ക്രിമിനല്‍ സംഘത്തിന് എതിരായ പോലീസ് നടപടി: റിയോ ഡി ജനീറോയില്‍ 100-ലധികം പേര് മരിച്ചു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- October 30, 2025

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന് ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.

അങ്കാവ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഓശാന ഘോഷയാത്രയില്‍ അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല്‍ ഐക്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടി. എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില്‍ ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന്‍ അസീറിയന്‍ സഭയുടെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്‍ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര്‍ ഏലിയയുടെ ചരിത്രപ്രസിദ്ധമായ

വത്തിക്കാന്‍ സിറ്റി: ഓശാന ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി, കര്‍ത്താവിന്റെ പീഡാനുഭവത്തിനായുള്ള ദിവ്യബലിയുടെ സമാപനത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വ്യക്തിപരമായ ആശംസകളോടെ ആനന്ദിപ്പിച്ചു. പരിശുദ്ധ പിതാവിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയാണ് ദിവ്യബലിക്ക് നേതൃത്വം നല്‍കിയതെങ്കിലും, അന്തിമ അനുഗ്രഹത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് പുറത്തുവന്നു. വീല്‍ചെയറില്‍, അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ‘ഹാപ്പി ഓശാനയും ഹാപ്പി ഹോളി വീക്കും’ എന്ന ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ചെസ്റ്റര്‍ (യുകെ): ചെസ്റ്റര്‍ നഗരവീഥികളില്‍ ജീസസ് യൂത്ത് അംഗങ്ങളും ചെസ്റ്റര്‍ മലയാളി കത്തോലിക്ക കൂട്ടായ്മ അംഗങ്ങളും ചേര്‍ന്ന് പീഡാനുഭവ സ്മരണ പുതുക്കി. സിറ്റി കൗണ്‍സിലിന്റെ അനുമതിയോടെ ചെസ്റ്റര്‍ നഗരമധ്യത്തില്‍ കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തില്‍ പീഡാനുഭവ ദൃശ്യാവിഷ്കരണവും ചെസ്റ്റര്‍ സിറ്റി സെന്ററില്‍ നടത്തി. നൂറുകണക്കിന് ആളുകള്‍ നഗരവീഥികളില്‍ കാഴ്ചക്കാരായി ഒത്തുകൂടി. വിശുദ്ധ വാരത്തിനു മുന്നോടിയായി ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്കരണം കുട്ടികള്‍ നടത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക്

94-ാം വയസില്‍ രോഗികളുടെ ജൂബിലി ആഘോഷത്തിനായി നേപ്പിള്‍സില്‍ നിന്ന് റോമിലേക്ക് യാത്ര ചെയ്യുമ്പോള്‍, സിസ്റ്റര്‍ ഫ്രാന്‍സെസ്കയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകണം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം, അങ്ങനെ പൂര്ണദണ്ഡവിമോചനം പ്രാപിക്കണം. ഏതാണ്ട് അന്ധയായ, വീല്‍ചെയറില്‍, മാത്രം സഞ്ചരിക്കുന്ന സിസ്റ്റര്‍ ഫ്രാന്സെസ്കയുടെ അതേ ലക്ഷ്യത്തോടെ മറ്റൊരാളും അതേ സമയം തന്നെ അവിടെ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ മൃതകുടീരത്തിനു സമീപം സിസ്റ്റര്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുമ്പോള്‍, ഒരു ചെറിയ കൂട്ടം ആളുകള്‍

മോസ്കോ: വത്തിക്കാന്‍-റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്നിലെ ‘സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍’ ചര്‍ച്ച ചെയ്തു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ആര് ഗല്ലഗറും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സമകാലിക രാഷ്ട്രീയവിഷയങ്ങളും ഉക്രെയ്നിലെ യുദ്ധവും ചര്‍ച്ചാവിഷയമായതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാനുഷികമായ പരിശ്രമം പരിശുദ്ധ സിംഹാസനം തുടരുമെന്ന് ആവര്‍ത്തിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി. റഷ്യയും ഉക്രെയ്നും

ഡമാസ്ക്കസ്: കഴിഞ്ഞ പത്ത് വര്‍ഷമായി അല്‍ – നസ്രാ തീവ്രവാദസംഘത്തിന്റെ തടവിലായിരുന്ന സിറിയയിലെ ഹോംസ് അതിരൂപതയില്‍ നിന്നുള്ള കത്തോലിക്ക ഡീക്കന്‍ മോചിതനായി. ഡീക്കന്‍ ജോണി ഫൗദ് ദാവൂദാണ് പത്ത് വര്‍ഷത്തിന് ശേഷം അല്‍- നസ്രാ തീവ്രവാദികളുടെ തടവില്‍ നിന്ന് അപ്രതീക്ഷിതമായി മോചിതനായത്. സിറിയന്‍ കത്തോലിക്ക സഭയിലെ പെര്‍മനന്റ് ഡീക്കനായ ദാവൂദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ആഭ്യന്തരയുദ്ധക്കാലത്ത് ഹോംസിലെ ഭവനം നഷ്ടമായ ജോണി ഫൗദ് ദാവൂദ് ഏറെക്കാലം ഭക്ഷണമൊന്നുമില്ലാതെ ഇലകളും പുല്ലും മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് മോചിതനായശേഷം

വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്ക്കും നന്ദി പറഞ്ഞു. ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും
Don’t want to skip an update or a post?