Follow Us On

30

November

2024

Saturday

  • ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ആശ്വാസമായി കര്‍ണാടക സര്‍ക്കാരിന്റെ നടപടി

    ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി കര്‍ണാടക സര്‍ക്കാരിന്റെ നടപടി0

    ബംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം ആ ന്യൂനപക്ഷത്തില്‍ നിന്നുള്ളതായിരിക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയ കര്‍ണാടക ഗവണ്‍മെന്റിന്റെ നടപടിയെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ഇതുവരെ ക്രൈസ്തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളില്‍ 25 ശതമാനം സീറ്റുകള്‍ ക്രൈസ്തവര്‍ക്കായി മാറ്റിവെച്ചിരുന്നുവെന്ന് കര്‍ണാടക റീജിയണല്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് അല്‍മെയ്ഡ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞത് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യേണ്ടിയിരുന്നു. മറ്റ്

  • കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം

    കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം0

    കോട്ടയം: അന്താരാഷ്ട്ര ജലദിനത്തോടനു ബന്ധിച്ച് (മാര്‍ച്ച് 22) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതു സമ്മേളനത്തോടനുബന്ധിച്ച് ജല സംരക്ഷണ

  • ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി

    ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി0

    തൃശൂര്‍: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ ആഹ്വാനമനുസരിച്ച് ഇന്നലെ  (മാര്‍ച്ച് 22-ന്) ഇന്ത്യയ്ക്കും ഭാരതസഭയ്ക്കും  വേണ്ടി ഇന്ത്യയിലെ എല്ലാ രൂപതകളിലും കത്തോലിക്കാ സമൂഹങ്ങളിലും ദേശീയ ഉപവാസ -പ്രാര്‍ത്ഥനദിനമായി ആചരിച്ചു. തിരുമണിക്കൂര്‍ ആരാധന, അഖണ്ഡജപമാല, കുരിശിന്റെ വഴി, നൈറ്റ്  വിജില്‍, കരുണക്കൊന്ത, ജെറീക്കോ പ്രയര്‍  തുടങ്ങിയ പ്രാര്‍ത്ഥനകള്‍ നടത്തിയാണ് ഉപവാസ-പ്രാര്‍ത്ഥനദിനമായി ആചരിച്ചത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ വ്യാകു ലമാതാവിന്‍ ബസിലിക്കയിലാണ് ഭാരതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്. രാവിലെ 10-ന്

  • ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരം: മാര്‍ റാഫേല്‍ തട്ടില്‍

    ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരം: മാര്‍ റാഫേല്‍ തട്ടില്‍0

    എറണാകുളം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍  അതിമനോഹരവും സഭക്ക് വളരെ പ്രയോജനകരവുമാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അന്തര്‍ദേശീയ വാര്‍ഷികം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍

  • 35 കിലോമീറ്റര്‍ കാല്‍നടയായി ബിഷപ്പും;നാല്‍പ്പതാം വെള്ളി കുളത്തുവയല്‍ തീര്‍ത്ഥാടനം നടത്തി

    35 കിലോമീറ്റര്‍ കാല്‍നടയായി ബിഷപ്പും;നാല്‍പ്പതാം വെള്ളി കുളത്തുവയല്‍ തീര്‍ത്ഥാടനം നടത്തി0

    കോഴിക്കോട്: താമരശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാം വെള്ളി തീര്‍ത്ഥാടനം കുളത്തുവയല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തി. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നാണ് ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  സമാപിച്ചു. ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക്

  • എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

    എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു0

    ഇടുക്കി: എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു. കുമ്പസാരിച്ച് ഒരുങ്ങി കുരിശുമലയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തിരുസഭ നല്‍കുന്ന ആത്മീയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതയുടെ  നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുരിശുമല തീര്‍ത്ഥാടനത്തില്‍വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 4.30ന് പാണ്ടിപ്പാറയില്‍ നിന്നും ആരംഭിച്ച

  • കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍

    കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍0

    ഡബ്ലിന്‍/അയര്‍ലണ്ട്: കുടിയേറ്റത്തെക്കുറിച്ച് തുറന്ന മനസോടെ സത്യസന്ധമായ സംവാദം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐറിഷ് സഭാ തലവന്‍ ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്‍. ഇത്തരത്തിലുള്ള സംവാദം നടത്തുന്നതിനായി കുടിയേറുന്നവരുടെയും കുടിയേറുന്ന പ്രദേശത്തുള്ളവരുടെയും ‘ന്യായമായ ആകുലതകള്‍’ പരിഗണിക്കേണ്ടതുണ്ടെന്നും സെന്റ് പാട്രിക്ക്‌സ് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. വിശുദ്ധ പാട്രിക്കിനെ കുടിയേറ്റക്കാരുടെ മധ്യസ്ഥനായി മനസിലാക്കാമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. മുതിര്‍ന്നവര്‍ കൂടെയില്ലാതെ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളുടെയും, ചൂഷണത്തിനിരയാകുന്ന തൊഴിലാളികളുടെയും, രക്ഷപെട്ടോടുന്ന അഭയാര്‍ത്ഥിയുടെയും വിദേശത്ത് സുവിശേഷശുശ്രൂഷ ചെയ്യുന്ന മിഷനറിയുടെയും വിദേശപഠനത്തിനായി വന്ന വിദ്യാര്‍ത്ഥിയുടെയും വെല്ലുവിളികള്‍

  • അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം

    അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം0

    തൃശൂര്‍’:  അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം അര്‍ണോസ് ഫാറം, അര്‍ണോസ് പാതിരി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തി. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പൊതുയോഗം ഡോ. പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് തേനാടികളും അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ് കുമാര്‍, വേലൂര്‍ ഫൊറോന വികാരി ഫാ. റാഫേല്‍ താണിശേരി, വിവിധ കോളേജുകളിലെ അര്‍ണോസ് ചെയര്‍ പ്രതിനിധികളായ സിസ്റ്റര്‍ ഡോ. ഷീബ സി.വി, ഡോ. റോയ് മാത്യു എം, ഡോ. കെ.ജെ. അഗസ്റ്റിന്‍, ഡോ. നിഷ

Latest Posts

Don’t want to skip an update or a post?