Follow Us On

29

November

2024

Friday

  • 200 വര്‍ഷത്തിന്റെ നിറവില്‍ മണിമല  ഹോളി മാഗി ഫൊറോനാ ഇടവക

    200 വര്‍ഷത്തിന്റെ നിറവില്‍ മണിമല ഹോളി മാഗി ഫൊറോനാ ഇടവക0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോനാ ഇടവക 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇടവകയുടെ കീഴിലുള്ള എല്‍എഫ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം  ജൂബിലിയും ഇതേ അവസരത്തില്‍ അരങ്ങേറുമ്പോള്‍ വന്‍ ആഘോഷ പരിപാടി കളാണ് ഒരുക്കിയിരിക്കുന്നത്. മെയ് 11ന് ജൂബിലി വിളംബര റാലി വിവിധ മേഖലകളിലൂടെ കടന്നുപോകും. ജൂബിലി പതാക പള്ളിയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഒരു വര്‍ഷത്തേക്ക് പതാക ഉയര്‍ത്തി കെട്ടും. കൂടാതെ ജൂബിലി മെഴുകുതിരി എല്ലാ ഭവനങ്ങളിലും എത്തിച്ചു പ്രാര്‍ത്ഥനാ വേളയില്‍ തിരികത്തിച്ചു പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • സൈനിക ചിലവില്‍ വന്‍ വര്‍ധനവ്

    സൈനിക ചിലവില്‍ വന്‍ വര്‍ധനവ്0

    ഒരു വശത്ത് ക്ഷാമവും പട്ടിണിയും വര്‍ധിക്കുമ്പോഴും മറുവശത്ത് പരസ്പം ആക്രമിക്കുന്നതിനായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ ലോകരാജ്യങ്ങള്‍ ചിലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വര്‍ധനവോടെ 2.443 ലക്ഷം കോടി ഡോളറാണ് 2023ല്‍ സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങള്‍ ചിലവഴിച്ചത്. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം മുതല്‍ പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വരെയുള്ള നിരവധി യുദ്ധങ്ങള്‍ ഈ വര്‍ധനവിന് കാരണമായതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.  യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക്

  • തെലങ്കാനയിലെ സ്‌കൂള്‍ ആക്രമണം; സത്വര നടപടികള്‍ സ്വീകരിക്കണം: ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍

    തെലങ്കാനയിലെ സ്‌കൂള്‍ ആക്രമണം; സത്വര നടപടികള്‍ സ്വീകരിക്കണം: ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍0

    അദിലാബാദ്: തെലങ്കാനയിലെ ലക്‌സറ്റിപേട്ടില്‍ മദര്‍ തെരേസ സ്‌കൂള്‍ ആക്രമിക്കുകയും സ്‌കൂള്‍ മാനേജരായ വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ മുമ്പിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപം എറിഞ്ഞു തകര്‍ത്ത സംഘം സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് മുറിയുടെ ജനാലകളും ഗേറ്റും സെക്യൂരിറ്റി മുറിയും അടിച്ചു തകര്‍ക്കുകയും സ്‌കൂള്‍ മാനേജരായ മലയാളി വൈദികന്‍ ഫാ. ജയ്‌മോന്‍

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു0

    തിരുവനന്തപുരം: കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയ്‌സണ്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി. ബിജു, രൂപതാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള , ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് സി.എസ്.സൗമ്യ ക്ലാസ്

  • സ്വാശ്രയസംഘ പ്രതിനിധി സംഗമം നടത്തി

    സ്വാശ്രയസംഘ പ്രതിനിധി സംഗമം നടത്തി0

    കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,

  • ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം

    ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം0

    വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൗമദിനത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. തങ്ങളുടെ തലമുറ വരുന്ന തലമുറകള്‍ക്ക് വേണ്ടി ധാരാളം സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കുന്ന കാര്യത്തിലും തങ്ങളുടെ തലമുറ പരാജയപ്പെട്ടന്നുമാണ് പാപ്പ എക്‌സില്‍ കുറിച്ചത്. നാശത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശില്‍പ്പികളും പരിചാരകരുമായി മാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും അടിയന്തിരമായി കുറയ്ക്കുക

  • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി0

    ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില്‍ താഹിര്‍ സിന്ധു നിയമിതനായി. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്‍ദാര്‍ രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില്‍ നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ക്രൈസ്തവര്‍ക്ക് ശക്തമായ

  • ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍

    ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍0

    ഇന്ന് ഏപ്രില്‍ 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ( വിശുദ്ധ ജോര്‍ജ്ജ് ) തിരുനാള്‍ ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ

Latest Posts

Don’t want to skip an update or a post?