Follow Us On

19

October

2024

Saturday

  • മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു

    മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു0

    കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണവും അമ്മമാരെ ആദരിക്കലും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെഎസ്എസ്എസ് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ ജോയിസി എസ്‌വിഎം എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി

  • കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും കരുത്ത്: മാര്‍ കല്ലറങ്ങാട്ട്

    കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും കരുത്ത്: മാര്‍ കല്ലറങ്ങാട്ട്0

    അരുവിത്തുറ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും കരുത്താണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.  കത്തോലിക്ക കോണ്‍ഗ്രസിന്റെ (എകെസിസി) 106-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അരുവിത്തുറയില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം.

  • കണ്ണു തെളിയാന്‍

    കണ്ണു തെളിയാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആഷാമേനോന്റെ തനുമാനസിയിലൂടെ പരിചയപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. റോബര്‍ട്ട്പിര്‍സിഗിന്റെ Zen and the Art of Motor cycle Maintenance . ഒരപ്പന്റെയും മകന്റെയും വേനല്‍ക്കാല സവാരിയുടെ പ്രതിപാദനം. ചെയ്യുന്ന ഓരോ കര്‍മത്തിന്റെയും ഗുണപൂര്‍ണിമയാണ് ഇതിലെ ശാഠ്യം. എളുപ്പമായതിനെ അന്വേഷിക്കുന്നതിനു പകരം ഉത്കൃഷ്ടമായവയെ തേടുന്ന ഒരു മാറ്റത്തിലേക്കാണ് ക്ഷണം. ആന്തരികസ്വാസ്ഥ്യത്തില്‍ നിന്നുള്ള ഉറവുപൊട്ടലുകളാണ് സകലഭാവങ്ങളെയും ശമിപ്പിക്കുന്നതും സമസ്തകര്‍മങ്ങളെയും നിറവുള്ളതാക്കുന്നതും. ഓരോ ജീവജാലത്തിനും ആന്തരികമായൊരു കാലാവസ്ഥയുണ്ട്. അത് രൂപപ്പെടുന്നത് ബാഹ്യമായ കാലാവസ്ഥയ്ക്കനുസൃതമായിട്ടാണ് എന്നിങ്ങനെ ക്ലോദ് ബര്‍ണാദിനെ പുരസ്‌കരിച്ചാണ്

  • ‘ശാന്ത’യായ മിഷനറി

    ‘ശാന്ത’യായ മിഷനറി0

    ഇ.എം. പോള്‍ കെനിയന്‍ സ്വദേശിനിയായ കാതറിന്‍ നെറോണ എന്ന റിട്ടയേര്‍ഡ് അധ്യാപികക്ക് മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരു മുറിയില്‍ പൂട്ടിയിടേണ്ട അവസ്ഥയിലാണ് സിസ്റ്റര്‍ ശാന്തമ്മ ഡിഎച്ച്എം അവരുടെ പക്കലെത്തിയത്. എല്ലാവരോടും ബഹളംവയ്ക്കുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കാതറിനെ മിഷനറി സന്യാസിനിയായ സിസ്റ്റര്‍ ശാന്തമ്മയുടെ സാന്നിധ്യം ഏറെ സ്വാധീനിച്ചു. സിസ്റ്റര്‍ അടുത്തെത്തിയാല്‍ അവര്‍ ശാന്തയാകും. വളരെ സൗമ്യതയോടും സ്‌നേഹത്തോടുംകൂടെ സിസ്റ്ററിനോട് സംസാരിക്കും. സിസ്റ്ററിനെ സ്വീകരിക്കാനും സല്‍ക്കരിക്കാനും വലിയ ഉത്സാഹം കാണിക്കും. കാതറിനപ്പോലെ തന്നെ സിസ്റ്റര്‍ ശാന്തമ്മയുടെ സ്‌നേഹവും പരിചരണവും

  • എന്നെ ശക്തിപ്പെടുത്തിയ ഈരടികള്‍0

    അങ്ങനെ ഞാനും ഒരു കാന്‍സര്‍ രോഗിയായി. ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍, രണ്ട്, റേഡിയേഷന്‍. രണ്ടിന്റെയും ഗുണദോഷങ്ങളും അവര്‍ പറഞ്ഞുതന്നു. അവസാനം അവര്‍തന്നെ സൂചിപ്പിച്ചു: റേഡിയേഷന്‍ മതിയായിരിക്കും. എന്റെ രോഗവിവരം അറിഞ്ഞ പലരും എന്നെ ഫോണില്‍ വിളിച്ചു. രണ്ട് ചികിത്സാ സാധ്യതകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവരില്‍ പലരും പറഞ്ഞു: ഓപ്പറേഷന്‍ വേണ്ട; റേഡിയേഷന്‍ മതി. അവ ദൈവികസന്ദേശങ്ങളായി എനിക്ക് തോന്നി. കാരണം അവര്‍ ദൈവിക സന്ദേശങ്ങള്‍ കിട്ടുകയും പറയുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഞാന്‍ റേഡിയേഷന്‍

