ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 4, 2025

ബെല്‍ജിയത്തിന്റെ രാജാവിന്റെ ഔദ്യോഗിക വസതിയായ ലെയ്‌ക്കെന്‍ കൊട്ടാരത്തിന്റെ കവാടത്തിനരികില്‍ കുതിരപ്പടയുടെ അകമ്പടിയോടെ എത്തിയ പാപ്പായെ ബെല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലെയൊപോള്‍ഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റില്‍ഡെ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ‘ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ജനങ്ങള്‍ പരസ്പരാദരവോടെ സഹവസിക്കുന്ന, സമാധാനത്തിന്റെ അടയാളവും പാലവുമായ ബെല്‍ജിയം കൃതജ്ഞതാരൂപയിയോടെയാണ് താന്‍ സന്ദര്‍ശിക്കുന്നതെന്നും ദൈവം ബെല്‍ജിയത്തെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദര്‍ശനക്കുറിപ്പില്‍ രേഖപ്പെടുത്തി. ഫിലിപ്പ് ലെയൊപോള്‍ഡ് രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ചാനന്തരം പാപ്പാ കൊട്ടാരത്തില്‍ വച്ച് രാഷ്ട്രീയാധികാരികള്‍ മതപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, പൗരസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും

താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ നിഷേധിക്കപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. താലിബാന്റെ കിരാത നടപടികളാണ് പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്കാണ് സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചത്. താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷമുള്ള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി, അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ നിശിതമായി അപലപിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫാണ്. സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ഈ വിവേചനത്തെ ഐക്യരാഷ്ട്രസഭാസംഘടന അപലപിച്ചത്. ഈ കിരാത വിവേചനവും അടിച്ചമര്‍ത്തലും

തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്ന ഉക്രൈനില്‍ ദിനം തോറും രണ്ടു കുട്ടികള്‍ വീതം ആക്രമണത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബര്‍ രണ്ടുമുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ടത് 8 കുട്ടികള്‍. 39 കുട്ടികള്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ രണ്ടിന് ഉക്രൈനില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ മുപ്പത്തിയൊന്‍പത് കുട്ടികള്‍ക്ക് പരിക്കേറ്റു. യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക്

യൂറോപ്പിലെങ്ങും സമാധാനവും പ്രാര്‍ത്ഥനയും പ്രഘോഷിക്കാനും പരിശീലിപ്പിക്കാനുമായി വേറിട്ട മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാന്‍സിസ് മാര്‍പാപ്പ. അതിന് വത്തിക്കാന്റെ കായികതാരങ്ങളെയാണ് അദേഹം രംഗത്തിറക്കുന്നത്. യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വത്തിക്കാന്‍ കായികതാരങ്ങളെ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്. സെപ്റ്റംബര്‍ 29 ഞായറാഴ്ച, ബെര്‍ലിനില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിലും, സൂറിച്ചില്‍ നടക്കുന്ന സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പിലും വത്തിക്കാന്‍ കായികതാരങ്ങള്‍ പങ്കെടുക്കും. ഈ രണ്ടിടങ്ങളും പ്രാര്‍ത്ഥനയുടെ വേദികളാക്കി മാറ്റുക എന്നതാണ് വത്തിക്കാന്‍ കായിക താരങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്.

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് കീത്തിലി കേന്ദ്രമായി പുതിയ മിഷന്‍. കീത്തിലി സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സാന്നിധ്യത്തില്‍ മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപനം നടന്നു. രൂപതയുടെ പാസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട് മിഷന്‍ പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിച്ചു. അതിനുശേഷം മാര്‍

യൂറോപ്പിന്റെ അടിസ്ഥാനമായ ക്രിസ്തീയതയിലേക്ക് തിരികെ വരാനും സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കാനും ലക്‌സംബര്ഗിലെ സാമൂഹ്യ, രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കത്തോലിക്കര്‍ യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സുവിശേഷം ജീവിക്കണം. മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോമലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കിത്തിലി കേന്ദ്രീകൃതമായി സീറോമലബാര്‍

വത്തിക്കാന്‍ സിറ്റി: നേരിയ പനിയെ തുടര്‍ന്ന് പാപ്പയുടെ പൊതുദര്‍ശന പരിപാടി റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പാപ്പയുടെ ലക്‌സംബര്‍ഗ് – ബല്‍ജിയം സന്ദര്‍ശനം നടക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ പ്രസ് ഓഫീസ്. 26 മുതല്‍ 29 വരെയാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇരു രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. 1425-ല്‍ സ്ഥാപിതമായ ലൂവെയ്‌നിലെ പ്രശസ്തമായ കത്തോലിക്ക സര്‍വകലാശാലയുടെ 600 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടെയാണ് പാപ്പയുടെ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കത്തോലിക്ക യുണിവേഴ്‌സിറ്റി ലൂവെയ്‌നിലെയും യുണിവേഴ്‌സിറ്റി
Don’t want to skip an update or a post?