മിനിയപ്പോലിസ് വെടിവയ്പ്പിന് മുമ്പ് ദൈവത്തെയും ക്രൈസ്തവ വിശ്വാസത്തെയും പരിഹസിച്ച് വീഡിയോ പോസ്റ്റ്; ട്രാന്സ്ജെന്ഡറായ അക്രമിക്ക് സാത്താനിക്ക് ബന്ധങ്ങളും
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- August 28, 2025
ഫ്‌ളോറിഡ: കൊല്ലപ്പെട്ടേക്കാമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ ജീവനിലേക്ക്. ഫ്‌ളോറിഡ സംസ്ഥാനത്ത് ഹാര്‍ട്ട് ബീറ്റ് പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ വെളിച്ചംകാണാന്‍ അവസരം ലഭിച്ചത്. 2023ല്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ‘ഹൃദയമിടിപ്പ് സംരക്ഷണ നിയമം’ (Heartbeat Protection Act) ഒപ്പുവെച്ചതിനുശേഷം ഫ്‌ലോറിഡ, അമേരിക്കയിലെ മികച്ച പ്രോലൈഫ് സംസ്ഥാനങ്ങളിലൊന്നായി മാറി. ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നുവീഴാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നാണ് ഫ്‌ളോറിഡ ഏജന്‍സി ഫോര്‍ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പുതിയ ഡാറ്റ. ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ്
വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്. അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു. യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന്
വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’ പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു. പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍
മണ്ടാലേ/മ്യാന്‍മാര്‍: ലഹരിയുടെ പിടിയില്‍ തന്നെ ആക്രമിക്കാനെത്തിയ പത്തംഗ സംഘത്തോട് മ്യാന്‍മാറിലെ ഇടവക വികാരിയായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നായിംഗ് വിന്‍ തികഞ്ഞ ശാന്തതയോടെ ഇപ്രകാരം പറഞ്ഞു- ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ മുട്ടുമടക്കാറുള്ളൂ’. സംഘത്തിന് മുന്നില്‍ മുട്ടുകുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച ഈ മറുപടിയില്‍ പ്രകോപിതനായ സംഘനേതാവ് കഠാര കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിലും ദേഹത്തും തുടരെ തുടരെ കുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ സ്ത്രീകളുടെ വാക്കുകള്‍ പ്രകാരം ‘ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ ഒരു വാക്കുപോലും ഉരിയാടുകയോ ബഹളം വയ്ക്കുകയോ
വാഷിംഗ്ടണ്‍ ഡിസി: ദി ചോസണ്‍ സീരിയസ് സീസണ്‍ 5-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ മൂന്ന് ഭാഗങ്ങളിലായി തീയേറ്ററുകളില്‍ റിലീസ് ചെയ്യും.ഭാഗം 1 മാര്‍ച്ച് 28 നും ഭാഗം 2 ഏപ്രില്‍ 4 നും ഭാഗം 3 ഏപ്രില്‍ 11 നുമാണ് റിലീസ് ചെയ്യുന്നത്. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ
കിന്‍ഷാസാ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ കാസാംഗ മേഖലയിലുള്ള പ്രോട്ടസ്റ്റന്റ് ദൈവാലായത്തില്‍ 70 ക്രൈസ്തവരെ തലയറുത്ത് നിഷ്ഠൂരമായി കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഡിഎഫ് എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് കരുതപ്പെടുന്നതായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ലുബേരോ പ്രദേശത്തുള്ള മെയ്ബാ സമൂഹത്തിലെ 70 ക്രൈസ്തവരെ പിടികൂടിയ തീവ്രവാദികള്‍ അവരെ കാസാംഗയിലെ പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലെത്തിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അസീസി/ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’, ഏപ്രില്‍ 27-29 തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 നാണ് കത്തോലിക്കാ സഭയുടെ ആദ്യ ‘മില്ലേനിയല്‍’ വിശുദ്ധനായി കാര്‍ലോ ക്യുട്ടിസിനെ പ്രഖ്യാപിക്കുന്നത്. കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിയതിലാണ് ചിത്രവും റിലീസ് ചെയ്യുന്നത്. കാസില്‍ടൗണ്‍ മീഡിയ നിര്‍മിക്കുന്ന ചിത്രം ഫാതം ഇവന്റ്സ് വിതരണം ചെയ്യും. ‘റോഡ്മാപ്പ് ടു റിയാലിറ്റി’ അക്യൂട്ടിസിന്റെ ജീവിതത്തോടൊപ്പം ഡിജിറ്റല്‍ ലോകത്തിന്റെ വെല്ലുവിളികളെകുറിച്ച് യുവാക്കള്‍ക്ക് അദ്ദേഹം നല്‍കുന്ന പാഠങ്ങളും പര്യവേഷണം
ലണ്ടന്‍: പാലര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പായി എല്ലാ ദിവസവും നടത്തുന്ന പ്രാര്‍ത്ഥന കാലഹരണപ്പെട്ടു എന്ന് മുദ്രകുത്തി അത് അവസാനിപ്പിക്കാനുള്ള ശ്രമവുമായി യുകെ പാര്‍ലമെന്റിലെ ഇടതുപക്ഷ അംഗങ്ങള്‍. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രാര്‍ത്ഥിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യുകെ പാര്‍ലമെന്റിലെ ഇടതുപക്ഷ അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യവും മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും മാനിക്കുന്ന ഒരു സമൂഹത്തിന് പ്രാര്‍ത്ഥന ചേര്‍ന്നതല്ല എന്നാരോപിച്ചുകൊണ്ടാണ് ലേബര്‍ എംപി നീല്‍ ഡങ്കന്‍-ജോര്‍ദാന്‍ പ്രമേയം അവതരിപ്പിച്ചത്. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രാര്‍ത്ഥനയോടെ സെഷനുകള്‍ ആരംഭിക്കുന്ന
Don’t want to skip an update or a post?