Follow Us On

07

February

2025

Friday

  • കെസിഎസ്എല്‍: ഇടുക്കി രൂപതക്ക് ചരിത്രനേട്ടം

    കെസിഎസ്എല്‍: ഇടുക്കി രൂപതക്ക് ചരിത്രനേട്ടം0

    ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ ത്തനങ്ങള്‍ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയാണ് കെസിഎസ്എല്‍.  കഴിഞ്ഞ വര്‍ഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ബിഷപ് ഡോ.

  • കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

    കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു.  ‘ സ്‌കൂള്‍ ഓഫ് പ്രെയര്‍’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ കുട്ടികള്‍ക്ക് വളരാന്‍ ഏറ്റവും ആവശ്യമായ ഓക്‌സിജനാണെന്ന് ഓര്‍മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്‍

  • സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

    സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു0

    വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റോമില്‍ ചേരുന്ന ബിഷപ്പുമാരുടെ സിനഡിന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ദൈവശാസ്ത്രജ്ഞരാണ് പ്രവര്‍ത്തനരേഖയുടെ പണിപ്പുരയില്‍ റോമില്‍ വ്യാപൃതരായിരട്ടുള്ളത്.  കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ ക്രോഡീകരിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ മാസങ്ങളില്‍ വിവിധ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളിലൂടെയും, പൗരസ്ത്യ സഭകളിലൂടെയും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മകളിലൂടെയും ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍, സന്യാസ സഭകളുടെ സുപ്പീരിയേഴ്‌സിന്റെ സമ്മേളനം തയാറാക്കിയ രേഖ, റോമില്‍ നടന്ന ഇടവക വൈദികരുടെ

  • കേരള മാര്‍ച്ച് ഫോര്‍ ലൈഫ്:  പോസ്റ്റര്‍ പ്രകാശനം ചെയ്തു.

    കേരള മാര്‍ച്ച് ഫോര്‍ ലൈഫ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു.0

    കൊച്ചി: ഓഗസ്റ്റ് 10 ന്  തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി നടത്തുന്ന കേരള മാര്‍ച്ച്  ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ

  • ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

    ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു0

    വല്ലാര്‍പാടം: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.

  • സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ

    സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ0

    കാര്‍ത്തൗം: ആഭ്യന്തരയുദ്ധവും പട്ടിണിയും പിടിമുറുക്കിയ സുഡാനില്‍ പാരാമിലിട്ടറി സംഘമായ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തില്‍ ഒരു ഗ്രാമത്തിലെ നൂറുപേര്‍ കൊല്ലപ്പെട്ടു.  അല്‍ ജസീറ സംസ്ഥാനത്തെ വാദ് അല്‍ നൗര ഗ്രാമത്തില്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു.  2023 ഏപ്രില്‍ 15 ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു കോടിയോളം ജനങ്ങള്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. രാജ്യത്തെ 1.8 കോടി ജനങ്ങള്‍ പട്ടിണിയിലും 36 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന അവസ്ഥയിലുമാണ്. സുഡാനി

  • അമല മെഡിക്കല്‍ കോളജില്‍ ആധുനിക റോബോട്ടിക് സര്‍ജറി മെഷീന്‍ സ്ഥാപിച്ചു

    അമല മെഡിക്കല്‍ കോളജില്‍ ആധുനിക റോബോട്ടിക് സര്‍ജറി മെഷീന്‍ സ്ഥാപിച്ചു0

    തൃശൂര്‍: കേരളത്തിലെ രണ്ടാമത്തേതും തൃശൂര്‍ ജില്ലയിലെ ആദ്യത്തേതുമായ  മാക്കോ ഓര്‍ത്തോസ്‌പൈന്‍ റോബോട്ടിക് സര്‍ജറി മെഷീന്‍ അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സര്‍ജറി പ്ലാനിനുള്ള കൂടുതല്‍ കൃത്യത, പൊസിഷനിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് മാക്കോ സ്മാര്‍ട്ട് റോബോട്ടിക് നിര്‍മ്മിച്ചിരിക്കുന്നത്. ആശീര്‍വാദകര്‍മ്മം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രോഗ്രാം ചീഫ് ഡോ. സ്‌കോട്ട് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

  • അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം

    അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം0

    കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

Latest Posts

Don’t want to skip an update or a post?