Follow Us On

30

October

2025

Thursday

  • ഫ്രാന്‍സിസ് പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ അവസാന സന്ദേശം പുറത്തുവിട്ടു

    ഫ്രാന്‍സിസ് പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ അവസാന സന്ദേശം പുറത്തുവിട്ടു0

    മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത ഈ സന്ദേശം പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ വാരികയായ ‘ഓഗി’ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ ഇക്കഴിഞ്ഞ ജനുവരി 8ന്  ഇറ്റലിയിലെ ‘ലിസണിങ് വര്‍ക്ഷോപ്പില്‍’ പങ്കെടുത്ത യുവതീ യുവാക്കള്‍ക്കായി അയച്ച വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. സാന്താ മാര്‍ത്ത വസതിയിലിരുന്നു റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍  പാപ്പാ പറഞ്ഞു ‘പ്രിയ യുവതീ യുവാക്കളെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭംഗിയായി ശ്രവിക്കാന്‍ പഠിക്കുക എന്നത്. ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറ അസാധാരണം

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറ അസാധാരണം0

    പാപ്പാ ഫ്രാന്‍സിസിന്റെ   അന്ത്യവിശ്രമ സ്ഥലം  പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥിക്കാനായി തുറന്നു കൊടുക്കുമ്പോള്‍ തികച്ചും അസാധാരണമായ കാഴ്ചകളാണ് അവിടെ കാണാന്‍ കഴിയുക. സാധാരണ മാര്‍പാപ്പമാരെ സംസ്‌കരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരുടെയുപോലുള്ള കല്ലറയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സംസ്‌കരിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ കല്ലറയും തീര്‍ത്തും ലളിതമാണ്.   സാന്താ മരിയ ബസിലിക്കക്കുള്ളില്‍ പൗളിന്‍ ചാപ്പലിനും സ്‌ഫോര്‍സ ചാപ്പല്‍ ഓഫ് ദ ബസിലിക്കയ്ക്കുമിടയില്‍ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള മൃതകുടീരത്തിന്റെ സ്ഥാനം. കല്ലറയില്‍  ഒരു ചെറിയ കുരിശും ഫ്രാന്‍സിസ്

  • ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ

    ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ0

    ‘ഫ്രാന്‍സിസ് പാപ്പയ്ക്ക്—ഏഷ്യയിലെ ജനങ്ങളോട് അഗാധമായ ആദരവുണ്ടായിരുന്നുവെന്ന് മ്യാന്മാറിലെ കാര്‍ദ്ദിനാള്‍ ബോ. ”സ്‌നേഹവും സഹാനുഭൂതിയുള്ള ഇടയന്‍; മ്യാന്മാറിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ പാപ്പയെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങളിലൂടെ പ്രതിധ്വനിച്ചു. ഞങ്ങളുടെ നൊമ്പരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഹൃദയം ശ്രവിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ സൗഖ്യം നല്‍കുന്നതായിരുന്നു.’ ”ലോകം മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് ലോകം മുഴുവനോടുമൊപ്പം നമ്മളും തേങ്ങുകയാണ്. ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍… മ്യാന്‍മറിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍

  • കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ  നയിക്കും

    കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ നയിക്കും0

    ദിവംഗതനായ ഫ്രാന്‍സിസ് പാപ്പായുടെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കമായുള്ള ആദ്യദിനധ്യാനം നയിക്കാന്‍ കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സയെ ചുമതലപ്പെടുത്തി. 24-ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന മൂന്നാമത്തെ കര്‍ദ്ദിനാള്‍ കോളേജ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 1980 മുതല്‍ നീണ്ട 44 വര്‍ഷങ്ങള്‍ പേപ്പല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്‌സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും. ‘സഭയെയും ലോകത്തെയും’

  • ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

    ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…0

    ”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ്‌ ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

  • അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

    അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍0

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

Latest Posts

Don’t want to skip an update or a post?