വിശുദ്ധിയുടെ ഒരേ തൂവല്പക്ഷികള്
- ASIA, Featured, INTERNATIONAL, Kerala, LATEST NEWS
- May 18, 2025
പാരീസ്: റിലീജിയസ് ഓഫ് അസംപ്ഷന് കോണ്ഗ്രിഗേഷന്റെ സുപ്പീരിയര് ജനറലായി സിസ്റ്റര് ഡോ. രേഖാ ചെന്നാട്ടിനെ വീണ്ടും തിരഞ്ഞെടുത്തു. പാരീസ് അര്ച്ചുബിഷപ്പിന്റെ മുഖ്യകാര്മികത്വത്തില് നടന്ന വി. കുര്ബാനയോടുകൂടിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ ആറു വര്ഷമായിട്ട് സിസ്റ്റര് രേഖാ അസംപ്ഷന് കോണ്ഗ്രിഗേഷന്റെ സുപ്പീരിയര് ജനറല് ആയി ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. അടുത്ത ആറുവര്ഷത്തേക്കാണ് (2024-30) നിയമനം. സ്കൂള് വിദ്യാഭ്യാസത്തിനുശേഷം അസംപ്ഷന് കോണ്ഗ്രി ഗേഷനില് ചേര്ന്ന സിസ്റ്റര് രേഖാ ചേന്നാട്ട് 1984 ല് പ്രഥമ വ്രതവാഗ്ധാനം നടത്തി. 1992 ല്
ഷാര്ജാ സിറ്റി: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും പ്രഥമ തിരുവനന്തപുരം ആര്ച്ചുബിഷപ്പുമായിരുന്ന ധന്യന് ഗീവര്ഗീസ് മാര് ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത് ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര് ആര്ക്കി എപ്പാര്ക്കിയല് കത്തീഡ്രലില് ജൂലൈ 15ന് അര്പ്പിക്കുന്ന വിശുദ്ധ കുര്ബാനയില് ഗാനങ്ങള് ആലപിക്കുന്നത് യുഎഇയില് നിന്നുള്ള 22 കുട്ടികള്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുട്ടികള്. അതിനവര് നന്ദിയോടെ ഓര്ക്കുന്നത് ഫ്രാന്സിസ് മാര്പാപ്പയെയും കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയേയുമാണ്.
വാഷിംഗ്ടണ് ഡിസി: സ്വവര്ഗാനുരാഗികളുടെ എല്ജിബിറ്റിക്യു+ കൂട്ടായ്മകളുടെ അവകാശങ്ങള് മനുഷ്യാവകാശങ്ങളുടെ ഗണത്തില്പ്പെടുത്തി ആഗോളതലത്തില് ഇവര്ക്ക് പിന്തുണ നല്കുന്ന നയവുമായി അമേരിക്കന് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്. അമേരിക്കയില് കുടിയേറുന്നതിനോ അഭയാര്ത്ഥിയായി വരാന് ശ്രമിക്കുന്നതോ ആയ വ്യക്തി ബയോളജിക്കിലായി സ്ത്രീയോ പുരുഷനോ ആണെന്നുള്ളത് പരിഗണിക്കാതെ ഇഷ്ടമുള്ള ജെന്ഡര് രേഖപ്പെടുത്താമെന്നടക്കമുള്ള നിര്ദേശങ്ങള് അടങ്ങിയ വിശദമായ റിപ്പോര്ട്ടാണ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില് ട്രാന്സ്ജെന്ഡര് സമൂഹത്തിന് ജോലിസാധ്യതയും സംരംഭകസാധ്യതയും വളര്ത്തുന്നതിനായി ട്രാന്ഫര്മേഷന് സലൂണിന് സാമ്പത്തിക സഹയാം നല്കുന്നതടക്കം ഡസന് കണക്കിന് പദ്ധതികാളാണ് വിവിധ ഫെഡറല് ഏജന്സികളുടെ
ഇറ്റാലിയന് സ്വദേശിനിയായ പിയറീന ഗില്ലിക്ക് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദര്ശനങ്ങളില് സഭയുടെ ദൈവശാസ്ത്രത്തിനോ ധാര്മികതയ്ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വ്യക്തമാക്കി വത്തിക്കാന്. ഫ്രാന്സിസ് മാര്പാപ്പയുടെ അംഗീകാരത്തോടെ വിശ്വസകാര്യങ്ങള്ക്കായുള്ള ഡിക്കാസ്റ്ററി തലവന് കര്ദിനാള് വിക്ടര് മാനുവല് ഫെര്ണാണ്ടസ് ബ്രെസ്കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റലിയിലെ മോണ്ടിച്ചിയാരിയിലും ഫൗണ്ടനെല്ലയിലും വച്ച് 1947 ലും 1966ലുമാണ് മാതാവ് പിയറീന ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടത്. മറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഗില്ലിയുടെ എഴുത്തുകള് മറിയത്തിന്റെ മാതൃത്വത്തിലുള്ള സമ്പൂര്ണും എളിമ നിറഞ്ഞതുമായ സമര്പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും
