Follow Us On

07

February

2025

Friday

  • സഭാ സ്ഥാപനങ്ങളും  കാമ്പസുകളും ഹരിത  സമൃദ്ധമാക്കണം

    സഭാ സ്ഥാപനങ്ങളും കാമ്പസുകളും ഹരിത സമൃദ്ധമാക്കണം0

    പാലാ: മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയര്‍ത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തില്‍ ഗ്രാമങ്ങളെയും ഹരിത സമൃദ്ധമാക്കാന്‍ നമുക്കാവണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ‘ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ‘ എന്ന പേരില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്ഹൗസ് അങ്കണത്തില്‍

  • ശാലോം ഫെസ്റ്റിവെൽ യു.കെ: ഇത്തവണ 10 വേദികൾ; ജൂൺ15ന് തുടക്കമാകും

    ശാലോം ഫെസ്റ്റിവെൽ യു.കെ: ഇത്തവണ 10 വേദികൾ; ജൂൺ15ന് തുടക്കമാകും0

    ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു നൽകുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങൾ വേദിയാകും. എഡിൻബർഗ്, ഗ്ലാസ്സ് ഗോ, ഇൻവെർനസ്സ്, ക്രൂ, സണ്ടർലാന്റ്, ഷെഫീൽഡ്, ന്യൂപോർട്ട്, സ്വാൻസ്സി, കഡിഗൺ, ലൂട്ടൺ എന്നിവയാണ് ശാലോം ഫെസ്റ്റിവെൽ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങൾ. ”കർത്താവ് നിന്നെ നിരന്തരം നയിക്കും,” (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളിൽ ജോഷി തോട്ടക്കര ഗാനശുശ്രൂഷകൾക്ക്

  • 5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി

    5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി0

    അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍  4 പേരും  പൗരോഹിത്യത്തിന്റെ  വഴി  തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ  ദൈവ തിരുമനസ്സിന് Yes പറഞ്ഞു. ഇവരുടെ  മക്കളില്‍  ആദ്യത്തെ

  • ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല

    ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല0

    വത്തിക്കാന്‍ സിറ്റി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ എട്ടാഴ്ചകളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവബലിയുണ്ടാവില്ല എന്ന് വ്യക്തമാക്കി മാസ്റ്റര്‍ ഓഫ് പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെര്‍മണീസിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തിറക്കി. ജൂലൈ എട്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് പൊതുവേദിയിലുള്ള ദിവ്യബലിയര്‍പ്പണത്തില്‍ നിന്ന് പാപ്പ  വിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ പാപ്പ നടത്തുന്ന രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന വിദേശപാര്യടനത്തിന്  മുന്നോടിയായാണ് എട്ടാഴ്ചയോളം പൊതു പ്രാര്‍ത്ഥനാചടങ്ങുകളില്‍ നിന്ന് പാപ്പ വിട്ടു നില്‍ക്കുക. മുന്‍വര്‍ഷങ്ങളിലും ജൂലൈ മാസത്തില്‍ പൊതുദര്‍ശന പരിപാടികള്‍ പാപ്പ ഒഴിവാക്കിയിരുന്നു. ഇന്തൊനേഷ്യ, പപ്പുവ

  • സമൂഹത്തിന്റെ മുറിവുകള്‍  കണ്ടെത്താനുള്ള പരിഹാരമാകണം  സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌

    സമൂഹത്തിന്റെ മുറിവുകള്‍ കണ്ടെത്താനുള്ള പരിഹാരമാകണം സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌0

    പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.

  • ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു

    ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു0

    ഇസ്താംബുള്‍: ചോറായിലെ പ്രാചീന ബൈസാന്റിയന്‍ ദൈവാലയമായ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടിയെ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ അപലപിച്ചു. തുര്‍ക്കിയിലെ ചരിത്രപരമായ ക്രൈസ്തവ വേരുകള്‍ക്ക് കോട്ടം വരുത്തുന്ന നടപടിയാണിതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. ഈ നടപടയിലൂടെ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മതാന്തരസംവാദങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വിവിധ മതങ്ങളില്‍പെട്ടവരുടെ സഹവാസം ഈ നടപടി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ പ്രതികരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ

  • കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

    കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം0

    യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്. ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍  ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച്

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം0

    ഇസ്ലാമബാദ്/പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷാരിഫിന് വേണ്ടി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി മോഹ്‌സിന്‍ നാക്വി ഫ്രാന്‍സിസ് മാര്‍പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി നാക്വി ട്വിറ്ററിലൂടെയാണ് പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച വിവരം പുറത്തുവിട്ടത്. വിവിധ മതങ്ങളുടെ ഇടയില്‍ സമാധാനവും സാഹോദര്യവും സാധ്യമാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി നാക്വി പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം സാധ്യമായാല്‍ വത്തിക്കാനും പാക്കിസ്ഥാനും തമ്മില്‍ കൂടുതല്‍ ആഴമായ ബന്ധത്തിന് അത് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വ്യാജമതനിന്ദ

Latest Posts

Don’t want to skip an update or a post?