Follow Us On

04

July

2025

Friday

  • അമ്മ എന്നോട്  പോകണ്ടെന്ന് പറഞ്ഞതിന്റെ  അര്‍ത്ഥം

    അമ്മ എന്നോട് പോകണ്ടെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം0

    ജയ്‌മോന്‍ കുമരകം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനുമപ്പുറമുള്ള ദുരന്തങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എങ്കിലും ദൈവപരിപാലനയുടെ കരം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ജീവന്‍ തിരിച്ച് ലഭിച്ചതെന്ന് പറയുമ്പോള്‍ വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശി ഡാരല്‍ ഡൊമിനിക്കിന്റെ മിഴികള്‍ നിറയുന്നു. പതിറ്റാണ്ടുകളായി എന്റെ പപ്പയും മമ്മിയും ഈ മണ്ണിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് ഇവിടെ ഒട്ടേറെ കൃഷികള്‍ ഉണ്ടായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍മൂലം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി കുടുംബമായി ഞാന്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടക്കെല്ലാം നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 27-ന് മാതാപിതാക്കളെ കാണാനുള്ള ആഗ്രഹത്തോടെയാണ്

  • 33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി  മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍

    33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍0

    വത്തിക്കാന്‍ സിറ്റി: 1991 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 33 വര്‍ഷം ജയില്‍ വാസം അനുഭവിച്ചശേഷം ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാര്‍ഡിനിയയില്‍ നിന്നുള്ള ഇറ്റാലിയന്‍ ഇടയനായ ബെനിയാമിനോ സുഞ്ചെഡുവിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ഇയോ സോനോ ഇന്നസെന്റ് (ഞാന്‍ ഇന്നസെന്റ്) എന്ന പേരില്‍ തന്റെ അഭിഭാഷകനുമായി ചേര്‍ന്ന് ബെനിയാമിനോ രചിച്ച പുസ്തകം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്നെ മൂന്ന് ആളുകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സാക്ഷിപറയുകയും പിന്നീട് ആ ആരോപണങ്ങള്‍ പിന്‍വലിച്ചതായും ചെയ്ത വ്യക്തിയോട്

  • വിങ്ങലടങ്ങാതെ വിലങ്ങാട്‌

    വിങ്ങലടങ്ങാതെ വിലങ്ങാട്‌0

    ജോസഫ് മൈക്കിള്‍ ജൂലൈ 29-ന് അര്‍ദ്ധരാത്രി 12 മണിയായപ്പോള്‍ ആരോ വിളിച്ചെഴുന്നേല്‍പ്പിച്ചതുപോലെയാണ് വിലങ്ങാടിനടുത്തുള്ള മഞ്ഞക്കുന്നുകാരനായ സിബി തോമസ് ഉറക്കം തെളിഞ്ഞത്. അതി ശക്തമായ മഴയോടൊപ്പം എന്തൊക്കെയോ വലിയ ശബ്ദങ്ങള്‍ കാതുകളില്‍ വന്നടിച്ചു. വിദ്യാര്‍ത്ഥികളായ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശങ്ക നിറഞ്ഞ മനസോടെ ലൈറ്റെടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങിയപ്പോഴേക്കും വെള്ളം വന്നുകഴിഞ്ഞിരുന്നു. വീടിന്റെ ഓടുകള്‍ താഴേക്കു പതിക്കുന്നതുകണ്ടാണ് മുകളിലെ കുന്നിലേക്ക് അവര്‍ ഓടിയത്. വലിയ ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വീടുതന്നെ ഉണ്ടായിരുന്നില്ല. പരിസരത്തുണ്ടായിരുന്ന വീടുകളും ഒലിച്ചുപോയി. ആകെയുണ്ടായിരുന്ന 25 സെന്റ് സ്ഥലം

  • സ്‌പെയിനിലെ വ്യാകുലമാതാവിന്റെ  തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം

    സ്‌പെയിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: സ്‌പെയിനിലെ ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസതിരുസംഘ ഡിക്കസ്റ്ററി. സ്‌പെയിനിലെ മേരീദാ ബദാഹോസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കര്‍ബാല്ലോ, ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിനു നല്‍കിയ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാന്‍ രേഖ പുറപ്പെടുവിച്ചത്. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്, ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്. ലളിതവും, നിരവധി തീര്‍ത്ഥാടകര്‍ക്ക്

  • ഓമിക്‌സ് വിദഗ്ധരുടെ സംഗമം

    ഓമിക്‌സ് വിദഗ്ധരുടെ സംഗമം0

    തൃശൂര്‍:  ജനിതക ചികില്‍സാ രീതികള്‍ക്കു നേതൃത്വം നല്‍കുന്ന ‘ഓമിക്സ്’ വിദഗ്ധരുടെ സംഗമം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ നടന്നു. തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും ജനിതക ചികില്‍സാരീതിയിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയിലും ആ ദിശയില്‍ സുപ്രധാന ഗവേഷണങ്ങളും ചികില്‍സാ രീതികളും പിന്തുടര്‍ന്നാലേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമാകൂ എന്ന്  ഡോ. ജെ.എന്‍. മൂര്‍ത്തി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകാന്ത് നാരായണം മുഖ്യാതിഥിയായിരുന്നു.

  • ഫ്രാന്‍സിസ് പാപ്പായെ  വരവേല്ക്കുവാന്‍  ഒരുക്കത്തോടെ ഇന്തോനേഷ്യ

    ഫ്രാന്‍സിസ് പാപ്പായെ വരവേല്ക്കുവാന്‍ ഒരുക്കത്തോടെ ഇന്തോനേഷ്യ0

    വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനുമുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജക്കാര്‍ത്താ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നാസിയോ സുഹാരിയോ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വലിയചിത്രത്തില്‍, സന്ദര്‍ശനത്തിനു അവശേഷിക്കുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. വ്യാകുലമാതാവിന്റെ രൂപത്തിന് മുന്‍പിലും, ഇന്തോനേഷ്യന്‍ മുഖച്ഛായയുള്ള മാതാവിന്റെ

  • ജീവനോപാദി പുനഃസ്ഥാപന പദ്ധതി; ധനസഹായം ലഭ്യമാക്കി

    ജീവനോപാദി പുനഃസ്ഥാപന പദ്ധതി; ധനസഹായം ലഭ്യമാക്കി0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജീവനോപാദി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായ വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍

  • കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം

    കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം0

    കാഞ്ഞിരപ്പള്ളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികള്‍ വളരണം. ലോകം വിരല്‍ത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം.

Latest Posts

Don’t want to skip an update or a post?