കാറക്കാസ്/വെനസ്വേല: രാജ്യത്തെ ദിവ്യകാരുണ്യത്തിന് പുനര്പ്രതിഷ്ഠിച്ച് വെനസ്വേലന് ബിഷപ്പുമാര്. തലസ്ഥാനഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്, ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്പ്രതിഷ്ഠാ ചടങ്ങില് വാലന്സിയ ആര്ച്ചുബിഷപ്പും വെനസ്വേലന് എപ്പിസ്കോപ്പല് കോണ്ഫ്രന്സ് പ്രസിഡന്റുമായ ജീസസ് ഗൊണ്സാലസ് ഡെ സാരാറ്റ് മുഖ്യകാര്മികത്വം വഹിച്ചു. 125 വര്ഷങ്ങള്ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്. വെനസ്വേലയിലെ ജനങ്ങള് ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള് മാത്രമേ വെനസ്വേല യഥാര്ത്ഥത്തില് ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്ച്ചുബിഷപ് പറഞ്ഞു. സാമൂഹിക
വാഷിംഗ്ടണ് ഡിസി: എണ്പത്തിമൂന്ന് വര്ഷത്തെ ഇടവേളക്ക് ശേഷം യുഎസില് ദേശീയ ദിവ്യകാരുണ്യ കോണ്ഗ്രസ്. ജൂലൈ 17മുതല് 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല് പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള് ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില് സ്റ്റേഡിയത്തില് എത്തുന്നതോടെ ദിവ്യകാരുണ്യകോണ്ഗ്രസിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്, പ്രഭാഷണങ്ങള്, വിവിധ വര്ക്ക്ഷോപ്പുകള് എന്നിവ ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ ഭാഗമായി നടക്കും. യുഎസിലെ പ്രശസ്തരായ വചനപ്രഘോഷകരും സംഗീതജ്ഞരും നേതൃത്വം നല്കും.
കന്സാസ്/യുഎസ്എ: ഗര്ഭസ്ഥ ശിശുക്കളുടെ അവയവങ്ങള് നിഷ്ഠൂരമായി നീക്കം ചെയ്ത് അവരുടെ തലയോട്ടിക്ക് മാരകമായി പരിക്കേല്പ്പിച്ച് ഗര്ഭഛിദ്രം നടത്തുന്ന ഡൈലേഷന് ആന്ഡ് ഇവാക്കുവേഷന്(ഡി&ഇ) മാര്ഗത്തിലുള്ള ഗര്ഭഛിദ്രത്തിന് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസിലെ കന്സാസ് സംസ്ഥാന ത്തിന്റെ സുപ്രീം കോടതി റദ്ദാക്കി. കൂടാതെ ഗര്ഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങള്ക്ക് വേണ്ട സുരക്ഷ-ലൈസന്സ് പരിരക്ഷകള് നിഷ്കര്ഷിക്കുന്ന 2011ലെ നിയമവും കന്സാസ് സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തിന്മേലുള്ള അവരുടെ അവകാശത്തെ ഈ നിയമം ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി കന്സാസ്
ടോക്യോ: ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ ആദ്യത്തെ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് 150 വര്ഷങ്ങള് പിന്നിടുന്നു. വിശുദ്ധ യൗസേപ്പിതാവിന് സമര്പ്പിച്ചിരിക്കുന്ന സുകിജിയിലെ ദൈവാലയത്തിന്റെ 150-ാം വാര്ഷികാഘോഷങ്ങളില് ടോക്കിയോ ആര്ച്ചുബിഷപ് ടാര്സിഷ്യസ് ഐസാവോ കികുച്ചി മുഖ്യ കാര്മികത്വം വഹിച്ചു. 150 വര്ഷങ്ങള്ക്ക് മുമ്പ് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് മിഷനറിമാര് ഈ ദൈവാലയം പണിതുയര്ത്തിയതെന്ന് ആര്ച്ചുബിഷപ് അനുസ്മരിച്ചു. ചുരുങ്ങുന്ന ജനസംഖ്യയുടെയും പ്രായമാകുന്ന സമൂഹത്തിന്റെയും മുന്നില് സഭ ഇന്നും നിരവധി വെല്ലുവിളികള് നേരിടുന്നുണ്ടെന്നും എന്നാല് ആശങ്കകള്ക്കിടയിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആര്ച്ചുബിഷപ് കൂട്ടിച്ചേര്ത്തു.
Don’t want to skip an update or a post?