Follow Us On

01

February

2025

Saturday

  • വിശുദ്ധ യൂദാ  ശ്ലീഹായുടെ തിരുനാള്‍

    വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാള്‍0

    പാലാ: തീര്‍ത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ ദൈവാലയത്തില്‍ യൂദാ ശ്ലീഹായുടെ തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കും. തിരുനാളിലെ എല്ലാ ദിവസവും രാവിലെ 5.30, 7.00, 10.00, 12.00, വൈകുന്നേരം 3.00, 5.00, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ 28-ന് രാവിലെ 5.15-ന് നെയ്യപ്പനേര്‍ച്ച വെഞ്ചരിപ്പ്, 5.30-നും ഏഴിനും ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12.00

  • ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത്  22,662 ജപമാല റാലികള്‍

    ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍0

    വാഷിംഗ്ടണ്‍ ഡിസി: 1917 ഒക്‌ടോബര്‍ 13-ന് ഫാത്തിമയില്‍ നടന്ന സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍. ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുപട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്. ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് യുഎസിലങ്ങോളമിങ്ങോളമായി നടന്ന 22,662 ജപമാല റാലികള്‍ ഒന്നാകെ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിത്. ഒക്‌ടോബര്‍ 13-നോട് ഏറ്റവും അടുത്ത ശനിയാഴ്ചയാണ് ഈ ജപമാല

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

    വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു0

    പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു. പത്തുദിവസങ്ങളിലായി നടന്ന തിരുനാളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സമാപന ദിവസമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ദളിത് ജനവിഭാഗത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന വികലമായ പ്രവര്‍ത്തനശൈലി തിരുത്തണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. അടിമക്കച്ചവടം നിന്നെങ്കിലും അതിന്റെ ദുഷിച്ച പ്രവണത വിവിധ രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്. അതാണ് എല്ലാ മനുഷ്യരെയും മാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച കുഞ്ഞച്ചന്റെ ദളിത് വിമോചന

  • നോര്‍ബര്‍ട്ടൈന്‍ സഭയുടെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു

    നോര്‍ബര്‍ട്ടൈന്‍ സഭയുടെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു0

    മാനന്തവാടി: നോര്‍ബര്‍ട്ടൈന്‍ സഭയ്ക്കു കീഴില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ബര്‍ട്ട്സ് അക്കാദമിയില്‍ ജര്‍മന്‍ ഭാഷാപഠനകേന്ദ്രവും ടെസ്റ്റ് ടാഫ് പരീക്ഷയുടെ കേരളത്തിലെ ആദ്യ കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. നോര്‍ബര്‍ട്ടൈന്‍ സഭ പ്രിലേറ്റ് ഫാ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദുകുട്ടി പരീക്ഷാകേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ഷില്‍സണ്‍ മാത്യു, എ.പി വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.  കേരളത്തില്‍നിന്നു ജര്‍മനിയില്‍

  • ശിക്ഷയെക്കാളുപരി  പുനരധിവാസത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കണം:  വത്തിക്കാന്‍

    ശിക്ഷയെക്കാളുപരി പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: വത്തിക്കാന്‍0

    ന്യൂയോര്‍ക്ക്: നീതിന്യായ സംവിധാനങ്ങള്‍ ശിക്ഷയെക്കാളുപരി പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വത്തിക്കാന്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ 79-ാമത് സെഷനെ അഭിസംബോധന ചെയ്തപ്പോഴാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ചുബഷപ് ഗബ്രിയേല ജിയോര്‍ഡാനോ കാസിയ ഈ കാര്യം ആവശ്യപ്പെട്ടത്. ക്രിമിനല്‍ നീതി വ്യവസ്ഥ കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കുന്നതിലുപരി അവരുടെ പുനര്‍ വിദ്യാഭ്യാസത്തിലും സമൂഹത്തിലേക്കുള്ള പുനരധിവാസത്തിലും ശ്രദ്ധിക്കണമെന്ന് ആര്‍ച്ചുബിഷപ്പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തും അവയവക്കടത്തും തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണമുണ്ടാകണമെന്നും ആര്‍ച്ചുബിഷപ് ആഹ്വാ നം ചെയ്തു. മയക്കുമരുന്നിന്റെ ദുരുപയോഗവും കടത്തും ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ

  • ‘സിനഡ് ഓണ്‍ സിനഡാലിറ്റി’  27-ന് സമാപിക്കും

    ‘സിനഡ് ഓണ്‍ സിനഡാലിറ്റി’ 27-ന് സമാപിക്കും0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍

  • സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കിയില്‍

    സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കിയില്‍0

    ഇടുക്കി: സീറോമലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം)  സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും നവംബര്‍ മൂന്നിന് ഇടുക്കി രൂപതയിലെ കാല്‍വരി മൗണ്ടില്‍ നടക്കും. രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗ ത്തില്‍ വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്. സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയില്‍നിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയില്‍നിന്നും തുടങ്ങുന്ന യാത്രകള്‍ എത്തിച്ചേരുന്നതോടെ ഇടുക്കിയില്‍ പതാക ഉയര്‍ത്തി പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിക്കും. മെത്രാന്മാര്‍,

  • ബ്ലൈന്‍ഡ് വോക്കുമായി  പ്രൊജക്ട് വിഷന്‍

    ബ്ലൈന്‍ഡ് വോക്കുമായി പ്രൊജക്ട് വിഷന്‍0

    ബംഗളൂരു: അന്ധരായവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായി ഇരുന്നൂറിലധികം സിസ്റ്റേഴ്‌സും വൈദികരും അല്മായരും കണ്ണുകള്‍ മൂടിക്കെട്ടിയുള്ള റാലി നടത്തി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ക്ലരീഷന്‍ വൈദികനായ ഫാ. ജോര്‍ജ് കണ്ണന്താനം ഈ പരിപാടി സംഘടിപ്പിച്ചത്. ആതുരസവേനരംഗത്ത് ജോലി ചെയ്യുന്ന 317 അംഗങ്ങള്‍ ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ പ്രോഗ്രാമില്‍ പങ്കെടുത്തു. ഹെല്‍ത്ത്‌കെയര്‍ മിഷന്റെ ദീര്‍ഘകാല സുസ്ഥിരത എന്നതായിരുന്നു ഈ

Latest Posts

Don’t want to skip an update or a post?