ക്രിസ്തുവുമായുള്ള ചങ്ങാത്തത്തെപ്പറ്റി പറയാന്‍ എന്തിന് മടിക്കണം?
- Featured, LATEST NEWS, കാലികം
- November 17, 2024
വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ടത് ഒമ്പതാമത്തെ വയസില്‍ അദ്ദേഹത്തിന് ഒരു സ്വപ്നം സമ്മാനിച്ചുകൊണ്ടായിരുന്നു. 1824-ലാണ് വിശുദ്ധ ഡോണ്‍ ബോസ്കോയ്ക്ക് ഈ സ്വപ്നം ഉണ്ടാവുന്നത്. ആ സ്വപ്നത്തിന് 200 വര്‍ഷം തികയുകയാണ്. വിശുദ്ധ ഡോ ണ് ബോസ്കോയ്ക്ക് ഉണ്ടായ സ്വപ്നത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നു ചിന്തിക്കണം. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം ജീവിത സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമൊക്കെ നമ്മോട് സംസാരിക്കാറുണ്ട്. സ്വപ്നങ്ങളിലൂടെ ജീവിതത്തില്‍ ഇടപെടുന്ന, സംസാരിക്കുന്ന, നമ്മെ രൂപാന്തരപ്പെടുത്തുന്ന, ജീവിതത്തിന് പുതിയ ദിശാബോധം നല്കുന്ന
കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.
ഒരു പടക്കശാല കാഴ്ചയില്‍ നിശബ്ദം. നിരന്തര അധ്വാനം, ആരുടെയും പ്രത്യേക ശ്രദ്ധയുണ്ടാകാറില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു പൊട്ടിത്തെറി… ആളപായം… നാശനഷ്ടങ്ങള്‍ അവര്ണനീയം… ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ച വാര്‍ത്തയാകുന്നു. പടക്കശാലയുടെ നിശബ്ദതയാണ് ഇന്ന് നമുക്കിടയില്‍ പലപ്പോഴും കാണുന്നത്. വ്യക്തികളും കുടുംബവുമൊക്കെ സാധാരണ നിലയിലെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു ദിവസം അസാധാരണമാംവിധമുള്ള ദുരന്തങ്ങളും പൊട്ടിത്തെറികളും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നു. ഒരു പടക്കശാലയുടെ ‘നിശബ്ദത’യാണോ നമുക്കിടയില്‍ ഇന്നുള്ളത്?! ഒരു വൈദികന്റെ വൈറലായ ചരമപ്രസംഗവും മക്കളുപേക്ഷിച്ച ഒരമ്മയുടെ മരണവുമൊക്കെ സമീപ ദിവസങ്ങളിലെ ചിന്തയാകുമ്പോള്‍
ജീവിതത്തിനും മരണത്തിനുമിടയില്‍ നീ ആരെ ആശ്രയിക്കുന്നു എന്നതാണ് നിന്റെ മുമ്പിലുള്ള വെല്ലുവിളി. അമ്മയെ ആശ്രയിച്ചാല്‍ അവള് മരണത്തില്‍നിന്നു ജീവനിലേക്ക് നിന്നെ കൈപിടിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ബാല്യകാലത്താണ്. മരണത്തിന്റെ താഴ്വരയില്‍നിന്ന് നിന്നെ ജീവന്റെ പറുദീസയിലേക്ക് നയിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിലെ വില്ലന്‍ ദാരിദ്ര്യമായിരുന്നു. ഈ വില്ലന്‍ തന്നെയായിരുന്നു എന്റെ സന്തതസഹചാരിയും. എന്റെ മാത്രമല്ല, എന്റെ വീടിന്റെ തന്നെ ശാപമായിരുന്നു ദാരിദ്ര്യമെന്ന് പറയാം. മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്‍മപോലും എന്റെ
അംബികാപൂര്‍ (ഛത്തീസ്ഘട്ട്): അംബികാപൂരിലെ കാര്‍മ്മല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്. ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്കൂളിലെ ആറാം
ജയിംസ് ഇടയോടി മാധ്യമ രംഗത്ത് സുവിശേഷവര്‍ണങ്ങള്‍ വിരിയിക്കുന്ന അന്തര്‍ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1914-ല്‍, വാര്‍ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബറോണി എന്ന ഇറ്റാലിയന്‍ വൈദിക ന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം. 1935-ല്‍ സൊസൈറ്റി
നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന യേശുവിന്റെ വചനം ജീവിതത്തിലുടനീളം നാം പുലര്‍ത്തേണ്ട പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ ഈ പ്രബോധനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണോ? ദൈവം സ്നേഹിക്കുന്നതുപോലെയും കരുണ കാണിക്കുന്നതുപോലെയും മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ താന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടെന്ന് പാപ്പ തുടര്‍ന്നു. ദൈവം ഒരു അമ്മയെപ്പോലെയോ അപ്പനെപ്പോലെയോ തന്റെ നിസീമമായ സ്നേഹം സൃഷ്ടികളില്‍ മുഴുവന്‍ ചൊരിയുന്നത് രക്ഷാകര ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. അത് ദൈവത്തിന് മാത്രം മനസിലാക്കാന്‍ പറ്റുന്ന സ്നേഹമാണ്. അതിന്റെ ഉച്ചകോടിയാണ്
ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍ ജോണ്‍ എസ്വിസി 1924 ജനുവരി 29-ന് സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ശതാബ്ദി നിറവിലാണ്. സ്വര്‍ഗീയ മധ്യസ്ഥരായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന് ഡി ഷന്താളിന്റെയും ആത്മീയതയും ജീവിത ദര്‍ശനവും അടിസ്ഥനമാക്കി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില്‍ ദൈവദാസന് സെബാസ്റ്റ്യന്‍ ലോറന്‍സ് കാസ്മിര്‍ പ്രസന്റേഷനച്ചന്‍ പണിതുയര്‍ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ. സഭയുടെ തുടക്കം സെബാസ്റ്റ്യന്‍ പാതിരി എന്ന് തീരമക്കള്‍ വിളിച്ചിരുന്ന വല്യച്ചന് 1867 ഓഗസ്റ് 10
Don’t want to skip an update or a post?