റെ പാര്‍ട്ട്ണര്‍മാരാകുന്ന സ്‌കൂളിലെയും കോളേജിലെയും കുട്ടികള്‍ക്ക് വിവിധ തലത്തിലുള്ള പതിനായിരത്തിലധികം പ്രാര്‍ത്ഥനകള്‍ ആപ്പിലൂടെ ലഭ്യമാകും. അനുദിനദിവ്യബലിയില്‍ വായിക്കുന്ന ബൈബിള്‍ വചനങ്ങള്‍, ജപമാല, കരുണയുടെ ജപമാല തുടങ്ങി സാധാരണ ഉപയോഗിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനാ സമയം ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഓപ്ഷനും ആപ്പിലുണ്ട്.
Don’t want to skip an update or a post?