ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 4, 2025

ലണ്ടന്‍: ‘അസിസ്റ്റഡ് സൂയിസൈഡിന്’ (രോഗിയുടെ ആവശ്യപ്രകാരം നടത്തുന്ന ആത്മഹത്യയ്ക്കുള്ള സഹായം) അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്‍മേല്‍ യുകെ പാര്‍ലമെന്റില്‍ നവംബര്‍ 29ന് വോട്ടെടുപ്പ് നടക്കും. ഈ പശ്ചാത്തലത്തില്‍ തങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംപിമാരെ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുവാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌നിക്കോള്‍സ് ഇടയേലഖനം പുറപ്പെടുവിച്ചു. മരിക്കാനുള്ള അവകാശം മരിക്കാനുള്ള കടമയായി മാറിയേക്കാമെന്നും വളരെ ശ്രദ്ധയോടുകൂടെ മാത്രമേ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുതിരാവുള്ളൂവെന്നും കര്‍ദിനാളിന്റെ കത്തില്‍ പറയുന്നു. ദൈവത്തെ മറന്നുകൊണ്ടുള്ള

വത്തിക്കാന്‍ സിറ്റി: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 പേരും സഭയുടെ ഐക്യത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പദവിയുടെ ഔന്നത്യത്തിലുപരി ശുശ്രൂഷയ്ക്കുള്ള അവസരമായി കര്‍ദിനാള്‍ പദവി മാറണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പുതിയ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ പാപ്പ പറയുന്നു. ‘കണ്ണുകള്‍ ഉയിര്‍ത്തി, കൈകള്‍ കൂപ്പി, നിഷ്പാദുകരായി’ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് അര്‍ജന്റീനിയന്‍ കവിയായ ഫ്രാന്‍സിസ്‌കോ ലൂയിസ്

ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍. ‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍

ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുന്നത് ഒക്ടോബര്‍ 19-നാണ്. രൂപതയിലെ വിവിധ റീജിയണുകളിലെ സീറോമലബാര്‍ പ്രോപ്പസേഡ് മിഷന്‍, മിഷന്‍, ഇടവകകള്‍ എന്നിവിട ങ്ങളില്‍നിന്നുമുള്ള മത്സരാത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. ലണ്ടന്‍,പ്രെസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. ഒക്ടോബര്‍ 26 ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍

ഓസ്റ്റിന്‍/യുഎസ്എ: ഗര്‍ഭഛിദ്രത്തെ അടിയന്തിര സര്‍വ്വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ടെക്‌സാസിലെ ആശുപത്രികളില്‍ എമര്‍ജന്‍സി റൂമുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നിര്‍ബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തെ സുപ്രീം കോടതി തടഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്ടിന്റെ പിരിധിയില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടില്ലെന്നുള്ള ഫിഫ്ത് സര്‍ക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹോസ്പിറ്റലുകള്‍ നല്‍കേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ആശുപത്രികളുടെ

അറ്റ്‌ലാന്റ/യുഎസ്എ: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നത് മുതല്‍ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നത് തടയുന്ന ‘ലൈഫ് ആക്ട്’ യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കേസില്‍ വിചാരണ കോടതി അസാധുവാക്കിയ നിയമമാണ് ജോര്‍ജിയ സുപ്രീം കോടതി പുനഃസ്ഥാപിച്ചത്. ഒന്നിനെതിരെ ആറ് ജഡ്ജിമാര്‍ നിയമം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരാണ് ‘ലൈഫ് ആക്ട്’ എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ജഡ്ജി ലൈഫ് ആക്ട്

വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു. ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

മാഡ്രിഡ്/സ്‌പെയിന്‍: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. ഈ 17 കുട്ടികള്‍ ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര്‍ ഭാവിയില്‍ ആരായി മാറുമെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഇവര്‍ സമൂഹത്തിന് എന്തൊക്കെ സംഭാവനകള്‍ നല്‍കുമെന്ന് ആര്‍ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര്‍ നിങ്ങളുടെ ഉള്ളില്‍ ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്‍മികത്വം വഹിച്ചുകൊണ്ട് സ്‌പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്‍സിയ ബെല്‍ട്രാന്‍
Don’t want to skip an update or a post?