  • ജീവവചനത്തിന്റെ  മൊഴികള്‍

    ജീവവചനത്തിന്റെ മൊഴികള്‍0

    ജെയിംസ് ഇടയോടി, മുംബൈ ദൈവികരഹസ്യങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ പ്രഘോഷിച്ച് ശ്രോതാക്കളുടെ മനസില്‍ ദൈവകൃപ വിരിയിക്കുന്ന വചനപ്രഘോഷകനായണ് ബ്രദര്‍ ടി.സി. ജോര്‍ജ്. കഴിഞ്ഞ 38 വര്‍ഷമായി വിവിധ വേദികളില്‍, വിവിധ ഭാഷകളില്‍, വിവിധ രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് ഹൃദയവയലുകളില്‍ അദ്ദേഹം വചനം വിതച്ചു. എടത്വ സ്വദേശിയും, മുംബൈ നിവാസിയുമായ തുണ്ടുപറമ്പില്‍ ടി.സി.ജോര്‍ജ്; ജോര്‍ജ്-മറിയാമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഒരുവനാണ്. കഷ്ടപാടിന്റെ ചെറുപ്പകാലത്തും അമ്മയോടൊപ്പം ദൈവസന്നിധിയില്‍ ആശ്രയം കണ്ടെത്തി വളര്‍ന്നു. അങ്ങനെ ചിറ്റപ്പന്റെ സഹായത്തോടെ മുംബൈയില്‍ എത്തിയ ജോര്‍ജ് സിവില്‍ എഞ്ചിനീയറിംങ്ങ്

  • കരുതലിന്റെ  ഭവനങ്ങള്‍ ഉയരുന്നു

    കരുതലിന്റെ ഭവനങ്ങള്‍ ഉയരുന്നു0

    സ്വന്തം ലേഖകന്‍ ചരിത്രപ്രസിദ്ധമായ പഴനിക്കും പൊള്ളാച്ചിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊച്ചുഗ്രാമമാണ് ഉടുമല്‍പട്ട്. കേരളത്തിന്റെ അതിര്‍ത്തിയായ മൂന്നാറിനും അമരാവതി ഡാമിനും സമീപം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമം തെങ്ങിന്‍തോപ്പുകളാല്‍ സമൃദ്ധമാണ്. അന്നംതേടി അലയുന്ന മനുഷ്യര്‍ ജീവിതമാര്‍ഗം തേടി ഈ കൊച്ചുഗ്രാമത്തിലും എത്തിച്ചേര്‍ന്നു. അവരുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൈവാശ്രയബോധത്തിന്റെയും ഫലമായി 2006-ല്‍ ഒരു കൊച്ചുദൈവാലയം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമധേയത്തില്‍ ഇവിടെ പടുത്തുയര്‍ത്തി. ഇന്ന് ഈ ദൈവാലയത്തില്‍ അംഗങ്ങളായി മുപ്പതോളം കുടുംബങ്ങളുണ്ട്. ഇതില്‍ പത്തു കുടുംബങ്ങള്‍ക്കുമാത്രമാണ് സ്വന്തമായി ഭവനമുള്ളത്. ബാക്കിയുള്ളവര്‍ കൂലിപ്പണി

  • ത്രോണോസിലെ സൂര്യന്‍

    ത്രോണോസിലെ സൂര്യന്‍0

    റവ. ഡോ. പോളി മണിയാട്ട് മലങ്കര കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും പ്രകടമാകുന്ന രഹസ്യാത്മകതയെ അത്ഭുതാദരവോടെ നോക്കിക്കാണുകയും അവയിലൂടെ പ്രകാശിതമാകുന്ന ദൈവശാസ്ത്രത്തെ സമ്യക്കായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ഫാ. സജി ജോര്‍ജ് ഇടനാട്ടുകിഴക്കേതില്‍ ഒഐസിയുടെ ‘ത്രോണോസിലെ സൂര്യന്‍.’ മലങ്കര കുര്‍ബാനയുടെ ദൈവശാസ്ത്രത്തെയും ആധ്യാത്മിക മാനങ്ങളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ബുക്‌റോ, തീക്കല്‍പ്പാറ എന്നീ പദപ്രയോഗങ്ങളെ ധ്യാനാത്മകമായി അപഗ്രഥിച്ച്, ദൈവികരഹസ്യത്തിന്റെ ആഘോഷത്തെ അയാളപ്പെടുത്താന്‍ ഈ പദങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് പുസ്തകത്തിലുള്ളത്. ഈ പദപ്രയോഗങ്ങളെല്ലാം രക്ഷകനായ മിശിഹായുടെ രക്ഷാകര്‍മത്തിലേക്ക് വിരല്‍ചൂണ്ടുന്നവയായതിനാല്‍

Latest Posts

Don’t want to skip an update or a post?