Follow Us On

29

November

2024

Friday

  • പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

    പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ0

    കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്‍ച്ചുകള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും കര്‍ദിനാള്‍ ലൂയിസ്  ജോസ് റുയേഡ. കൊളംബിയന്‍ ഗവണ്‍മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവനായ കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില്‍ പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്‍ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്‍, ഇബാഗ്വ, കാര്‍ത്തജേന,

  • ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു

    ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു0

    അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു

  • ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി

    ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി0

    മിന്‍യാ/ഈജിപ്ത്: ഈജിപ്തിലെ മിന്‍യാ പ്രൊവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ ദൈവാലയം നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന്  ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. മിന്‍യാ പ്രൊവിന്‍സിലെ അല്‍ഫാക്വര്‍ ഗ്രാമത്തില്‍ കത്തുന്ന വീടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  ഈജിപ്ഷ്യന്‍ സുരക്ഷാ സേന സാഹചര്യം നിയന്ത്രണത്തിലാക്കിയതായും ഏതാനും പേരെ അറസ്റ്റു ചെയ്തതായും കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബാ മക്കറിയസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈജിപ്തിലെ 111 ദശലക്ഷം വരുന്ന ജനസംഖ്യയുടെ,  10 ശതമാനം മാത്രമാണ് ക്രൈസ്തവവിശ്വാസികള്‍. രാജ്യത്തെ ഏറ്റവും

  • സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി

    സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി0

    തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് യുജിസിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. 2024 മുതല്‍ 2034 വരെ പത്തുവര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി. അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്‌സ്‌മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്. അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.

  • നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും

    നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും0

    കോഴിക്കോട്: ദൈവാത്മാവിനാല്‍ പ്രചോദിതമായി ജീവിതം സുവിശേഷത്തിനായി സമര്‍പ്പിക്കുന്നവരുടെ സാക്ഷ്യം ലോകത്തെ ശക്തമായി സ്വാധീനിക്കുമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് സോണിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കരിസ്മാറ്റിക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബി മാത്യു ക്ലാസെടുത്തു. സോണ്‍ ആനിമേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, സെക്രട്ടറി ഡി.സി മത്തായിക്കുഞ്ഞ്, ഫാ. കുര്യന്‍ പുരമഠം, ഫാ. ഷിബു കളരിക്കല്‍, ഫാ. ബിനോയ് ചുനയന്‍മാക്കന്‍, സോളി സണ്ണി, ജോസ് വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി

    അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി0

    തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി  പുതുക്കി പണിത  ആയുര്‍വേദ  കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത  പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍  ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ  എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.

  • വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക:  സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

    വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക

  • കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം

    കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം0

    തിരുവനന്തപുരം: കനോഷ്യന്‍ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കനോഷ്യന്‍ സന്യാസ ഭവനങ്ങളിലെ ചാപ്പലുകള്‍ സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ പാലിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ച പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയിലും ക്രമീകരണം ഒരുക്കിയിരിക്കുന്നതായി തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അറിയിച്ചു. 2024 മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം. സെന്റ്ഫിലോമിന കോണ്‍വെന്റ്, പൂന്തുറ, ഫാത്തിമ കോണ്‍വെന്റ്, തുമ്പ, സെന്റ് ജോസഫ്

Latest Posts

Don’t want to skip an update or a post?